>> സിവില്‍ കേസായാലും, ക്രിമിനില്‍ കേസായാലും എന്തൊക്കെ തെളിവായി സ്വീകരിക്കാം, കോടതിയില്‍ തെളിവായി സ്വീകരിക്കാത്തവ, കോടതിയില്‍ തെളിയിക്കേണ്ട തെളിവുകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമം
>> ഇന്ത്യൻ തെളിവുനിയമം ക്രോഡീകരിച്ചു തയ്യാറാക്കിയത് സർ ജയിംസ് സ്റ്റീഫൻ ആണ്.
>> 1872 മാര്‍ച്ച് 15 നു ഇന്ത്യന്‍ തെളിവ് നിയമം പാസ്സാക്കി.
>> 1872 സെപ്റ്റംബർ 1 നു നിയമം നിലവിൽ വന്നു.
>> 11 അധ്യായങ്ങളും 167 വകുപ്പുകളും 3 ഭാഗങ്ങളും ഉൾക്കൊള്ളുന്നു.
>> വസ്തുക്കളുടെ പ്രസക്തിയെകുറിച്ച് ഭാഗം 1- ൽ പ്രതിപാദിക്കുന്നു.
>> തെളിവുകളെ സംബന്ധിച്ചുള്ള കാര്യങ്ങൾ പാർട്ട് 2- ൽ പ്രതിപാദിച്ചിരിക്കുന്നു.
>> തെളിവ് ഹാജരാക്കലും അതിന്റെ ഫലങ്ങളേയും കുറിച്ച് ഭാഗം 3- ൽ പ്രതിപാദിക്കുന്നു.
>> 'Evidera' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Evidence എന്ന വാക്കുണ്ടായത്.
വിവിധതരം തെളിവുകൾ
- Oral evidence : ഒരു സാക്ഷി കോടതിയുടെ അനുവാദത്തോടുകൂടി വാമൊഴിയായി നല്കുന്ന വിവരണം
- Documentary evidences : കോടതിയുടെ പരിശോധനയ്ക്കായി ഹാജരാക്കുന്ന രേഖകൾ
- Primary evidences : അസ്സൽ രേഖകൾ ഹാജരാക്കി നല്കുന്ന തെളിവുകൾ
- Secondary Evidence : അസ്സൽ രേഖകളുടെ അഭാവത്തിൽ കോടതിയിൽ സമർപ്പിക്കുന്ന പകർപ്പുകൾ, ഫോട്ടോസ്റ്റാറ്റുകൾ, കൗണ്ടർ ഫയലുകൾ തുടങ്ങിയവ.
- Circumstantial Evidence : സാഹചര്യത്തെളിവുകൾ (നേരിട്ടു ലഭിക്കുന്ന തെളിവുകളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളെയും ക്രിമിനൽ കോടതികൾ തെളിവായി സ്വീകരിക്കുന്നു.)
- Hear say Evidence : ഒരു സംഭവത്തെകുറിച്ച ഒരാൾ പറഞ്ഞത് കേട്ട് മറ്റൊരാൾ നൽകുന്ന വിവരണം
- Real Evidence : കോടതിയില്‍ നേരിട്ട് മനസ്സിലാക്കുന്ന തരത്തിലുള്ള തെളിവ് (ജന്മ വൈകല്യങ്ങള്‍)
- Conclusive Evidence : ഒരു വസ്തുത മറ്റൊരു വസ്തുതയുടെ നിശ്ചയ തെളിവായി തെളിവ് നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ആ വസ്തുത തെളിയിക്കുന്നതിനായി കോടതി മുമ്പാകെ ഹാജരാക്കുന്ന തെളിവ്.
സെക്ഷൻ 1 :
ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും
(Sec 1 - Short, title, extent and commencement)
>> നിലവില്‍ ഇന്ത്യയിൽ എല്ലായിടത്തും ബാധകം
>> എല്ലാവിധ ജുഡീഷ്യല്‍ നടപടികള്‍ക്കും ബാധകമാണ്.
>> ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ വരുന്ന, കോര്‍ട്ട് മാര്‍ഷ്യല്‍, നേവല്‍ ഡിസിപ്പിന്‍ ആക്ട്, എയര്‍ഫോര്‍സ് ആക്ട് എന്നിവയ്ക്കും ബാധകമാണ്.
സെക്ഷൻ 27 :
പ്രതിയിൽ നിന്ന് കിട്ടിയിട്ടുള്ള വിവരത്തിൽ എത്രത്തോളം തെളിയിക്കാവുന്നതാണെന്ന്
(Sec 27 - How much of information received from accused may be proved )
>> കുറ്റാരോപിതനായ വ്യക്തിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും പോലീസ് കസ്റ്റഡിയില്‍ സമ്മതിച്ചതാണെങ്കിലും, അവ കോടതിയില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ തെളിയിച്ചിരിക്കണം.
സെക്ഷൻ 32 :
മരിച്ചതോ കണ്ടെത്താനാകാത്തതോ ആയ വ്യക്തിയുടെ പ്രസ്താവന പ്രസക്തമാകുന്ന സംഗതികൾ
(Sec 32 - Case in which statement of relevant fact by person who is dead or cannot be found, etc is relevant )
>> കോടതിയില്‍ വിളിച്ചുവരുത്താനാകാത്ത വ്യക്തിയുടെ മൊഴി സ്വീകരിക്കുന്ന സാഹചര്യങ്ങൾ :-
- പ്രസ്തുത വ്യക്തിയുടെ മരണം സംഭവിച്ചാൽ
- വ്യക്തിയെ കണ്ടെത്താന്‍ സാധിക്കാതിരുന്നാൽ
- തെളിവ് നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണെങ്കിൽ
സെക്ഷൻ 45 :
വിദഗ്ധന്മാരുടെ അഭിപ്രായങ്ങൾ
(Sec 45 - Opinion of Experts )
>> വിദേശ നിയമങ്ങള്‍, സയന്‍സ്, കല, കൈയക്ഷരങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് കോടതിക്ക് ഈ മേഖലയിലെ വിദ്ഗദ്ധരില്‍ നിന്ന് അഭിപ്രായം തേടാം.
ഉദാ : A യുടെ മരണം വിഷം മൂലമാണോ എന്ന സംശയം .
A മരിച്ചുവെന്ന് കരുതപ്പെടുന്ന വിഷം ഉണ്ടാക്കുന്ന ലക്ഷണങ്ങളെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായങ്ങൾ പ്രസക്തമാണ്.