കേരള പോലീസ് നിയമം 2011 (KERALA POLICE ACT 2011)



>> കേരള സംസ്ഥാനത്തിലെ പോലീസ് സേനയുടെ സ്ഥാപനം, നിയന്ത്രണം, അധികാരങ്ങൾ, ചുമതലകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമം.

സെക്ഷൻ 1 :
ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും
(Sec 1 - Short title, extent and commencement )

>> ഈ നിയമത്തെ കേരള പോലീസ് ആക്ട് - 2011 എന്ന് വിളിക്കുന്നു.

>> ഇത് കേരള സംസ്ഥാനം മുഴുവൻ വ്യാപിച്ചിരിക്കുന്നു.

സെക്ഷൻ 3 :
പോലീസിന്റെ കർത്തവ്യങ്ങൾ
(Sec 3 - General duties of police )

>> ഇന്ത്യൻ ഭരണഘടനയ്ക്കും അതിന് കീഴിൽ നടപ്പിലാക്കിയ നിയമങ്ങൾക്കും വിധേയമായി,  ക്രമസമാധാനവും, രാഷ്ട്രത്തിന്റെ അഖണ്ഡതയും, രാജ്യത്തിന്റെ സുരക്ഷയും, മനുഷ്യാവകാശ സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് ഭരണസംവിധാനത്തിന്റെ ഭാഗമായി എല്ലാ വ്യക്തികൾക്കും ലഭ്യമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാൻ  ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സേവന വിഭാഗമെന്ന നിലയിൽ പോലീസ് നിയമാനുസൃതം പരിശ്രമിക്കും.

സെക്ഷൻ 4:
പോലീസിന്റെ ചുമതലകൾ
(Sec 4 - The functions of the police )

  • നിഷ്പക്ഷമായി നിയമങ്ങൾ നടപ്പിലാക്കുക
  • നിയമാനുസൃതം  എല്ലാ വ്യക്തികളുടെയും ജീവൻ, സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, സ്വത്ത്,  അന്തസ്സ് എന്നിവ സംരക്ഷിക്കുക
  • രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ സംരക്ഷിക്കുകയും  തീവ്രവാദ പ്രവർത്തനങ്ങൾ, വർഗീയ അക്രമം, കലാപം മുതലായവയ്‌ക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യുക
  • പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമാധാനം നിലനിർത്തുന്നതിനുമുള്ള ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും  സംരക്ഷിക്കുകയും ചെയ്യുക
  • അപകടങ്ങളിൽ  നിന്നും ഉപദ്രവങ്ങളിൽ  നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുക
  • റോഡുകൾ, റെയിൽവേ, പാലങ്ങൾ, സുപ്രധാന സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പൊതു മുതലുകളും സംരക്ഷിക്കുക
  • നിയമപരമായ അധികാരങ്ങൾ വിനിയോഗിച്ച്  കുറ്റകൃത്യങ്ങൾ പരമാവധി തടയുന്നതിനും കുറയ്ക്കുന്നതിനും പരിശ്രമിക്കുക
  • നിയമപരമായി കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കുറ്റവാളികളെ നിയമാനുസൃത നടപടിക്രമങ്ങളിലേക്ക് കൊണ്ടുവരുക
  • തിരക്കുള്ള  എല്ലാ പൊതു സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുക
  • കുറ്റകൃത്യങ്ങളിൽ കലാശിച്ചേക്കാവുന്ന തർക്കങ്ങളും സങ്കർഷങ്ങളും  തടയാനും പരിഹരിക്കാനും പരിശ്രമിക്കുക
  • പ്രകൃതി ദുരന്തങ്ങളോ മറ്റു ദുരന്തങ്ങളോ  അപകടങ്ങളോ ഉണ്ടായാൽ ബാധിതർക്ക് ന്യായമായ എല്ലാ സഹായവും നൽകുക
  • പോലീസിന്റെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്‌ക്കുന്നതിനും സംസ്ഥാനത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനുമായി വിവരങ്ങൾ ശേഖരിക്കുകയും  പരിശോധിക്കുകയും  ആവശ്യമെങ്കിൽ പ്രചരിപ്പിക്കുകയും ചെയ്യുക
  • കസ്റ്റഡിയിലുള്ള എല്ലാ ആളുകള്‍ക്കും നിയമാനുസരണമുള്ള സംരക്ഷണവും, സുരക്ഷിതത്വവും ഉറപ്പുവരുത്തുക
  • അധികാരികളുടെയും  മേലുദ്യോഗസ്ഥരുടെയും നിയമപരമായ എല്ലാ കൽപ്പനകളും അനുസരിക്കുകയും നിയമാനുസൃതമായി  നടപ്പിലാക്കുകയും ചെയ്യുക
  • പോലീസ്‌ സേനയുടെ ആന്തരിക അച്ചടക്കം പാലിക്കുക, നിലനിര്‍ത്തുക
  • പൊതുവെ ജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധം വളർത്തുക
  • പൊതുസ്ഥലത്തോ തെരുവിലോ നിസ്സഹായരും നിരാലംബരുമായി  കാണപ്പെടുന്ന വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും, ചുമതല ഏറ്റെടുക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക
  • പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താൽ ചുമതലപ്പെടുത്തിയിരിക്കുന്ന കർത്തവ്യങ്ങൾ നിറവേറ്റുക
  • സര്‍ക്കാര്‍ കാലകാലങ്ങളില്‍ നിയമാനുസൃതമായി  ഏല്‍പ്പിച്ചു കൊടുക്കുന്ന മറ്റ്‌ ചുമതലകള്‍ നിര്‍വ്വഹിക്കുക.


സെക്ഷൻ 7:
കാര്യക്ഷമമായ പോലീസ്‌ സേവനത്തിന്‌ ആളുകൾക്കുള്ള അവകാശം
(Sec 7 - Citizens have the right to efficient police service )

>> ഏത് പോലീസ് സ്റ്റേഷനിൽ നിന്നും കാര്യക്ഷമമായ പോലീസ് സേവനങ്ങൾക്ക് എല്ലാ പൗരന്മാർക്കും അവകാശമുണ്ട്
 
സെക്ഷൻ 8:
പോലീസ്‌ സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങൾ
(Sec 8 - Right of the Public at police Stations )

  • ന്യായമായ പ്രായോഗികതയ്ക്ക് വിധേയമായി, എല്ലാ വ്യക്തികൾക്കും ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് നിയമാനുസൃതമായ സേവനങ്ങൾ സ്വീകരിക്കാനും,  ഏത് പോലീസ് സ്റ്റേഷനിലും  ഏത് സമയത്തും സമാധാനപരമായി പ്രവേശിക്കുന്നതിനും സ്വീകരിക്കപ്പെടുന്നതിനും അവകാശമുണ്ട്.
  • ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി ഏതൊരു പൊതുജനത്തിനും, ഏതെങ്കിലും പോലീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ കാണാൻ അവകാശമുണ്ട്

  • എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ സ്ത്രീകൾക്ക് സ്വകാര്യതയോടെ പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും

  • ഏതൊരു പൊതുജനത്തിനും താൻ നൽകിയ പരാതി അംഗീകരിച്ച് രസീത് സ്വീകരിക്കാനും പരാതിയുമായി ബന്ധപ്പെട്ട പോലീസ് നടപടിയുടെ അല്ലെങ്കിൽ അന്വേഷണത്തിന്റെ ഘട്ടത്തെ കുറിച്ച്  അറിയാനും അവകാശമുണ്ട്.

  • പരാതിയുടെ ഉള്ളടക്കം സ്റ്റേഷൻ രജിസ്റ്ററിൽ തത്സമയം രേഖപ്പെടുത്തണം.

  • ഏതെങ്കിലും പ്രത്യേക വ്യക്തി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടോ എന്ന് അറിയാൻ ഏതൊരു പൗരനും അവകാശമുണ്ട്.


സെക്ഷൻ 14 :
കേരള പോലീസ്‌
(Sec 14 - Kerala Police )

>> കേരളാ പോലീസ് എന്ന പേരിൽ കേരള സംസ്ഥാനത്തിന് ഒരു ഏകീകൃത പോലീസ് സേന ഉണ്ടായിരിക്കും

>> കേരളാ പോലീസ് സേനയിൽ വിവിധ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ആരോഹണക്രമം

  1. പോലീസ് കോൺസ്റ്റബിൾ
  2. പോലീസ് ഹെഡ് കോൺസ്റ്റബിൾ
  3. പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ
  4. പോലീസ് സബ് ഇൻസ്പെക്ടർ
  5. ഇൻസ്പെക്ടർ ഓഫ് പോലീസ്
  6. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്
  7. പോലീസ് സൂപ്രണ്ട്
  8. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
  9. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
  10.  അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്
  11. ഡയറക്ടർ ജനറൽ ഓഫ് പോലീസ്
  12. ഡയറക്ടർ ജനറൽ ഓഫ് പോലീസ് & സംസ്ഥാന പോലീസ് മേധാവി


സെക്ഷൻ 21 :
പ്രത്യേക വിംഗുകൾ, യൂണിറ്റുകൾ, ബ്രാഞ്ചുകൾ, സ്‌ക്വാഡുകൾ
(Sec 21 - Special wings, Units, Branches Squads )

>> താഴെപ്പറയുന്ന കാര്യങ്ങൾക്കായി ഗവൺമെന്റിന് യൂണിറ്റുകൾ സൃഷ്ടിക്കുകയോ പ്രത്യേക ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യാം

  • ഗതാഗത നിയന്ത്രണം
  • റെയിൽവേയിലെ പോലീസ് സേവനം
  • ഇന്റലിജൻസ് ഡാറ്റ ശേഖരണം
  • ജുവനൈൽ പോലീസ് യൂണിറ്റുകൾ
  • ഡിജിറ്റൽ ആൻഡ് സൈബർ പൊലീസിങ്
  • ദേശീയ സുരക്ഷ, സംസ്ഥാനത്തിന്റെ സുരക്ഷ, ക്രമസമാധാന പരിപാലനം, പൊതു സുരക്ഷ, കുറ്റകൃത്യങ്ങൾ തടയൽ, സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ, തീവ്രവാദികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ഗുരുതരമായ ഭീഷണി നേരിടുന്ന വ്യക്തികളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന രഹസ്യാന്വേഷണ ശേഖരണം
  • തീരദേശ, നദി, കായൽ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പോലീസ് സേവനം , വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും സംരക്ഷണത്തിനുള്ള പോലീസ് സേവനം


സെക്ഷൻ 29 :
പോലീസ്‌ ഉദ്യോഗസ്ഥരുടെ പെരുമാറ്റം
(Sec 29 - Behaviour of Police Officers )

>> പൊതുജനങ്ങളോട് , അവസരത്തിന് അനുയോജ്യമായ മര്യാദയും ഔചിത്യവും അനുകമ്പയും പ്രകടിപ്പിക്കുകയും  മാന്യവുമായ ഭാഷ ഉപയോഗിക്കുകയും വേണം.

>> നിയമപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി  ആവശ്യമില്ലാതെ ബലപ്രയോഗമോ ഭീക്ഷണിയോ പാടില്ല

>> കുറ്റകൃത്യങ്ങളുടെ ഇരകളോട്  പ്രത്യേക അനുഭാവം പ്രകടിപ്പിക്കുകയും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകുകയും വേണം

>> ഏത് സാഹചര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുക

>> പോലീസ് ഉദ്യോഗസ്ഥൻ അവരുടെ സംരക്ഷണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുകയോ അസഭ്യം പറയുകയോ ചെയ്യരുത്

സെക്ഷൻ 31 :
പോലീസ്‌ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന്‌
(Sec 31 - Police keep information confidential )

>> കൃത്യ നിർവഹണത്തിന് ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക

>> കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനോ തടയുന്നതിനോ വേണ്ടി പ്രസ്തുത വിവരങ്ങളുടെ പ്രസിദ്ധീകരണം ഔദ്യോഗിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.
 
>> സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ കസ്റ്റഡിയിലുള്ള ഒരു വ്യക്തിയെയും പ്രദർശിപ്പിക്കുകയോ  ഫോട്ടോയെടുക്കാൻ അനുവദിക്കുകയോ ചെയ്യരുത്.

സെക്ഷൻ 33 :
പോലീസിനും പൊതുജനങ്ങൾക്കും ഓഡിയോ വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക്‌ റെക്കോർഡുകൾ സൂക്ഷിച്ചുവെയ്ക്കാവുന്നത്‌ ആണ്
(Sec 33 - Police and public may keep audio or video or electronic records )

>> കൃത്യ നിർവഹണ വേളയിൽ ഏതെങ്കിലും പ്രവർത്തനത്തിന്റെ ഓഡിയോ അല്ലെങ്കിൽ വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡുകൾ ഉണ്ടാക്കുകയും സൂക്ഷിക്കുകയും ചെയ്യാം

>> പൊതു സ്ഥലത്തോ സ്വകാര്യ സ്ഥലത്തോ നടത്തുന്ന ഏതെങ്കിലും പോലീസ് നടപടിയുടെയോ പ്രവർത്തനത്തിന്റെയോ ഓഡിയോ അല്ലെങ്കിൽ വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡ് നിയമപരമായി നിർമ്മിക്കുന്നതിൽ നിന്ന് ഒരു പോലീസ് ഓഫീസറും പൊതുജനങ്ങളെ തടയാൻ പാടില്ല.

സെക്ഷൻ 37 :
സ്വകാര്യ സ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനം
(Sec 37 - Entry in private places )

>> മതിയായതുമായ കാരണങ്ങളുണ്ടെങ്കിൽ മാന്യത, സ്വകാര്യത, ഔചിത്യം, ആചാരം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഏത്  സ്വകാര്യ സ്ഥാപനങ്ങളിലും  പ്രവേശിക്കാം

>> പ്രസ്തുത അധികാരം വിനിയോഗിക്കുന്നതിന് മുമ്പ്, കെട്ടിടത്തിന്റെയും പരിസരത്തിന്റെയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടാൻ പോലീസ് ഓഫീസർ പരമാവധി ശ്രമിക്കേണ്ടതാണ്.

സെക്ഷൻ 38 :
കുറ്റകൃത്യം തടയുന്നതിനു പോലീസ്‌ ഇടപെടേണ്ടത്‌ ആണെന്ന്‌
(Sec 38 - Police to interfere for preventing Offence )

>> കുറ്റകൃത്യം തടയുന്നതിനു  തന്റെ കഴിവിന്റെ പരമാവധി നിയമപരമായി ഇടപെടേണ്ടതാണ്

സെക്ഷൻ 39 :
പോലീസിന്റെ നിയമപ്രകാരം ഉള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന്‌
(Sec 39 - Lawful directions of Police to be complied with )

>> എല്ലാ വ്യക്തികളും നിയമപ്രകാരമുള്ള തന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ഒരു പോലീസ് ഓഫീസർ നൽകുന്ന നിയമാനുസൃതമായ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

സെക്ഷൻ 57 :

കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ്‌ ശ്രമിക്കണമെന്ന്‌
(Sec 57 - Police to attempt to locate missing persons )

>> ഈ വകുപ്പിന് കീഴിലുള്ള എല്ലാ തിരയലുകളും 1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ (1974-ലെ സെൻട്രൽ ആക്റ്റ് 2) വ്യവസ്ഥകൾക്കനുസൃതമായാണ് നടത്തേണ്ടത്

>> കാണാതായ വ്യക്തിയെ കണ്ടെത്തിയാൽ ഉടനെ  ഉത്തരവാദിത്തപ്പെട്ട രക്ഷിതാവിന് കൈമാറുകയോ അധികാരപരിധിയുള്ള മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയോ ചെയ്യണം

>> അങ്ങനെ ഹാജരാക്കിയ വ്യക്തി ഒരു സ്ത്രീയോ കുട്ടിയോ ആണെങ്കിൽ ആ വ്യക്തിയുടെ സ്വകാര്യതയും താൽപ്പര്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ മജിസ്‌ട്രേറ്റ് സ്വീകരിക്കേണ്ടതാണ്.

സെക്ഷൻ 61:
പോലീസ്‌ ട്രാഫിക്‌ ക്രമീകരിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആണ്
(Sec 61 - Police to regulate and control traffic )

സെക്ഷൻ 64 :
കമ്മ്യൂണിറ്റി പോലീസിംഗ്‌
(Sec 64 - Community Policing )

>> കൃത്യ നിർവഹണത്തിന്  പൊതുവായ സഹായം നൽകുന്നതിന്  പ്രദേശവാസികളെ കമ്മ്യൂണിറ്റിയുടെ പ്രതിനിധികളായി ഉൾപ്പെടുത്തി ജില്ലാ പോലീസ് മേധാവി ഓരോ പോലീസ് സ്റ്റേഷനിലും കമ്മ്യൂണിറ്റി കോൺടാക്റ്റ് കമ്മിറ്റികൾ രൂപീകരിക്കുക

>> സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം

>> ഒരു ക്രിമിനൽ കോടതി തടവിന് ശിക്ഷിക്കപ്പെട്ടവരെയോ, സർവീസിൽ  നിന്ന് പുറത്താക്കപ്പെട്ടവരെയോ ഇതിൽ ഉൾപ്പെടുത്തരുത്

>> കമ്മിറ്റിക്ക് പോലീസിന്റെ യാതൊരു അധികാരങ്ങളും ഉണ്ടായിരിക്കില്ല

>> സമിതി യോഗങ്ങളിൽ പൊതു ജനങ്ങൾക്കും പങ്കെടുക്കാം

സെക്ഷൻ 69 :
അഗ്നിബാധ, ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ
(Sec 69 - Action on the occasion of fire, disaster or accident )

>> തീപിടിത്തമോ ദുരന്തമോ അപകടമോ ഉണ്ടാകുമ്പോൾ, നിയമപാലകരുടെ  അഭാവത്തിൽ ഏതെങ്കിലും പൊതുപ്രവർത്തകന് ജീവന്റെ സംരക്ഷണത്തിന് ആവശ്യമായി കരുതുന്ന ഉചിതമായതും ന്യായയുക്തവുമായ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ കഴിയും

സെക്ഷൻ 77 :
ശബ്ദം മൂലമുണ്ടാകുന്ന ശല്യം നിയന്ത്രിക്കൽ
(Sec 77 - Regulating nuisance caused by noise )

>> ശബ്ദം ഒരു പ്രദേശത്തെ ജനങ്ങൾക്ക് ശല്യമാണെന്ന് ജില്ലാ പോലീസ് മേധാവിക്ക് ബോധ്യപ്പെട്ടാൽ ശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങളും മറ്റ് ശബ്ദങ്ങളും നിരോധിക്കാനും നിയന്ത്രിക്കാനും ആവശ്യമായ നിർദ്ദേശം നൽകാം

സെക്ഷൻ 98 :
സ്പെഷ്യൽ പോലീസ്‌ ഉദ്യോഗസ്ഥർ
(Sec 98 - Special Police Officers )

>> ക്രമസമാധാനപാലനത്തിൽ  സഹായിക്കുന്നതിനായി സർക്കാർ ഉത്തരവുകൾക്ക് വിധേയമായി, രേഖാമൂലമുള്ള ഉത്തരവിലൂടെ, 18 നും 60 നും ഇടയിൽ പ്രായമുള്ള, നല്ല സ്വഭാവമുള്ള ഏതൊരു വ്യക്തിയെയും ഒരു പ്രത്യേക പോലീസ് ഓഫീസറായി താൽക്കാലികമായി നിയമിക്കാവുന്നതാണ്.

സെക്ഷൻ 117 :
പോലീസിന്റെ ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷ
(Sec 117 - Penalty for interfering in the functions of the police )

>> താഴെപറയുന്ന സാഹചര്യങ്ങൾ ശിക്ഷാർഹമാണ്   

  • പോലീസ് സേനയിലെ ഏതെങ്കിലും അംഗത്തെ തന്റെ കർത്തവ്യങ്ങൾ ചെയ്യാതിരിക്കാനോ അച്ചടക്കലംഘനം നടത്താനോ പ്രേരിപ്പിക്കുന്നു
  • പോലീസിന്റെ ഏതെങ്കിലും പ്രവർത്തനമോ അധികാരമോ നിയമവിരുദ്ധമായി ഏറ്റെടുക്കുക
  • പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം
  • അന്വേഷണത്തെ വഴിതിരിച്ചു വിടുക
  • കൃത്യനിർവ്വഹണം തടയാൻ ഭീക്ഷണിപ്പെടുത്തുക


ശിക്ഷ : 3 വർഷം വരെ തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

സെക്ഷൻ 118 :
ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷ
(Sec 118 - Penalty for causing grave violation of public order or danger)

  • ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ
  • പോലീസിനെയോ അഗ്നിശമന സേനയെയോ മറ്റു  അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ
  • അവശ്യ സേവനങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ
  • നിയമാനുസൃതമല്ലാതെ സ്ഫോടക വസ്തുക്കളോ അപകടകരമായ വസ്തുക്കളോ കൊണ്ടുപോകൽ
  • പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് ഏതെങ്കിലും ലഹരി വസ്തുക്കൾ നൽകുകയോ വിൽക്കുകയോ ചെയ്‌താൽ


ശിക്ഷ : 3 വർഷം വരെ തടവ് ശിക്ഷയോ 10000 രൂപയിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

സെക്ഷൻ 119 :
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക്‌ ശിക്ഷ
(Sec 119 - Punishment for atrocities against women )

  • പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന ലൈംഗിക ചേഷ്ടകളോ പ്രവർത്തികളോ ചെയ്‌താൽ
  • സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഫോട്ടോ വീഡിയോ എന്നിവ പകർത്തിയാൽ


ശിക്ഷ : 3 വർഷം വരെ തടവ് ശിക്ഷയോ 10000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

സെക്ഷൻ 120 :
ശല്യം ഉണ്ടാക്കൽ ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷ
(Sec 120 - Penalty for causing nuisance and violation of public order)

ശിക്ഷ : ഒരു  വർഷം വരെ തടവ് ശിക്ഷയോ 5000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Previous Post Next Post