ക്രിമിനൽ നടപടി നിയമസംഹിത - 1973 (The Code of Criminal Procedure 1973)



>> ഇന്ത്യയിലെ സുസ്ഥിരമായ ക്രിമിനൽ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ചുള്ള പ്രധാന നിയമസംഹിതയാണ് ക്രിമിനൽ നടപടിക്രമ കോഡ്

>> 1973  ൽ ഈ നിയമം പാസ്സാക്കി .

>> 1974  ജനുവരി 25 നു ഈ നിയമത്തിൽ പ്രസിഡന്റ് ഒപ്പുവച്ചു .

>> 1974  ഏപ്രിൽ 1 നു  ക്രിമിനൽ നടപടി നിയമസംഹിത നിലവിൽ വന്നു .

>> നിലവിൽ 5 പട്ടികകളും  56  ഫോമുകളും   46  അധ്യായങ്ങളും 565  സെക്ഷനുകളും   ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
 
>> നിലവിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഈ നിയമം ബാധകമാണ് .

>> അദ്ധ്യായം VII , X , XI എന്നിവ ഒഴികെയുള്ളത് നാഗാലാൻഡ് സംസ്ഥാനത്തിനും ഗോത്രവർഗ പ്രദേശങ്ങൾക്കും ബാധകമല്ല .

>> ആവശ്യമായ രൂപ ഭേദങ്ങൾ വരുത്തി ഈ വ്യവസ്ഥകൾ നാഗാലാൻഡിനും ഗോത്ര വർഗ്ഗ പ്രദേശങ്ങൾക്കും ബാധകമാക്കുവാൻ ബന്ധപ്പെട്ട സ്റ്റേറ്റ് ഗവണ്മെന്റുകൾക്ക്  വിജ്ഞാപനം ഇറക്കാം .

>> ക്രിമിനൽ നടപടി നിയമസംഹിതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നവ

  • സുപ്രിം കോടതി
  • ഹൈകോടതി
  • ജില്ലാ, സെഷൻസ് ജഡ്ജിയും അഡീഷണൽ ജില്ലാ ജഡ്ജിമാരും
  • ജുഡീഷ്യൽ മജിസ്‌ട്രേറ്റുകൾ
  • എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൾ
  • പോലീസ്
  • പബ്ലിക് പ്രോസിക്യൂട്ടർമാർ
  • ഡിഫെൻസ് കൗൺസിൽസ്
  • കറക്ഷണൽ  സെർവിസ്സ്  പഴ്സണൽ
Previous Post Next Post