അന്വേഷണങ്ങളിലും വിചാരണകളിലും ക്രിമിനൽ കോടതികളുടെ അധികാരപരിധി (Jurisdiction of the criminal courts in inquiries and trials)



CRPC സെക്ഷൻ 177 :
അന്വേഷണത്തിനും  വിചാരണയ്ക്കുമുള്ള സാധാരണ സ്ഥലം
(Section 177 - Ordinary place of inquiry and trial)

>> അധികാര പരിധിയിൽ വരുന്ന കോടതി

CRPC സെക്ഷൻ 178 :
അന്വേഷണ വിചാരണയ്ക്കുള്ളതോ വിചാരണയ്ക്കുള്ളതോ ആയ സ്ഥലം
(Section 178 - Place of inquiry or trial )

>> വിവിധ കുറ്റങ്ങൾ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തിയ കുറ്റവാളിയെ ആ പ്രദേശങ്ങളുടെ അധികാര പരിധിയിലുള്ള ഏതെങ്കിലും  കോടതിയിൽ വിചാരണ ചെയ്യാം.

CRPC സെക്ഷൻ 179 :
കൃത്യം ചെയ്യുന്നതോ അനന്തരഫലം ഉണ്ടാകുന്നതുമായ സ്ഥലത്ത്‌ കുറ്റവിചാരണ ചെയ്യാമെന്ന്‌
(Section 179 - Offences trial where act is done or consequence ensures )

CRPC സെക്ഷൻ 180 :
കൃത്യം മറ്റു കുറ്റവുമായുള്ള ബന്ധം കാരണം കുറ്റമാകുന്ന സംഗതിയിൽ വിചാരണയ്ക്കുള്ള സ്ഥലം
(Section 180 - Place of trial where act is an offence by reason of relation to other offences )

CRPC സെക്ഷൻ 181 :
ചില കുറ്റങ്ങളുടെ കാര്യത്തിൽ  വിചാരണയക്കുള്ള സ്ഥലം
(Section 181 - Place of trial in case of certain offences )

>> കുറ്റാരോപിതനോ കസ്റ്റഡിയില്‍ നിന്ന്‌ രക്ഷപ്പെട്ടതോ ആയ വ്യക്തിയെ  പിടിക്കുന്ന കോടതിയുടെ അധികാരപരിധിയില്‍ വിചാരണ ചെയ്യാം.

>> തട്ടികൊണ്ട്‌ പോകല്‍, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടക്കുന്ന  പ്രദേശത്തിന്റെ അധികാര പരിധിയിലെ കോടതിയില്‍ വിചാരണ
ചെയ്യാം.

CRPC സെക്ഷൻ 183 :
യാത്രയിലോ സമുദ്ര യാത്രയിലോ വെച്ച്‌ ചെയ്യുന്ന കുറ്റം
(Section 183 - Offences committed on journey or voyage )

>> ഒരു യാത്രയിലോ  സമുദ്ര യാത്രയിലോ കുറ്റം ചെയ്യുമ്പോൾ കടന്നു പോകുന്ന പ്രദേശത്തിന്റെ അധികാര പരിധിയിലുള്ള കോടതിയിൽ വിചാരണ ചെയ്യാം 

Previous Post Next Post