നർക്കോട്ടിക്‌ ഡ്രഗ്സ്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്സ്റ്റൻസസ്‌ ആക്റ്റ്‌ 1985 (The Narcotic Drugs and Psychotropic Substances Act 1985)

>> ഇന്ത്യയിൽ മയക്ക്‌ മരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുടെ ഉൽപ്പാദനം, ഉപയോഗം, കൈവശം വെയ്ക്കൽ, വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിന് വേണ്ടി  നിലവിൽ വന്ന നിയമം

>> നർക്കോട്ടിക്‌ ഡ്രഗ്സ്‌ ആന്റ്‌ സൈക്കോട്രോപിക്‌ സബ്സ്റ്റൻസസ്‌ ആക്റ്റ്‌ ബിൽ 1985 ഓഗസ്റ്റ് 23 ന് ലോക്സഭയിൽ അവതരിപ്പിച്ചു.

>> 1985 സെപ്റ്റംബർ - 16 ന് അന്നത്തെ പ്രസിഡന്റ്‌ ഗ്യാനി  സെയിൽ സിങ്ങ്‌ ഒപ്പ്‌ വച്ചു.

>> 1985 നവംബർ - 14 ന് ഈ നിയമം നിലവിൽ വന്നു .

>> 83 വകുപ്പുകളും  6 ചാപ്‌റ്ററുകളും ഒരു പട്ടികയും ഇതിൽ ഉൾക്കൊള്ളുന്നു .

>> 1986 -മാർച്ച് 17 ന് നാർക്കോട്ടിക്സ്‌ കൺട്രോൾ ബ്യൂറോ സ്ഥാപിതമായി .

>> മൂന്നു തവണ ഈ നിയമം ഭേദഗതി ചെയ്തു (1988, 2001, 2014).

>> ഈ നിയമപ്രകാരം കേസെടുക്കുവാൻ അധികാരമുള്ളവർ :

  • എക്സൈസ്‌ ഇൻസ്പെക്ടർ
  • ഡെപ്യൂട്ടി ഫോറസ്റ്റ്‌ റേഞ്ചർ
  • പോലീസ്‌ സബ്‌ ഇൻസ്പെക്ടർ

(മുകളിൽ പറഞ്ഞിരിക്കുന്ന പദവികളിൽ കുറയാത്ത ഉദ്യോഗസ്ഥൻ)

ചാപ്റ്റർ 1 :

ചുരുക്ക പേര്‌, വ്യാപ്തി, ആരംഭം എന്നിവയെ സംബന്ധിച്ച്‌
(Chapter 1 - Short title, extent and commencement )

>> നിയമം ഇന്ത്യ മുഴുവൻ ബാധകമാണ് .

>> ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ബാധകമാണ് .

>> ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കപ്പലുകളിലും വിമാനങ്ങളിലും ഉള്ള എല്ലാ വ്യക്തികൾക്കും (വിദേശികളാണെങ്കിലും ) നിയമം ബാധകമാണ് .

ചാപ്റ്റർ IV :
കുറ്റങ്ങളും അതിനുള്ള പിഴയും
(Chapter IV - Offences and Penalties )

സെക്ഷൻ 25 :
ഒരു കുറ്റകൃത്യം ചെയ്യാൻ ഏതെങ്കിലും ഒരു സ്ഥലമോ പ്രത്യേക പരിസരമോ കുറ്റകൃത്യം ചെയ്ത വ്യക്തിയ്ക്ക്‌ അനുവദിച്ച്‌ കൊടുക്കുന്നവർക്ക്‌ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച്‌
(Sec 25 - Punishment for allowing premises etc . to be used for commission of an offence )

>> വീട്, മുറി, ചുറ്റുപാട്, സ്ഥലം, സ്ഥലം, മൃഗം,വാഹനം എന്നിവ കുറ്റകൃത്യത്തിന്‌ വേണ്ടി ഉടമയുടെ അറിവോടെ നൽകിയാൽ അയാൾ ശിക്ഷിക്കപ്പെടും

സെക്ഷൻ 27 :
മയക്കുമരുന്ന്‌ അല്ലെങ്കിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുന്ന ശിക്ഷ
(Sec 27 - punishment for consumption of Narcotic drug or Psychotropic substances )

>> കൊക്കെയ്ൻ, മോർഫിൻ, ഡയസെറ്റൈൽമോർഫിൻ തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.

ശിക്ഷ :  ഒരു വർഷം കഠിനതടവോ, 20000 രൂപവരെ  പിഴയോ  അല്ലെങ്കിൽ  രണ്ടും കൂടിയോ
മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ, 6 മാസം തടവോ, 10000 രൂപവരെ  പിഴയോ  അല്ലെങ്കിൽ  രണ്ടും കൂടിയോ

സെക്ഷൻ 28 :
ഏതെങ്കിലും ഒരു കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചാൽ ലഭിക്കുന്ന ശിക്ഷ
(Sec 28 - Punishment for attempt to commit offences )

>> ലഹരിവസ്തുക്കളുടെ ബന്ധപ്പെട്ട എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടത്തുകയോ അതിൽ പങ്കാളികളാവുകയോ ചെയ്‌താൽ ഈ നിയമപ്രകാരം അയാൾ ശിക്ഷാർഹനാണ്‌

ശിക്ഷ : 3-10 വർഷം വരെ കഠിന തടവോ, പിഴയോ അല്ലെങ്കിൽ രണ്ടുംകൂടെയോ

സെക്ഷൻ 31 A :
മുൻപ്‌ ചെയ്ത്‌ കുറ്റങ്ങൾക്ക്‌ ശേഷം വീണ്ടും കുറ്റങ്ങൾ ആവർത്തിക്കുമ്പോൾ നൽകാവുന്ന വധശിക്ഷ
(Sec 31 A - Death penalty for certain offences after previous conviction)

>> സെക്ഷൻ 31 A പ്രകാരം ഒരു കുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ വധശിക്ഷ വരെ ലഭിക്കാം

സെക്ഷൻ 37 :
കൊഗ്‌നൈസബിൾ കുറ്റങ്ങളും  ജാമ്യം ലഭിക്കാത്തതുമായ കുറ്റകൃത്യങ്ങൾ.
(Sec 37 - Offences to be cognizable and non- bailable)

താഴെ പറയുന്ന കുറ്റങ്ങൾ ചെയ്‌താൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ ജാമ്യത്തിലോ ബോണ്ടിലോ വിട്ടയയ്ക്കില്ല .

  • സെക്ഷൻ 19 പ്രകാരം കേന്ദ്രസർക്കാരിന്റെ പേരിൽ ലൈസൻസ് ഉള്ള കറുപ്പ് കൃഷിചെയ്യുന്നയാൾ അനധികൃതമായി അവ ദുരുപയോഗം ചെയ്‌താൽ
  • സെക്ഷൻ 24 പ്രകാരം അനധികൃതമായി ലഹരി വസ്തുക്കൾ ഇന്ത്യയ്ക്ക് അകത്തോ പുറത്തോ നിന്ന് വാങ്ങുകയോ  വ്യാപാരം  നടത്തുകയോ  ചെയ്‌താൽ
  • സെക്ഷൻ 24 A പ്രകാരം അനധികൃത ലഹരിക്കടത്തിനു ധനസഹയം നൽകുകയോ, കുറ്റവാളികൾക്ക്‌ അഭയം നൽകുകയോ  ചെയ്‌താൽ

ശിക്ഷ : 10-20 വർഷം വരെ കഠിന തടവോ 1-2 ലക്ഷം വരെ പിഴയോ ലഭിക്കും

ചാപ്റ്റർ V A :
അനധികൃതമായി സമ്പാദിച്ച സ്വത്ത്‌, പിഴയായി കണ്ടുകെട്ടുന്നത്‌ സംബന്ധിച്ച്‌
(Chapter V A - Forfeiture of illegally acquired property )

സെക്ഷൻ 68 F :
അനധികൃതമായി പിടിച്ചെടുത്ത സ്വത്ത്‌ കണ്ട്‌ കെട്ടൽ അല്ലെങ്കിൽ മരവിപ്പിക്കൽ
(Sec 68 F - Seizure or freezing of illegally acquired property )

>> അനധികൃതമായി സമ്പാദിച്ച സ്വത്തിനെകുറിച്ചന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഒരു വസ്തു നിയമവിരുദ്ധമായി സമ്പാദിച്ചതാണ്‌ എന്ന്‌ കണ്ടെത്തിയാൽ വസ്തു പിടിച്ചെടുക്കാൻ ഉത്തരവ്‌ പുറപ്പെടുവിക്കും

>> സ്വത്ത്‌ മരവിപ്പിക്കപ്പെടും

>> സ്വത്ത്‌ സംബന്ധിക്കുന്ന എന്തിനും മുൻകൂർ അനുമതി നേടണം

Previous Post Next Post