ലൈംഗിക അതിക്രമങ്ങളിൽ നിന്ന്‌ കുട്ടികൾക്കുള്ള സംരക്ഷണനിയമം 2012 (The Protection of Chilldren From Sexual Offences Act 2011)

>> ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീലം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും മറ്റും പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതുമായ നിയമം.

>> 2012 മേയ് 22-ന് ബിൽ പാസ്സാക്കി

>> 2012 നവംബർ 14-ന് നിയമം നിലവിൽ വന്നു

>> 46  സെക്ഷനുകളും 9  ചാപ്റ്ററുകളും ഇതിൽ ഉൾപ്പെടുന്നു

സെക്ഷൻ 1 :
ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും
(Section 1 - Short, title, extend and commencement )

>> ഇന്ത്യ മുഴുവൻ ബാധകം

സെക്ഷൻ 3 :
പ്രവേശിത ലൈംഗികാതിക്രമം
(Section 3 - Penetrative Sexual Assault )

>> കുട്ടികളെ ലൈംഗികമായി ഉപയോഗിക്കൽ സ്വകാര്യഭാഗങ്ങളിൽ കൂർത്തതോ അല്ലാത്തതോ ആയ വസ്തുക്കൾ  പ്രവേശിപ്പിക്കൽ എന്നിവ ശിക്ഷാർഹമാണ്

സെക്ഷൻ 4 :
പ്രവേശിത ലൈംഗികാതിക്രമത്തിന്റെ ശിക്ഷ
(Section 4 - Punishment for Penetrative Sexual Assault )

ശിക്ഷ : കുറഞ്ഞത് 7  വർഷം തടവ് ശിക്ഷയോ അല്ലെങ്കിൽ ജീവപര്യന്തമോ വിധിക്കപ്പെടും
(2019  ലെ ഭേദഗതി പ്രകാരം 20  വർഷം മുതൽ ജീവിതാവസാനം വരെ കഠിന തടവിന് വിധിക്കപ്പെടും)

സെക്ഷൻ 7 :
ലൈംഗിക അതിക്രമം
(Section 7 - Sexual assault)

>> ലൈംഗിക ചിന്തയോടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയോ സ്പർശിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്

സെക്ഷൻ 8 :
ലൈംഗിക അതിക്രമത്തിന്‌ ഉള്ള ശിക്ഷ
(Section 8  - Punishment for sexual assault )

ശിക്ഷ : 3-5 വർഷം വരെ തടവുശിക്ഷയും പിഴയും വിധിക്കപ്പെടും

സെക്ഷൻ 11 :
ലൈംഗിക പീഡനം
(Section 11 - Sexual harassment)

  • ലൈംഗികച്ചുവയുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുക
  • ലൈംഗിക ചേഷ്ടകളോ, ശരീര ഭാഗങ്ങളോ പ്രദർശിപ്പിക്കുക
  • കുട്ടിയെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുവാൻ നിർബന്ധിക്കുക
  • അശ്ലീല ദൃശ്യങ്ങൾ കുട്ടിയെ കാണിക്കുക
  • അശ്ലീല ആവശ്യങ്ങൾക്കായി കുട്ടിയെ വശീകരിക്കുക
  • നേരിട്ടോ ഇലക്ട്രോണിക്/ ഡിജിറ്റൽ മാർഗങ്ങളിലൂടെയോ നിരന്തരം പിന്തുടരുകയോ നിരീക്ഷിക്കുകയോ ചെയ്യുക

സെക്ഷൻ 12 :
ലൈംഗിക പീഡനത്തിനുള്ള ശിക്ഷ
(Section 12 - Punishment for Sexual harassment )

ശിക്ഷ : 3 വർഷം തടവുശിക്ഷയും പിഴയും വിധിക്കാവുന്നതാണ്
 
സെക്ഷൻ 16 :
കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കൽ
(Section 16 - Abetment of an offence )

>> കുറ്റം ചെയ്യാൻ ഒരാളെ പ്രേരിപ്പിക്കുകയോ അതിനു സഹായം നൽകുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്

സെക്ഷൻ 22 :
വ്യാജ വിവരങ്ങൾക്കോ വ്യാജ പരാതികൾക്കോ ഉള്ള ശിക്ഷ
(Section 22 - Punishment for false complaint or false information)

>> അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക എന്ന ഉദ്ദേശത്തോടെ, ഏതെങ്കിലും വ്യക്തിക്കെതിരെ തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്‌താൽ അയാൾ ശിക്ഷാർഹനാണ്

ശിക്ഷ : 6 മാസം വരെ തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ

>> ഒരു കുട്ടി തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ആ  കുട്ടിക്ക് ഒരു ശിക്ഷയും ചുമത്താൻ പാടില്ല

>> മനപ്പൂർവ്വം ഒരാൾ ഒരു കുട്ടിയ്‌ക്കെതിരെ തെറ്റായ പരാതി നൽകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ അയാൾ ശിക്ഷിക്കപ്പെടും

ശിക്ഷ : ഒരു വർഷം വരെ തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

സെക്ഷൻ 23 :
മാധ്യമങ്ങൾക്കുള്ള നടപടിക്രമം
(Section 23 - Procedure for media )

>> ബന്ധപ്പെട്ടവരുടെ അനുവാദമില്ലാതെ ഒരു കുട്ടിയുടെയും ഒരു തരത്തിലുള്ള വിവരങ്ങളും ഒരു മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നത് ശിക്ഷാർഹമാണ്

ശിക്ഷ : 6 മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷയോ രണ്ടും കൂടെയോ   

Previous Post Next Post