തിരുവനന്തപുരം ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ (TVM - PRADHAANA STHAAPANANGAL )



>> കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
ശ്രീകാര്യം

>> കേന്ദ്ര മണ്ണു പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
പാറോട്ടുകോണം

>> ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ട്‌ സ്ഥിതിചെയ്യുന്നത്‌ ?
പാലോട്‌

>> നാഷണൽ സീഡ്‌ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് ?
കരമന

>> ഇ.എം.എസ്‌. അക്കാദമി സ്ഥിതി ചെയ്യുന്നത്‌ ?
വിളപ്പിൽശാല

>> മിനിസ്ട്രി ഓഫ്‌ ഡിഫൻസിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യ സൈനിക സ്കൂൾ സ്ഥാപിതമായത് ?
കഴക്കൂട്ടം

>> സർവ വിജ്ഞാന കോശം ഇൻസ്റ്റിറ്റൂട്ട്‌ സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> നാഷണൽ കയർ റിസർച്ച്‌ & മാനേജ്മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് ?
കുടപ്പനകുന്ന്‌

>> ഇന്ത്യയിലെ ആദ്യ ലൈഫ്‌ സയൻസ്‌ പാർക്ക്‌ സ്ഥിതി ചെയ്യുന്നത് ?
തോന്നയ്ക്കൽ (ബയോ ലൈഫ്‌ സയൻസ്‌ പാർക്ക്‌ )

>> ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ അഡ്വാൻസ്ഡ്‌ വൈറോളജി കേന്ദ്രം കേരളത്തിൽ എവിടെയാണ്‌ ആരംഭിക്കുന്നത്‌ ?
ബയോ ലൈഫ്‌ സയൻസ്‌ പാർക്ക്‌ (തോന്നയ്ക്കൽ)

>> ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത് ?
കവടിയാർ

>> ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ ഫിനാൻസ്‌ ആന്റ്‌ ടാക്‌സേഷൻ സ്ഥിതി ചെയ്യുന്നത് ?
ശ്രീകാര്യം

>> ഇന്ത്യൻ ഇൻസ്റിറ്യൂട്ട്‌ ഓഫ്‌ ഡയബറ്റിസ്‌ സ്ഥിതി ചെയ്യുന്നത് ?
പുലയനാർകോട്ട

>> സംസ്ഥാന TB  സെന്റർ സ്ഥിതി ചെയ്യുന്നത്‌ ?
തിരുവനന്തപുരം

>> തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം  ?
1950

>> വൈലോപ്പിള്ളി സംസ്കൃതി ഭവൻ സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥിതിചെയ്യുന്നത് ?
കുടപ്പനക്കുന്ന്‌

>> കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്‌ സ്ഥിതി ചെയ്യുന്നത് ?
നെയ്യാർ

>> തുമ്പ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം നിലവിൽ വന്ന വർഷം ?
1963

>> ഹിന്ദുസ്ഥാൻ ലാറ്റക്സ്‌ സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്‌ സ്ഥിതിചെയ്യുന്നത് ?
കൊച്ചുവേളി

>> ലിക്വിഡ്‌ പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ സ്ഥിതിചെയ്യുന്നത് ?
വലിയമല

>> ഫയർ ട്രെയിനിംഗ്‌ സെന്റർ സ്ഥിതിചെയ്യുന്നത് ?
അരിപ്പ

>> ഫോറസ്റ്റ്‌ ട്രെയിനിംഗ്‌ ഇൻസ്റ്റിറ്റൂട്ട്‌ സ്ഥിതിചെയ്യുന്നത് ?
അരിപ്പ

>> കേരളത്തിലെ ഏറ്റവും വലിയ ജയിൽ ?
പൂജപൂര സെൻട്രൽ ജയിൽ

>> കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം ഏത് ?
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം

>> ലണ്ടനിലെ എക്സ്പീരിയോളജി എന്ന സ്ഥാപനം നടത്തിയ ഓൺലൈൻ വോട്ടിംഗിൽ ലോകത്തിലെ പുത്തൻ സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ ഒന്നാമതെത്തിയ സ്റ്റേഡിയം ഏത് ?
ഗ്രീൻഫീൽഡ്‌ സ്റ്റേഡിയം (കാര്യവട്ടം സ്പോർട്സ്‌ ഹബ്‌ )

>> ജിമ്മി ജോർജ്‌ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്‌ ?
തിരുവനന്തപുരം

>> കൊളച്ചൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്‌ ?
പാങ്ങോട്  (മിലിട്ടറി സ്റ്റേഷൻ തിരുവനന്തപുരം)

>> പാർലമെൻ്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയുന്നത് ?
തിരുവനന്തപുരം

>> കേരള ഇൻസ്റ്റിറ്റ്യുട്ട്‌ ഓഫ്‌ ലേബർ ആന്റ്‌ എംപ്ലോയ്‌മെന്റ്  സ്ഥിതി ചെയുന്നത്‌ ?
വികാസ്ഭവൻ

>> നാട്ടാന പുനരധിവാസ കേന്ദ്രം  സ്ഥിതി ചെയുന്നത്  ?
കോട്ടൂർ

>> സെക്രട്ടറിയേറ്റ്‌ മന്ദിരം പണി കഴിപ്പിച്ച ഭരണാധികാരി
ആയില്യം തിരുനാൾ

>> സെക്രട്ടറിയേറ്റ്‌ മന്ദിരത്തിന്റെ ചീഫ്‌ എഞ്ചിനീയർ
ഡബ്ലൂ.സി.ബാർട്ടൺ

>> സെക്രട്ടറിയേറ്റ്‌ ഉദ്ഘാടനം ചെയ്ത വർഷം ?
1869

>> സെക്രട്ടറിയേറ്റ്‌ വളപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രതിമ ആരുടേതാണ് ?
വേലുത്തമ്പി ദളവ

>> സെക്രട്ടറിയേറ്റിന്‌ പുറത്തു കാണുന്ന പ്രതിമ ആരുടേതാണ് ?
ടി.മാധവറാവു

>> തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?
ജവഹർലാൽ നെഹ്‌റു  (1951)

>> തിരുവനന്തപുരം കോർപ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തത്‌ ആര്?
ഇന്ദിരഗാന്ധി (1966 ജൂൺ 3)

>> കേരള നിയമസഭാ പ്രത്യേക മന്ദിരം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ?
കെ ആർ നാരായണൻ (1998 )

>> ഗുരുഗോപിനാഥ്‌ നടന ഗ്രാമം സ്ഥിതി ചെയ്യുന്നതെവിടെ ?
തിരുവനന്തപുരം

>> വിശ്വകലാകേന്ദ്രം സ്ഥാപിതമായ വർഷം :
1960

>> വർക്കലയിലെ ശിവഗിരി മഠം സ്ഥാപിച്ചത്‌ ആര്?
ശ്രീനാരായണഗുരു

>> കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം ഏത് ?
ശാന്തിഗിരിയിലെ  ലോട്ടസ് ടെമ്പിൾ

>> ശാന്തിഗിരി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ ?
പോത്തൻകോട്‌

>> ശാന്തിഗിരി ആശ്രമം സ്ഥാപിച്ചത്‌ ആര് ?
നവജ്യോതി ശ്രീ കരുണാകരഗുരു

>> ന്യൂമിസ്മാറ്റിക്‌സ്‌ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
നെടുമങ്ങാട്‌

>> ആശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
തോന്നയ്ക്കൽ

>> ഉള്ളൂർ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
ജഗതി

>> അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് ?
ചിത്രകൂടം (വെങ്ങാനൂർ)

Previous Post Next Post