>> വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവുമാക്കാനും നിയന്ത്രിക്കുവാനും വേണ്ടി, UN നിയമങ്ങളുടെ ചുവടുപിടിച്ച് നടപ്പാക്കിയ നിയമമാണ് വിവര സാങ്കേതികവിദ്യാ നിയമം 2000.
>> 2000 ഒക്ടോബർ 17 നാണ് ഐ.ടി ആക്ട് 2000 എന്ന പേരിൽ സൈബർ നിയമമുണ്ടായി .
>> 2009 ഒക്ടോബർ 27 ന് ഇത് ഭേദഗതി ചെയ്തു.
>> പാർലമെന്റിൽ അവതരിപ്പിച്ചത്: പ്രമോദ് മഹാജൻ
>> നിയമം നിലവിൽ വരുമ്പോൾ രാഷ്ട്രപതി : കെ ആർ നാരായൺ
>> നിലവിൽ 124 വകുപ്പുകളും 14 അധ്യായങ്ങളും 2 പട്ടികകളും ഉൾക്കൊള്ളുന്നു .
>> അദ്ധ്യായം 11 ൽ നിയമലംഘനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു .
>> സൈബർ നിയമം ആദ്യമായി നിലവിൽ വന്ന ഏഷ്യൻ രാജ്യമാണ് സിംഗപ്പൂർ .
>> സൈബർ നിയമം ആദ്യമായി നിലവിൽ വന്ന ദക്ഷിണ ഏഷ്യൻ രാജ്യമാണ് ഇന്ത്യ .
Cyber laws are divides in to 4:
- Laws relating to digital contracts
- Laws relating to digital property
- Laws relating to digital rights.
- Law of cyber crimes.
>> IT Act 2000 പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് :
- Legal recognition of electronic documents.
- Legal recognition of digital signatures.
- Offences and contraventions
- Justice dispension system for cybercrimes.
സെക്ഷൻ 43 :
കമ്പ്യൂട്ടറിനും കമ്പ്യൂട്ടർ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിപ്പിക്കുന്നതിനുള്ള പിഴയും നഷ്ടപരിഹാരവും
(Section 43 - Penalty and Compensation for damage to computer, computer system, etc.
>> വൈറസ് ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു
സെക്ഷൻ 43 A:
വിവരങ്ങൾ പരിരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിനുള്ള നഷ്ട പരിഹാരം
(Section 43 A - Compensation for failure to protect data )
>> വ്യക്തികളുടെ സെൻസിറ്റീവ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥാപനങ്ങൾക്കുണ്ടാകുന്ന വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകേണ്ടതാണ്
സെക്ഷൻ 65 :
സൈബർ ടാംപറിങ്
(Section 65 - Tampering with computer source documents )
>> ഒരു ഇലക്ട്രോണിക് മാധ്യമത്തിലെ ശരിയായ രേഖകൾ മനഃപൂർവ്വം നീക്കംചെയ്യുകയോ മറയ്ക്കുകയോ നശിപ്പിക്കുകയോ തെറ്റായരേഖകൾ ഉൾപ്പെടുത്തുകയോ ചെയ്യുക
>> വാറന്റ് ഇല്ലാതെ നടപടി സ്വീകരിക്കാവുന്ന കുറ്റം
ശിക്ഷ : 3 വർഷം തടവ് ശിക്ഷയോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടെയോ
സെക്ഷൻ 66:
ഹാക്കിംഗ്
(Section 66 - Computer related offence)
>> അനധികൃതമായി മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ പ്രവേശിക്കുകയോ നിയന്ത്രണം ഏറ്റെടുക്കുകയോ ഡാറ്റ/പ്രോഗ്രാമുകൾ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്
( 2008ലെ ഭേദഗതി നിയമപ്രകാരം ഹാക്കിംഗ് എന്നത് കമ്പ്യൂട്ടർ റിലേറ്റഡ് കുറ്റകൃത്യങ്ങൾ എന്നാക്കി)
ശിക്ഷ : 3 വർഷം തടവ് ശിക്ഷയോ 5 ലക്ഷം രൂപ പിഴയോ വിധിക്കപ്പെടാം
>> ഹാക്കർമാർ മൂന്നു തരം :
White Hat Hackers :
അംഗീകൃത ഹാക്കർമാർ
ഗവണ്മെന്റിന്റെ ഭാഗമായി കുറ്റകൃത്യങ്ങൾ കണ്ടു പിടിക്കുന്നതിനു സഹായിക്കുന്നു (സൈബർ സുരക്ഷാ വിദഗ്ധർ)
Black Hat Hackers :
സാമ്പത്തിക കുറ്റത്തിനോ മറ്റു ദുരുദ്ദേശങ്ങൾക്കായോ ക്രിമിനൽ ഉദ്ദേശ്യത്തോടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് കടന്നുകയറുന്ന ഒരു സൈബർ ക്രിമിനൽ
Grey Hat Hackers :
ഉടമയുടെ അനുവാദമില്ലാതെ ഹാക്ക് ചെയ്യുന്നവൻ, എന്നാൽ ക്രിമിനൽ ഹാക്കർ അല്ല .
സെക്ഷൻ 66 B :
ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണം / മോഷണ വസ്തുക്കൾ സ്വീകരിക്കൽ
(Section 66 B - Punishment for dishonestly receiving stolen computer resource or communication device )
ശിക്ഷ : 3 വർഷം തടവ് ശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
സെക്ഷൻ 66 C:
വ്യക്തിവിവര മോഷണത്തിനുള്ള ശിക്ഷ
(Section 66 C - Punishment for identity theft )
>> മറ്റുവ്യക്തികളുടെ യൂസർനെയിം പാസ്സ്‌വേർഡ് ഇലക്ട്രോണിക് സിഗ്നേച്ചർ എ ടി എം കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള മോഷണം
ശിക്ഷ :3 വർഷം തടവ് ശിക്ഷയോ 1 ലക്ഷം രൂപ പിഴയോ വിധിക്കാം
സെക്ഷൻ 66 D :
ആൾമാറാട്ടം നടത്തുക
(Section 66 D - Punishment for cheating by personation by using computer resources)
>> വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും മറ്റും മറ്റു വ്യക്തികളെ അപമാനിക്കുന്നത്, വ്യാജഫോൺ കോളുകൾ എന്നിവ ശിക്ഷാർഹമാണ്
ശിക്ഷ :3 വർഷം തടവ് ശിക്ഷയോ 1 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
സെക്ഷൻ 66 E :
സ്വകാര്യതപഹരണം
(Section 66 E - Punishment for violation of privacy )
>> അനുവാദം കൂടാതെ ചിത്രങ്ങൾ എടുക്കുന്നതും മീഡിയ വഴി പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്
ശിക്ഷ :3 വർഷം തടവ് ശിക്ഷയോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
സെക്ഷൻ 66 F :
സൈബർ ടെററിസം
(Section 66 F - Punishment for cyber terrorism )
>> രാജ്യത്തിന്റെ സുരക്ഷാ, പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ
>> കുറ്റാരോപിതനായ വ്യക്തിയെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം
>> ജാമ്യം ലഭിക്കാത്ത കുറ്റം
ശിക്ഷ : ജീവപര്യന്തം തടവ് ശിക്ഷ
സെക്ഷൻ 67 :
അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുന്നതിനോ ട്രാൻസ്മിറ്റ് ചെയ്താലോ ഉള്ള ശിക്ഷ
(Section 67 - Punishment for publishing or transmitting obscene material in electronic form )
ശിക്ഷ : 3 വർഷം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിക്കപ്പെടും
കുറ്റം ആവർത്തിച്ചാൽ 5 വർഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിക്കപ്പെടും
സെക്ഷൻ 67 A :
ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികൾ ചിത്രങ്ങൾ വീഡിയോകൾ എന്നിവയുടെ പ്രദർശനം പ്രചരണം
(Section 67 A - Punishment for publishing or transmitting material containing sexually explicit act, etc in electronic form )
ശിക്ഷ : 5 വർഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിക്കപ്പെടും
കുറ്റം ആവർത്തിച്ചാൽ 7 വർഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിക്കപ്പെടും
സെക്ഷൻ 67 B :
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വീഡിയോകൾ എന്നിവയുടെ പ്രദർശനം
(Section 67 B - Punishment for publishing or transmitting material depicting children in sexually explicit act, etc in electronic form )
ശിക്ഷ : 5 വർഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിക്കപ്പെടും
കുറ്റം ആവർത്തിച്ചാൽ 7 വർഷം തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിക്കപ്പെടും
സെക്ഷൻ 72 :
സ്വകാര്യതയ്ക്കും രഹസ്യാത്മകതക്കും എതിരായുള്ള ശിക്ഷ
(Section 72 - Penalty for breach of confidentiality and privacy )
>> അനുവാദമില്ലാതെ ഒരു വ്യക്തിയുടെ സ്വകാര്യവസ്തുക്കൾ ഇലക്ട്രോണിക് റെക്കോർഡ്, പുസ്തകം, രജിസ്റ്റർ, കത്തിടപാടുകൾ, വിവരങ്ങൾ, പ്രമാണം തുടങ്ങിയവ കൈവശപ്പെടുത്തൽ
ശിക്ഷ : 2 വർഷം വരെ തടവ് ശിക്ഷയോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ
സെക്ഷൻ 77 B :
മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ജാമ്യം ലഭിക്കും
(Section 77 B - Offences with 3 years imprisonment to be bailable)
>> 1973 ലെ ക്രിമിനൽ നടപടിക്രമം അനുസരിച്ച് 3 വർഷത്തിനു മുകളിൽ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ കൊഗ്‌നൈസിബിൾ കുറ്റങ്ങളും , 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതുമാണ് .