വിവരാവകാശ നിയമം 2005 | Right to information act 2005



>> വിവരാവകാശ നിയമം നിലവിൽവന്നതെന്ന്‌?    
2005 ഒക്ടോബർ 12

>> ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ  മുൻഗാമിയായി അറിയപ്പെടുന്ന നിയമമേത്‌?    
ഫ്രീഡം ഓഫ്‌ ഇൻഫർമേഷൻ ആക്ട്‌-2002

>> ഇന്ത്യയിൽ വിവരാവകാശ നിയമനിർമാണത്തിലേക്ക്‌ നയിച്ചത്‌ ഏത്‌ സംഘടന നടത്തിയ പ്രവർത്തനങ്ങളാണ്‌?    
മസ്ദൂർ കിസാൻ ശക്തി സംഘാതൻ

>> മസ്ദൂർ കിസാൻ ശക്തി സംഘാതൻ പ്രവർത്തനം നടത്തിയത്‌ ഏത്‌ സംസ്ഥാനത്താണ്‌?    
രാജസ്ഥാൻ

>> മസ്ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘടനാ സ്ഥാപിച്ച വ്യക്തി ?
അരുണ റോയ്

>> ലോകത്ത്‌ ആദ്യമായി വിവരാവകാശ കമ്മിഷൻ നിലവിൽ വന്ന രാജ്യമേത്‌?    
സ്വീഡൻ (1766)

>> ഇന്ത്യയിൽ ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശനിയമം  നിലവിൽ വന്നതെവിടെ?    
തമിഴ്‌നാട്‌  (1997)

>> ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ?
ഉത്തർപ്രദശ്

>> വിവരാവകാശ നിയമം സംബന്ധിച്ച ബിൽ ലോകസഭാ പാസ്സാക്കിയത് എന്ന് ?
2005  മെയ് 11

>> വിവരാവകാശ നിയമം സംബന്ധിച്ച ബിൽ രാജ്യസഭാ പാസ്സാക്കിയത് ?
2005  മെയ് 12

>> വിവരാവകാശ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ?
2005  ജൂൺ 15

>> വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ?
2005  ഒക്ടോബർ 12

>> ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വരുമ്പോൾ രാഷ്‌ട്രപതി ആരായിരുന്നു?    
എ.പി.ജെ. അബ്ദുൾകലാം

>> വിവരാവകാശ നിയമം പ്രാബല്യത്തിലാകുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു?    
ഡോ. മൻമോഹൻ സിങ്‌

>> വിവരാവകാശം ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്?    
അനുച്ഛേദം-19 (1)

>> വിവരാവകാശനിയമത്തിന്‌ എത്ര അധ്യായങ്ങളാണുള്ളത്‌?    
ആറ്‌

>> വിവരവകാശനിയമത്തിലെ ആകെ വകുപ്പുകളെത്ര?    
31

>> വിവരാവകാശനിയമത്തിന്‌ എത്ര പട്ടികകൾ ഉണ്ട് ?
2

>> വിവരാവകാശനിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ടിരിക്കുന്നവ :
ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം

>> വിവരാവകാശനിയമത്തിന്റെ രണ്ടാം  ഷെഡ്യൂളിൽ ഉൾപ്പെട്ടിരിക്കുന്നവ :
ഏതൊക്കെ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ നിഷേധിക്കാം

വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്തവ

  • നാഷണൽ സെക്യൂരിറ്റി ഗാർഡ്‌
  • ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്‌
  • സെൻട്രൽ റിസർവ്‌ പോലീസ്‌ ഫോഴ്‌സ്‌
  • റിസർച്ച്‌ ആൻഡ്‌ അനാലിസിസ്‌ വിങ്‌
  • ഇൻഡോ - ടിബറ്റൻ ബോർഡർ പോലീസ്‌
  • അസം റൈഫിൾസ്
  • സശസ്ത്ര സീമാബൽ
  • ഇന്റലിജൻസ്‌ ബ്യൂറോ
  • നാർക്കോട്ടിക്സ്‌ കണ്ട്രോൾ  ബ്യൂറോ
  • ഡയറക്ടർ ജനറൽ ഇൻകം ടാക്സ്‌
  • ഡയറക്ടറേറ്റ്‌ ഓഫ്‌ എൻഫോഴ്‌സ്‌മെന്റ്‌
  • ബോർഡർ റോഡ്‌ ഡെവലപ്മെന്റ്‌ ഓർഗനൈസേഷൻ


>> സെക്യൂരിറ്റി ഏജൻസികൾ, ഇന്റലിജൻസ്‌ ബ്യൂറോ എന്നിവ വിവരാവകാശത്തിന്റെ പരിധിയിൽ വരാത്തവയാണെങ്കിലും അഴിമതി, മനുഷ്യാവകാശലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ  കേന്ദ്ര വിവരാവകാശ കമ്മിഷന്റെയോ സംസ്ഥാന വിവരാവകാശ കമ്മിഷന്റെയോ അനുമതിയോടെ നൽകാവുന്നതാണ്‌.

>> 'നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്‌' എന്നറിയപ്പെടുന്ന നിയമമേത്‌?    
വിവരാവകാശ നിയമം

>> അഴിമതി നിയന്ത്രിക്കുക, ഉദ്യോഗസ്ഥർക്കിടയിൽ  ഉത്തരവാദിത്വബോധമുണ്ടാക്കുക, ഗവൺമെൻറ്‌ പ്രവർത്തനങ്ങൾ  സുതാര്യമാക്കുക, എന്നിവ ലക്ഷ്യമിടുന്ന നിയമമേത്‌?    
വിവരാവകാശ നിയമം

>> വിവരാവകാശ നിയമത്തിന്റെ  അടിസ്ഥാന ലക്ഷ്യങ്ങൾ  ?

  • പൗരന് പൊതു വിവരങ്ങൾ ലഭ്യമാക്കുക
  • സർക്കാർ സ്ഥാപനങ്ങളിലെ വിശ്വസ്തതയും സുതാര്യതയും വർധിപ്പിക്കുക വഴി അഴിമതി തടയുക

>> വിവരാവകാശ നിയമപ്രകാരമുള്ള അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിർവഹിക്കാനും കേന്ദ്ര സംസ്ഥാന തലങ്ങളിലുള്ള സ്ഥാപനങ്ങളേവ?    
വിവരാവകാശ കമ്മിഷനുകൾ

>> മുഖ്യവിവരാവകാശ കമ്മിഷണർക്കുപുറമേ എത്രവരെ അംഗങ്ങൾ കേന്ദ്ര വിവരാവകാശ കമ്മിഷനിൽ ഉണ്ടാവും?    
പത്തിൽ കവിയാത്ത അംഗങ്ങൾ

>> വിവരാവകാശ നിയമം 2005 പ്രകാരം വിവരങ്ങൾ ലഭ്യമാകാനായി അപേക്ഷ സമർപ്പിക്കേണ്ടത് ആർക്കാണ് ?
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ / അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

>> വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരത്തിന്‌ കൃത്യസമയത്തിനകം മറുപടി തരാതിരിക്കുകയോ  നിരസിക്കുകയോ, അപൂർണ്ണമോ തെറ്റായതോ തൃപിതികരമല്ലാത്തതോ ആയ മറുപടി നൽകുകയോ ചെയ്തെന്ന്‌ വിവരാവകാശ കമ്മിഷന്‌ ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നതുവരെ ഓരോ ദിവസവും എത്ര  രൂപവീതം  ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന്‌ അധികാരമുണ്ട്‌?
250രൂപ വീതം

>> വിവരാവകാശ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം ?
അരുണാചൽ പ്രദേശ്    

>> പൊതു അധികാരികൾക്ക് ലഭിക്കുന്ന സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച വിവരങ്ങൾ ഏത്‌ വിഭാഗത്തിൽപ്പെടുന്നു?
പൊതുവിവരം

>> സാധാരണ നിലയിൽ വിവരവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിൽ എത്ര ദിവസത്തിനകം പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന്‌ വിവരം നൽകണം?    
അപേക്ഷ ലഭിച്ച്  30 ദിവസത്തിനകം

>> അസിസ്റ്റൻറ്‌ പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ എത്ര ദിവസത്തിനകം വിവരം നൽകണം?    
35 ദിവസത്തിനകം

>> വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ  ബാധിക്കുന്ന വിഷയങ്ങളിൽ എത്ര സമയത്തിനകം വിവരാവകാശ കമ്മീഷൻ  മറുപടി നൽകണം?
48 മണിക്കൂറിനുള്ളിൽ

>> വിവരാവകാശ അപേക്ഷയിൽ മൂന്നാം കക്ഷിയുടെ വിവരം ഉൾപ്പെടുന്നുവെങ്കിൽ എത്ര ദിവസത്തിനുള്ളിൽ  മറുപടി  നൽകണം  ?   
40  ദിവസത്തിനുള്ളിൽ

>> മൂന്നാംകക്ഷിയെ വിവരങ്ങളോ രേഖകളോ  വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ മൂന്നാം കക്ഷിയോട് അഭിപ്രായം ആരായാനുള്ള സമയപരിധി എത്ര ദിവസമാണ് ?
5 ദിവസം

>> വിവരാവകാശ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയ പരിധി ?
5 ദിവസം

>> വിവരാവകാശ മറുപടിക്ക് മേൽ ഒന്നാം അപ്പീൽ സമർപ്പിക്കേണ്ടത് എപ്പോഴാണ് ?
മറുപടി ലഭിച്ച / മറുപടി ലഭിക്കേണ്ട സമയപരിധി കഴിഞ്ഞു 30  ദിവസത്തിനുള്ളിൽ

>> ഒന്നാം അപ്പീൽ തീർപ്പാക്കേണ്ട കാലയളവ് എത്ര ?
30 ദിവസം

>> രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് എപ്പോഴാണ് ?
90  ദിവസത്തിനുള്ളിൽ

>> വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പാണ് പതിക്കേണ്ടത്?     
10 രൂപ

>> വിവരാവകാശം ഒരു  __________ ആണ് .
മൗലികാവകാശം    

>> ഇന്ത്യയിൽ ആദ്യമായി വിവരാവകാശ അപേക്ഷ നൽകിയ വ്യക്തി ?
ഷാഹിദ് റാസാ ബർണെ

>> വിവരാവകാശം സംബന്ധിച്ച കേസുകളിൽ ഇടപെടാൻ അധികാരമുള്ള കോടതികൾ
സുപ്രിം കോടതി, ഹൈക്കോടതി

>> സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിധിപറഞ്ഞ അഞ്ച് അംഗ സുപ്രിം കോടതി ബഞ്ചിന്റെ തലവൻ ?
രഞ്ജൻ ഗോഖോയ് (2019)

>> 2019  ലെ വിവരാവകാശ ഭേദഗതി ബിൽ ലോകസഭയിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി ?
ജിതേന്ദ്ര സിങ്

വകുപ്പുകൾ         

വകുപ്പ്  2 (f):
വിവരം
(Section 2 (f) - Information )

>> നിലവിൽ പ്രാബല്യത്തിലുള്ള ഏത്‌ നിയമം മുഖേനയും ഒരു പൊതു അധികാരിക്ക്‌ ഏത്‌ രൂപത്തിലും ലഭ്യമാക്കാവുന്ന രേഖകൾ പ്രമാണങ്ങൾ കുറിപ്പുകൾ, സർക്കുലറുകൾ, ഉത്തരവുകൾ, റിപ്പോർട്ടുകൾ, പേപ്പറുകൾ, ഇമെയിലുകൾ, പത്രക്കുറിപ്പുകൾ പേപ്പറുകൾ തുടങ്ങിയ ഏത്‌ വസ്തുക്കളും ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച ഏതെങ്കിലും ഇലക്ട്രോണിക്‌ രൂപത്തിൽ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉൾപ്പെടുന്നു
 
വകുപ്പ്  8:
വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടവ
(Section 8 - Exemption from disclosure of information )

>> ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും രാഷ്ട്രസുരക്ഷയെയുംഇന്ത്യയുടെ യുദ്ധതന്ത്രം, ശാസ്ത്രസാമ്പത്തിക താത്പര്യം എന്നിവയെയും അന്തർദേശീയ സൗഹാർദ പരിപാലനത്തെയും ബാധിക്കുന്ന വിവരങ്ങൾ

>> കോടതികളുടെയോ ട്രൈബ്യൂണലുകളുടെയോ അവകാശലംഘനങ്ങൾക്ക്‌ കാരണമാകുന്നതോ കോടതിയുത്തരവുകൾ വഴി പരസ്യപ്പെടുത്തുന്നത്‌
തടഞ്ഞിരിക്കുന്നതോ ആയ വിവരങ്ങൾ

>> പാർലമെന്റിന്റെയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന്‌ കാരണമായേക്കാവുന്ന വിവരങ്ങൾ

>> പരസ്പര വിശ്വാസത്തിൽ വിദേശരാജ്യങ്ങളിൽനിന്ന്‌ സ്വീകരിച്ച വിവരങ്ങൾ

>> ഏതെങ്കിലും വ്യക്തികളുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങൾ

>> സുരക്ഷാ ഉദ്ദേശ്യങ്ങൾക്കോ നിയമനടത്തിപ്പിലേക്കായി വിശ്വാസ്യതയിൽ കൈമാറിയ വിവരങ്ങളുടെ ഉറവിടം തിരിച്ചറിയാൻ കഴിയുന്നതുമായ വിവരങ്ങൾ

>> കുറ്റവാളികളുടെ വിചാരണയ്‌ക്കോ അറസ്റ്റിനോ അന്വേഷണ പ്രക്രിയയ്‌ക്കോ തടസ്സം വരുത്തുന്ന വിവരങ്ങൾ

>> പൊതു താത്പര്യവും പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്തതും ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതുമായ വിവരങ്ങൾ

വകുപ്പ്  9 :
വിവരങ്ങൾ നിരസിക്കാനുള്ള മറ്റു ചില കാരണങ്ങൾ
(Section - Grounds for rejection to access in certain cases)

>> അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ  ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാണെങ്കിൽ ആ വിവരങ്ങൾ നിരസിക്കാം

വകുപ്പ്  11:
മൂന്നാംകക്ഷി വിവരങ്ങൾ
(Section 11- Third party information)

>> മൂന്നാംകക്ഷിയെ വിവരങ്ങളോ രേഖകളോ  വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അപേക്ഷ കിട്ടി അഞ്ചുദിവസത്തിനുള്ളിൽ ആ ഉദ്യോഗസ്ഥൻ അപേക്ഷയെക്കുറിച്ചും വെളിപ്പെടുത്തുന്ന ഭാഗമോ, രേഖയോ വ്യക്തമാക്കി ഒരു നോട്ടിസ്‌ നൽകണം.

>> വിവരങ്ങൾ വെളിപ്പെടുത്തുന്നത് മൂന്നാം കക്ഷിക്ക് ഹാനികരമാണെങ്കിലും, പൊതുതാൽപ്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ട അവസരത്തിൽ അത്തരം വിവരങ്ങൾ നൽകാവുന്നതാണ്.


Previous Post Next Post