>> തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത് ?
അതിയന്നൂർ
>> കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത് ?
വെങ്ങാനൂർ
>> ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് ?
വെള്ളനാട്
>> കേരളത്തിലെ ആദ്യത്തെ ഭൗമവിവര പഞ്ചായത്ത് ?
അരുവിക്കര (2017)
>> രാജ്യത്തെ ആദ്യത്തെ വനിതാ ബാങ്കായ ഭാരതീയ മഹിളാ ബാങ്കിന്റെ കേരളത്തിലെ ആദ്യത്തെ ശാഖ ആരംഭിച്ചത് എവിടെ ?
കമലേശ്വരം (2014)
>> കേരളത്തിലാദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രെഷറി ?
കാട്ടാക്കട
>> കേരള സർക്കാരിന്റെ ഗ്ലോബൽ ആയുർവേദിക് വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി ഏത് ?
കിൻഫ്ര
>> കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ?
തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ സ്ഥിതി ചെയ്യുന്ന യേശുക്രിസ്തുവിന്റെ പ്രതിമ
>> കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പ്രതിമ ?
കേരള സർവകലാശാലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ശ്രീചിത്തിര തിരുനാൾ പ്രതിമ
>> സ്വാമി വിവേകാനന്ദന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ സ്ഥലം ?
കവടിയാർ
>> ഭരതമുനിയുടെ പ്രതിമ ഇന്ത്യയിലാദ്യമായി സ്ഥാപിച്ചത് എവിടെ ?
വട്ടിയൂർ കാവിലെ ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ ദേശിയ നൃത്ത മ്യൂസിയത്തിനു മുന്നിൽ
>> കൈത്തറി വ്യവസായത്തിന് പ്രസിദ്ധമായ പട്ടണം ?
ബാലരാമപുരം
>> ബാലരാമപുരം പട്ടണത്തിന്റെ ശില്പി ?
ഉമ്മിണിത്തമ്പി
>> തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന സ്ഥലം ?
നെയ്യാറ്റിൻകര
>> വില്ല്യം ബാർട്ടന്റെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്ന തിരുവനന്തപുരത്തെ സ്ഥലം?
ബാർട്ടൺഹിൽ
>> തിരുവനന്തപുരത്തിന്റെ ഭാഗം ആയിരുന്ന അഗസ്തീശ്വരം, തോവാള, കാൽകുളം, വിളവൻകോഡ് എന്നി താലൂക്കുകൾ ചേർന്ന് രൂപം കൊണ്ട തമിഴ്നാടിലെ ജില്ല ഏത് ?
കന്യാകുമാരി
>> കേരളത്തിൽ നിർമ്മിക്കപ്പെട്ട ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം?
ലോട്ടസ് ടെമ്പിൾ
>> ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത് എവിടെ?
തിരുവനന്തപുരം
>> ഇന്ത്യയിലെ ആദ്യത്തെ ജനിറ്റിക് ഡിസീസ് ഐഡന്റിഫിക്കേഷൻ സെന്റർ ആരംഭിച്ചത് എവിടെ ?
തിരുവനന്തപുരം
>> തിരുവനന്തപുരം ജില്ലയിൽ ജവഹർ നവോദയ വിദ്യാലയം സ്ഥാപിച്ചിരിക്കുന്നതെവിടെ ?
ചെറ്റച്ചാൽ (വിതുര)
>> ക്ലീൻ കേരളമിഷന്റെ (2013) ആസ്ഥാനം :
തിരുവനന്തപുരം
>> കേരളത്തിലെ ആദ്യത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിതമായത് എവിടെ ?
മുട്ടത്തറ
>> കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ സ്ഥാപിതമായത് ?
നെട്ടുകാൽത്തേരി (കാട്ടാക്കട)
>> കേരളത്തിലെ ഏറ്റവും വലിയ ജയിൽ ?
പൂജപ്പുര സെൻട്രൽ ജയിൽ
>> കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ ?
പൂജപ്പുര
>> കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചത് എവിടെ ?
പൂജപ്പുര
>> നിർഭയ ഷെൽട്ടർ ഹോം സ്ഥിതി ചെയ്യുന്നത് എവിടെ ?
പൂജപ്പുര
>> കേരളത്തിലെ ആദ്യ വനിതാ ജയിൽ ?
നെയ്യാറ്റിൻകര
>> 'കുട്ടികളുടെ നാടകവേദി' സ്ഥിതി ചെയ്യുന്നത് ?
വെഞ്ഞാറമൂട് (രംഗപ്രഭാത് )
>> കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി ?
ചിത്രലേഖ
>> കേരള ഗവൺമെന്റിന്റെ അധികാരത്തിലുള്ള ആദ്യ ഫിലിം സ്റ്റുഡിയോ ?
ചിത്രഞ്ജലി
>> കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ?
മെരിലാന്റ് (തിരുവനന്തപുരം)
>> ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ഏത് ?
തിരുവനന്തപുരം അന്താരാഷ്ട വിമാത്താവളം
>> കേരളത്തിൽ ആദ്യമായി അമ്മമാർ ഉപേക്ഷിക്കന്ന കുഞ്ഞുകളെ ഏറ്റെടുക്കുന്നത്തിനായി 'അമ്മതൊട്ടിൽ' സ്ഥാപിച്ചത് എവിടെ ?
തിരുവനന്തപുരം( 2002 നവംബർ 14)
>> ടെസ്റ്റ്യൂബ് ശിശുക്കൾക്ക് ജന്മം നൽകിയ ആദ്യ സർക്കാർ ആശുപത്രി ?
എസ്സ്.എ.ടി ആശുപത്രി(തിരുവനന്തപുരം)
>> കേരളത്തിലെ ആദ്യത്തെ ബയോടെക്നോളജി മോളിക്കുലാർ ഹ്യൂമൻ ജനറ്റിക്സ് ലബേറേട്ടറി സ്ഥാപിതമാകുന്നത് എവിടെ ?
തിരുവനന്തപുരം
>> ഇന്ത്യയിലെ ആദ്യ ജനറ്റിക് ഡിസീസ് ഐഡന്റിഫിക്കേഷൻ സെന്റർ ആരംഭിച്ചത് എവിടെ ?
തിരുവനന്തപുരം
>> ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിൻഡ് ടണൽ സ്ഥിതി ചെയുന്നത് എവിടെ ?
തിരുവനന്തപുരം(VSSC)
>> ഇന്ത്യയിലെ ഒരേ ഒരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയിസ് സയൻസ് ആന്റ് ടെക്നോളജി സ്ഥിതി ചെയ്യുന്നത് ?
വലിയമല (തിരുവനന്തപുരം)
>> ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) റീജിണൽ ഹെഡ് ക്വാർട്ടേഴ്സിന്റെ ആസ്ഥാനം :
തിരുവനന്തുപുരം
>> കേരളത്തിലെ ആദ്യ ഇലക്ട്രിക്ക് ബസ് പ്രവർത്തനം ആരംഭിച്ചത് ?
തിരുവനന്തപുരം (2018 ജൂൺ 18)
>> രാജ്യത്ത് ഇലക്ട്രിക് ബസ് ഓടിക്കുന്ന എത്രാമത്തെ സംസ്ഥാനമാണ് കേരളം?
ആറാമത്തെ
>> സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ (ഏറ്റവും വലിയ) ഇലക്ട്രോണിക്സ് കോർപ്പറേഷൻ ?
കെൽട്രോൺ (1973)
>> ടെക്നോപാർക്കിന്റെ സ്ഥാപക ചെയർമാൻ ആര് ?
കെ.പി.പി.നമ്പ്യാർ
>> കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാതയായ SHI-MC റോഡ് ആരംഭിക്കുന്നത് ?
കേശവദാസപുരം
>> കേരളത്തിലെ രണ്ടാമത്തെ സ്റ്റോക് എക്സ്ചേഞ്ച് ?
തിരുവനന്തപുരം
>> ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവൽ ഓഫ് കേരളയുടെ സ്ഥിരം വേദി ?
തിരുവനന്തുപുരം
>> കേരളത്തിലെ ആദ്യ സംസ്ഥാനതല ട്രാൻസ്ജന്റർ അത്ലറ്റിക്സിന് വേദിയായ ജില്ല ?
തിരുവനന്തപുരം
>> ഇന്റർനാഷണൽ ഡാം സേഫ്റ്റി കോൺഫൻസ് 2018-നെ ആതിഥേയത്വം വഹിച്ച നഗരം ?
തിരുവനന്തപുരം
>> ബീവറേജ് കോർപ്പറേഷൻ ആദ്യത്തെ സെൽഫ് സർവീസ് പ്രീമിയം ലിക്കർ ഔട്ട്ലൈറ്റ് ആരംഭിച്ചത് എവിടെ ?
ഉള്ളൂർ
>> തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ധാതു നിക്ഷേപം ?
ലിഗ്നൈറ്റ്
>> അർഹരായവർക്കുഭക്ഷണം നല്കുന്നതിനായി തിരുവനന്തപുരം ജില്ലാഭരണകുടവും കേരള ഹോട്ടൽ ആൻഡ് ദി റസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി നടപ്പിലാക്കിയ പദ്ധതി ?
അന്നം പുണ്യം
>> പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സമ്പൂർണ്ണസുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലയിൽ കേരള പോലീസ് നടപ്പിലാക്കിയ പദ്ധതി ?
പിങ്ക് ബീറ്റ്
>> അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റും നടത്തിയ പരിശോധന ?
ഓപ്പറേഷൻ നമ്പർ
>> അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനായി തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിൽ ആരംഭിച്ച വാഹന പരിശോധന ?
ഓപ്പറേഷൻ സേഫ്റ്റി
>> റോഡ് സുരക്ഷ നടപടികളെ സഹായിക്കുന്ന ആപ്പുകൾ രൂപപ്പെടുത്താൻ സഹായിക്കുന്ന ആശയങ്ങളും പ്രയോഗങ്ങളും കണ്ടെത്താൻ ഇന്ത്യയിലെ ആദ്യത്തെ റോഡ് സുരക്ഷ ഹാക്കത്തോൺ നടന്ന സ്ഥലം ?
ടെക്നോപാർക് കഴക്കൂട്ടം (2015)
>> കേരളത്തിൽ ആദ്യമായി ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ?
തിരുവനന്തപുരം
>> കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ എയർ ആംബുലൻസ് സംവിധാനം ഉദ്ഘാടനം ചെയ്ത ജില്ല ?
തിരുവനന്തപുരം
>> തപാൽ ഉരുപ്പടികൾ അതിരാവിലെ മേൽ വിലാസക്കാരന് എത്തിക്കുന്ന സുപ്രഭാതം പദ്ധതി 2006-ൽ കേരള സർക്കിളിലെ തപാൽ വകുപ്പ് നടപ്പിലാക്കിയ നഗരം ?
തിരുവനന്തപുരം
>> സമുദ്രത്തിനടിയിലെ മായിക കാഴ്ചകൾ കാണാൻ സൗകര്യമൊരുക്കുന്ന രാജ്യത്തെ ആദ്യത്തെ ബോണ്ട് സഫാരി ആരംഭിക്കുന്ന സ്ഥലം ?
കോവളം
>> ആദ്യത്തെ മോളികുലാർ ഹ്യൂമൺ ജനറ്റിക്സ് ലബോറട്ടറി സ്ഥാപിതമാകുന്നത് എവിടെ ?
തിരുവനന്തപുരം
>> സൻസദ് ആദർശ് ഗ്രാം യോജനയുടെ ഭാഗമായി എം.പി. സുരേഷ്ഗോപി ദത്തെടുത്ത ഗ്രാമം ഏത് ?
കല്ലിയൂർ
>> ഇന്ത്യൻ റേഡിയോളജിക്കൽ & ഇമേജിംഗ് അസ്സോസിയേഷൻ നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയുടെ “സ്തനാർബുദ തലസ്ഥാനം” എന്നറിയപ്പെടുന്നത് ?
തിരുവനന്തപുരം
>> ഇന്ത്യയിലെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് നേടിയത് ?
തിരുവനന്തപുരം പാസ്പോർട്ട് ഓഫീസ്
>> കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട രണ്ടാമത്തെ നഗരം ഏത് ?
തിരുവനന്തപുരം
>> നഗര വികസനത്തിനായി 1870-ലെ ടൗൺ ഇംപ്രൂവിമെന്റ് ട്രസ്റ്റ് ആക്ട് പ്രകാരം 'ടൗൺ ഇംപ്രൂവിമെന്റ് കമ്മറ്റി' സ്ഥാപിച്ച സ്ഥലം ?
തിരുവനന്തപുരം
>> സംസഥാനത്തെ ആദ്യത്തെ ബയോസേഫ്റ്റി ലാബ് സ്ഥാപിതമാകുന്നത് എവിടെ?
പാലോട്
>> ഇന്ത്യയിലെ ആദ്യ യുണൈറ്റഡ് നേഷൻസ് ടെക്നോളജി ഇന്നവേഷൻ ലാബ് ആരംഭിക്കുന്നതെവിടെ ?
തിരുവനന്തപുരം