>> 2021(2020) ലെ ഒളിംപിക്‌സ് മത്സരവേദി ?
ടോക്കിയോ (ജപ്പാൻ )
>> 2021 ൽ ടോക്കിയോയിൽ വച്ച് നടന്നത് എത്രാമത് ഒളിമ്പിക്സാണ് ?
32
>> മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ജപ്പാൻ ടെന്നീസ് താരം?
നവോമി ഒസാക്ക
>> ടോക്കിയോ ഒളിംപിക്‌സ് ഉദ്ഘാടനം ചെയ്ത ജാപ്പനീസ് ചക്രവർത്തി ആര്?
ഹീരോ നോമിയ നേരുഹിതോ
>> 2021 ൽ നടന്ന ടോക്യോ ഒളിമ്പിക്സിലെ ആകെ മത്സര ഇനങ്ങളുടെ എണ്ണം?
33
>> ടോക്യോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?
മിറായ്ട്ടോവാ
>> 2021 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ രൂപകല്പന ചെയ്തത് ഏത് പുഷ്പത്തിന്റെ ആകൃതിയിലാണ്?
ചെറി ബ്ലോസം
>> 2021 ടോക്കിയോ ഒളിമ്പിക്സ് ജപ്പാൻ ബിഡ് ടീമിന്റെ മുദ്രാവാക്യം?
ഡിസ്കവർ ടുമോറോ (Discover Tomorrow).
>> ഒളിമ്പിക്സിന്റെ മുദ്രാവാക്യത്തിൽ 2021 ൽ കൂട്ടിച്ചേർത്ത വാക്ക് ഏത് ?
ഒന്നിച്ച് (together).
>> അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ വിലക്ക് മൂലം ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പ്രമുഖ രാജ്യം?
റഷ്യ
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം?
അമേരിക്ക
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ രണ്ടാം സ്ഥാനത്ത് എത്തിയ രാജ്യം?
ചൈന
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മൂന്നാം സ്ഥാനത്ത് എത്തിയ രാജ്യം?
ജപ്പാൻ
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ ഏറ്റവും വേഗമേറിയ താരം?
ലമോണ്ട് മാർസെൽ ജേക്കബ്സ്
>> 2020 ടോക്കിയോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരം?
എലൈൻ തോംസൺ
>> ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വർണ്ണം നേടിയത്?
യാങ് കിയാൻ
>> ടോക്കിയോ ഒളിംപിക്‌സ് ഫുട്ബോൾ ജേതാക്കൾ ?
ബ്രസീൽ
>> 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ തീം സോങ് ഏതായിരുന്നു?
ലക്ഷ്യ തേരാ സാമ്നാ ഹെ (മോഹിത് ചൗഹാൻ)
>> 2021ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ കായിക താരങ്ങൾ?
മേരി കോം & മൻപ്രീത് സിംഗ്
>> ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ ഇന്ത്യൻ വനിത?
ഷൈനി വിൽസൺ
>> 2021 ടോക്കിയോ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ എത്രാം സ്ഥാനത്തായിരുന്നു ഇന്ത്യ ?
48
>> 2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ലഭിച്ച മെഡലുകളുടെ എണ്ണം?
7 (1 സ്വർണ്ണം +2 വെള്ളി +4 വെങ്കലം)
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ആര്?
മൻപ്രീത് സിങ്
>> 2021 ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ ആരായിരുന്നു ?
റാണി രാംപാൽ
>> 2021 ടോക്കിയോ ഒളിമ്പിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ കായികതാരം ?
ബജ്റംഗ് പൂനിയ
>> ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി താരങ്ങളുടെ എണ്ണം?
9
>> 2021 ഒളിമ്പിക്സിൽ ബാഡ്മിന്റൺ മത്സരം നിയന്ത്രിച്ച ആദ്യ മലയാളി?
ഫൈൻ സി. ദത്തൻ
>> ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ താരം?
രവികുമാർ ദഹിയ
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ താരം?
ബജ്രംഗ് പൂനിയ
>> ചരിത്രത്തിലാദ്യമായി ആദ്യദിനംതന്നെ ഭാരതത്തിനു ഒരു മെഡൽ സ്വന്തമായത് ഏതു ഒളിമ്പിക്സിലാണ്?
2021 ടോക്യോ ഒളിമ്പിക്സിൽ
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയതാര്?
മീരാഭായ് ചാനു (മണിപ്പൂർ)
>> 2021 ടോക്കിയോ ഒളിംപിക്‌സ് ഇത് ഏത് മത്സരയിനത്തിൽ പങ്കെടുത്താണ് മീരാഭായ് ചാനു വെള്ളി മെഡൽ നേടിയത്?
ഭാരോദ്വഹനം
>> ഒളിമ്പിക്സിൽ പി. വി. സിന്ധുവിന് ശേഷം വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആര്?
മീരാഭായ് ചാനു
>> കർണം മല്ലേശ്വരിയ്ക്ക് ശേഷം ഒളിമ്പിക്സ് ഭാരോദ്വാഹനത്തിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരം?
മീരാഭായി ചാനു
>> തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരം?
സുശീൽ കുമാർ
>> തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻതാരമെന്ന ബഹുമതി നേടിയ സുശീൽ കുമാർ ഏത് ഇനത്തിലാണ് മത്സരിച്ചത്?
ഗുസ്തിയിൽ
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഏതിനത്തിലാണ് വെങ്കല മെഡലും വെള്ളിമെഡലും ലഭിച്ചത്?
ഗുസ്തിയിൽ
>> ടോക്കിയോ ഒളിംപിക്സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗ്ൾസിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ കായികതാരം ?
പി വി സിന്ധു
>> തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
പി. വി. സിന്ധു
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ?
പി. ആർ. ശ്രീജേഷ്. (എറണാകുളം )
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഏക സ്വർണം നേടിയത് ആര് ?
നീരജ് ചോപ്ര (ഹരിയാന)
>> 2021 ടോക്യോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്ര ഏതിനത്തിലാണ് മത്സരിച്ചത്? ?
ജാവലിൻ ത്രോ
>> നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?
87.58 m
>> ടോക്കിയോ ഒളിംപിക്‌സിൽ സ്വർണമെഡൽ നേടിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി ജാവലിൻ ത്രോ ദിനമായി അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ദിവസം ?
ഓഗസ്റ്റ് 7
>> ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാര് ?
നീരജ് ചോപ്ര
>> ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ?
അഭിനവ് ബിന്ദ്ര
>> 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ലൗലീന ബോർഗോഹെയ്ൻ വെങ്കലമെഡൽ നേടിയത് ഏതിനത്തിലായിരുന്നു ?
ബോക്സിങിൽ
>> 2021 ടോക്കിയോ ഒളിംപിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്‌ലറ്റ് ?
കെ ടി ഇർഫാൻ
>> ടോക്കിയോ ഒളിംപിക്‌സ് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ നീന്തൽ താരമാര്?
മാനാ പട്ടേൽ
>> ഒളിംപിക്‌സിനു നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാര്?
സാജൻ പ്രകാശ്
>> ടോക്കിയോ ഒളിംപിക്സിൽ പുരുഷന്മാരുടെ 400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് നേടിയ രാജ്യം ?
ഇന്ത്യ
>> ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിച്ച ക്യാമ്പയിനിന്റെ പേര്?
ചിയർ ഫോർ ഇന്ത്യ
>> ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം :
1900
>> ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷൻ രൂപീകരിച്ച വർഷം :
1927
>> ഒളിംപിക്‌സ് ഫൈനലിലെത്തിയ ആദ്യ മലയാളീ വനിത ?
പി ടി ഉഷ
>> ഒളിംപിക്‌സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
കർണ്ണം മല്ലേശ്വരി
>> ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയ ഒളിംപിക്‌സ് ഇനം?
ഹോക്കി
>> സ്വാതന്ത്ര്യ ഇന്ത്യയിൽ ഒളിംപിക്‌സ് വ്യക്തിഗത മെഡൽ നേടിയ ആദ്യ വ്യക്തി ?
കെ ഡി ജാതവ്
>> ബോക്സിങ് വിഭാഗത്തിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
മേരികോം
>> 2024 നടക്കുന്ന സമ്മർ ഒളിംപിക്സ് (33rd Olympics) വേദി?
പാരീസ്, ഫ്രാൻസ്
>> 2026 ൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് വേദി ?
ഇറ്റലി
ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ
സ്വർണ്ണം
- നീരജ് ചോപ്ര - ജാവലിൻ ത്രോ
വെള്ളി
- രവികുമാർ ദാഹിയാ - ഗുസ്തി (57 KG )
- മീരാഭായ് ചാനു - ഭാരോദ്വഹനം (49 Kg വനിതാ വിഭാഗം )
വെങ്കലം
- പുരുഷ ഹോക്കി ടീം
- ബജ്‌രംഗ് പൂനിയ - ഗുസ്‌തി (65 Kg)
- P.V സിന്ധു - ബാഡ്മിന്റൺ (വുമൺസ് സിംഗിൾസ് )
- ലോവ്‌ലിനാ ബോർഗോഹെയിൻ - ബോക്സിങ്