ആലപ്പുഴ - അടിസ്ഥാന വിവരങ്ങൾ>> ആലപ്പുഴ സ്ഥാപിതമായ വർഷം
1957 ആഗസ്റ്റ്‌ 27

>> ആലപ്പുഴയിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം ?
9

>> ആലപ്പുഴയിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം ?
2

>> ആലപ്പുഴയിലെ താലൂക്കുകളുടെ എണ്ണം ?
6

ആലപ്പുഴ ജില്ലയിലെ താലൂക്കുകൾ

  • ചേർത്തല
  • അമ്പലപ്പുഴ
  • കുട്ടനാട്
  • കാർത്തികപ്പള്ളി
  • ചെങ്ങന്നൂർ
  • മാവേലിക്കര

>> കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :
ആലപ്പുഴ

>> ആലപ്പുഴ പട്ടണത്തിന്റെ ശിൽപി :
രാജാ കേശവദാസ്‌

>> ആലപ്പുഴയുടെ സാംസ്‌കാരിക തലസ്ഥാനം :
അമ്പലപ്പുഴ

>> ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ താലൂക്ക്‌ :
ചേർത്തല

ആലപ്പുഴ ജില്ല - വിശേഷണങ്ങൾ


>> കിഴക്കിന്റെ വെനീസ്‌ എന്നറിയപ്പെടുന്ന ജില്ല ?
ആലപ്പുഴ

>> ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്‌' എന്നു വിശേഷിപ്പിച്ച വ്യക്തി ?
കഴ്‌സൺ പ്രഭു

>> ജലോത്സവങ്ങളുടെ നാട്‌ എന്നറിയപ്പെടുന്ന ജില്ല ?
ആലപ്പുഴ

>> രാജാ കേശവദാസിന്റെ പട്ടണം എന്ന്‌ അറിയപ്പെടുന്ന ജില്ല ?
ആലപ്പുഴ

>> കേരളത്തിലെ പക്ഷി ഗ്രാമം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം ?
നൂറനാട്‌

>> കയർ ഗ്രാമം എന്ന് വിശേഷിപ്പിക്കുന്നത് ?
വയലാർ

>> കേരളത്തിന്റെ നെതർലാൻഡ്‌ (ഹോളണ്ട്‌) എന്നറിയപ്പെടുന്നത് ?
കുട്ടനാട്

>> കേരളത്തിന്റെ നെല്ലറ  എന്നറിയപ്പെടുന്നത് ?
കുട്ടനാട്

>> പമ്പയുടെ ദാനം   എന്നറിയപ്പെടുന്ന പ്രദേശം ?
കുട്ടനാട്

>> ചുണ്ടൻവള്ളങ്ങളുടെ നാട്‌ എന്ന് അറിയപ്പെടുന്നത് ?
കുട്ടനാട്‌

>> തുള്ളലിന്റെ ജന്മദേശം എന്നറിയപ്പെടുന്ന സ്ഥലം ?
അമ്പലപ്പുഴ

>> മയുര സന്ദേശത്തിന്റെ നാട്‌ എന്നറിയപ്പെടുന്നത്‌ ?
ഹരിപ്പാട്‌

>> കേരളത്തിന്റെ ക്ഷേത്ര നഗരം എന്ന് വിശേഷിപ്പിക്കുന്നത് ?
ഹരിപ്പാട്‌

>> കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം ?
ഹരിപ്പാട്‌ സുബ്രഹ്മണ്യ ക്ഷേത്രം

>> ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം ?
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

>> തെക്കിന്റെ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം ?
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

>> കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്ന വ്യക്തി ?
തകഴി ശിവശങ്കരപ്പിള്ള

>> വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന വ്യക്തി ?
സി.കെ. കുമാരപ്പണിക്കർ


Previous Post Next Post