പല ചോദ്യം ഒരു ഉത്തരം - ഇടുക്കി


>> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല

>> കേരളത്തിന്റെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന ജില്ല

>> കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല

>> മുനിയറകൾക്ക്‌ പ്രസിദ്ധമായ ജില്ല

>> റിപ്പബ്ലിക്ക് ദിനത്തിൽ രൂപം കൊണ്ട ജില്ല

>> ജില്ലകളുടെ പേരിൽ ആസ്ഥാനമില്ലാത്ത രണ്ട്‌ ജില്ലകളിൽ ഒന്ന്  (രണ്ടാമത്തെ ജില്ല വയനാട്‌)

>> റെയിൽപ്പാത ഇല്ലാത്ത ജില്ലകളിലൊന്ന്‌

>> കടൽതീരമില്ലാത്ത ജില്ലകളിൽ ഒന്ന്

>> കുടിയേറ്റക്കാരുടെ ജില്ല

>> കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല

>> കേരളത്തിലെ ആദ്യത്തെ ഹോൾമാർക്ക്‌ ജില്ല  

>> കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ  ഉള്ള ജില്ല

>> കേരളത്തിന്‌ ആവശ്യമായ ഭൂരിഭാഗം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ വനഭൂമി  ഉള്ള ജില്ല

>> കേരളത്തിൽ മലയോര പ്രദേശങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവിസങ്കേതങ്ങൾ ഉള്ള  ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദനം ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം, കുരുമുളക് എന്നിവ  ഉൽപ്പാദിപ്പിക്കുന്ന ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ തോട്ടം തൊഴിലാളികൾ ഉള്ള ജില്ല

>> കേരളത്തിൽ മണ്ണൊലിപ്പ് കൂടുതൽ ഉള്ള ജില്ല

>> ഏറ്റവും കുറവ്‌ മുനിസിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല (2)

>> കേരളത്തിൽ ഏറ്റവും കുറവ്‌ ജനസാന്ദ്രത ഉള്ള ജില്ല

>> 2011 ലെ സെൻസസ്‌ പ്രകാരം കേരളത്തിൽ ഏറ്റവും കുറവ്‌ സ്ത്രീ-പുരുഷ അനുപാതം ഉള്ള ജില്ല

>> കേരളത്തിൽ സമതലപ്രദേശം ഏറ്റവും കുറവുള്ള ജില്ല

>> കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ഏക ജില്ല

>> കേരളത്തിലെ പട്ടികവർഗ്ഗ (ആദിവാസി) ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള ജില്ല

>> ഇന്ത്യയിലെ ആദ്യ റൂറൽ ബ്രോഡ്‌ - ബാൻഡ്‌ കണക്റ്റിവിറ്റി ലഭിച്ച ജില്ല

>> പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

>> കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി സ്ഥിതി ചെയ്യുന്ന ജില്ല

ഉത്തരം : ഇടുക്കി


Previous Post Next Post