ഇടുക്കി ജില്ലയിലെ പ്രധാന നദികൾ
- പെരിയാർ
- തൊടുപുഴ
- പാമ്പാർ
- തലയാർ
>> ഇടുക്കിയിൽ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി കാവേരിയിൽ പതിക്കുന്ന നദി ?
പാമ്പാർ
>> പാമ്പാറിന്റെ ഉത്ഭവസ്ഥാനം :
ബെൻമൂർ കുന്നുകൾ
>> മറയൂർ ചന്ദനക്കാട്ടിലൂടെ ഒഴുകുന്ന നദി ?
പാമ്പാർ
>> തൂവാനം വെള്ളചാട്ടം സ്ഥിതി ചെയ്യുന്ന നദി ?
പാമ്പാർ
>> പെരിയാർ ഉത്ഭവിക്കുന്നത് :
ശിവഗിരി മല (ഇടുക്കി)
മൂന്നാറിൽ സംഗമിക്കുന്ന നദികൾ
- മുതിരപ്പുഴ
- നല്ലതണ്ണി
- കുണ്ടള
പെരിയാറിന്റെ പോഷകനദികൾ
- മുല്ലപ്പെരിയാർ
- പെരുന്തുറയാർ
- കട്ടപ്പനയാർ
- ചെറുതോണിയാർ
- മുതിരമ്പുഴ
- തൊട്ടിയാർ
- ഇടമലയാർ
ഇടുക്കി ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
- തൊമ്മൻകുത്ത് വെള്ളച്ചാട്ടം
- ചീയപാറ വെള്ളച്ചാട്ടം
- കീഴാർക്കുത്ത് വെള്ളച്ചാട്ടം
- തൂവാനം വെള്ളച്ചാട്ടം
- കുത്തുങ്കൽ വെള്ളച്ചാട്ടം
- ചിന്നക്കനാൽ വെള്ളച്ചാട്ടം
- ന്യായമകാട് വെള്ളച്ചാട്ടം
- ചെലർ കോവിൽ വെള്ളച്ചാട്ടം
- ലക്കം വെള്ളച്ചാട്ടം
- ആറ്റുകാൽ വെള്ളച്ചാട്ടം
- വാളറ വെള്ളച്ചാട്ടം
>> നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലുള്ള കൊച്ചി - ധനുഷ്‌കോടി ഹൈവേയിൽ (ദേശീയപാത 49) ഏഴ് തട്ടുകളായി കാണപ്പെടുന്ന വെള്ളച്ചാട്ടം ?
ചീയപ്പാറ വെള്ളച്ചാട്ടം
>> ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നായ പാമ്പാറിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ?
തൂവാനം വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ പ്രകൃതിദത്ത തടാകങ്ങൾ
- ഇരവികുളം തടാകം
- ദേവികുളം തടാകം
- ഇലവീഴാപൂഞ്ചിറ