പല ചോദ്യം ഒരു ഉത്തരം : തിരുവനന്തപുരം



>> കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല

>> പ്രതിമകളുടെ നാട്‌ എന്നറിയപ്പെടുന്നത്‌

>> ഭൂമദ്ധ്യരേഖയ്ക്ക്‌ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തലസ്ഥാന നഗരം

>> ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനമുള്ള ജില്ല

>> ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള ജില്ല

>> ഏറ്റവും ജനസംഖ്യയുള്ള കോർപ്പറേഷൻ

>> കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ

>> കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ (2011-ലെ സെൻസസ്‌ പ്രകാരം)

>> കേരളത്തിലെ തെക്കേ അറ്റത്തുള്ള ലോക്‌സഭാ മണ്ഡലം

>> മരച്ചീനി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല

>> വിവാഹ മോചനം കൂടുതലുള്ള ജില്ല

>> എയ്ഡ്സ്‌ രോഗികൾ കൂടുതലുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുമതക്കാരുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ എഞ്ചിനിയറിംഗ്‌ കോളേജുകൾ ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ ഉള്ള ജില്ല

>> കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന ജില്ല

>> കേരളത്തിലെ ആദ്യ പുകവലി രഹിത ജില്ല

>> കേരളത്തിൽ ആദ്യമായി പുകയില പരസ്യങ്ങൾ നിരോധിച്ച ജില്ല

>> കേരളത്തിലെ ആദ്യ ബാലഭിക്ഷാടന വിമുക്ത ജില്ല

>> ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം അദാലത്ത്‌ നിലവിൽ വന്ന നഗരം

>> കേരളസർക്കാർ ഓപ്പറേഷൻ അനന്ത ആരംഭിച്ച ജില്ല

>> കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം

>> കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത നഗരം

>> കേരളത്തിലെ ആദ്യ യൂണിവേഴ്‌സിറ്റിയായ കേരള യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം

>> ദക്ഷിണ വ്യോമസേനയുടെ ആസ്ഥാനം

>> പ്രസിദ്ധമായ  ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയുന്ന ജില്ല

>> ശാർക്കര ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല

>> അഞ്ച്‌ തെങ്ങു കോട്ട സ്ഥിതി ചെയ്യുന്ന ജില്ല

>> പ്രാചീന കേരളത്തിലെ വിദ്യാഭ്യാസകേന്ദ്രമായ കാന്തല്ലൂർ ശാല സ്ഥിതി ചെയ്തിരുന്ന ജില്ല

>> കേരളത്തിലെ ഏറ്റവും ഉയരം കുടിയ പ്രതിമ സ്ഥിതി ചെയ്യുന്ന നഗരം

>> പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

>> ഗോൾഫ്‌ ക്ലബ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം

ഉത്തരം : തിരുവനന്തപുരം

Previous Post Next Post