കൊച്ചി മെട്രോ

 കൊച്ചി മെട്രോ



>> കേരളത്തിലെ ആദ്യത്തെ മെട്രോ പദ്ധതി :
കൊച്ചി മെട്രോ (KMRL)

>> കൊച്ചി മെട്രോ രാജ്യത്തെ എത്രാമത്തെ മെട്രോ സർവീസാണ്‌ ?
8

>> കൊച്ചി മെട്രോയ്ക്ക്‌ തറക്കല്ല്‌ ഇട്ട പ്രധാന മന്ത്രി ?
ഡോ.മൻമോഹൻസിങ്‌ (2012 സെപ്തംബർ 13)

>> കൊച്ചി മെട്രോയ്ക്ക്‌ തറക്കല്ലിട്ട സമയത്തെ കേരള മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി

>> കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത് ഏത് സർക്കാരിന്റെ കാലത്തായിരുന്നു ?
ഇ. കെ. നായനാർ (1999)

>> കൊച്ചി മെട്രോയുടെ (KMRL) ആദ്യ എം.ഡി ആരായിരുന്നു ?
ഏലിയാസ്‌ ജോർജ്ജ്‌

>> കൊച്ചി മെട്രോയ്ക്ക്‌ നേതൃത്വം നൽകിയ വ്യക്തി ?
ഇ.ശ്രീധരൻ

>> കൊച്ചി മെട്രോയുടെ ആദ്യത്തെ പ്രോജക്ട് ഡയറക്ടർ ?
ഇ ശ്രീധരൻ

>> മെട്രോമാന്‍ എന്നറിയപ്പെടുന്ന വ്യക്തി ?
ഇ.ശ്രീധരന്‍

>> കൊച്ചി മെട്രോ ഉദ്ഘാടനം നടന്നത്‌ ?
2017 ജൂൺ 17

>> കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്‌ ആര്?
ശ്രീ.നരേന്ദ്രമോദി

>> കൊച്ചി മെട്രോ ഉദ്ഘാടന സമയത്തെ കേരള മുഖ്യമന്ത്രി ?
പിണറായി വിജയൻ

>> മെട്രോ യാത്രയ്ക്കായി പൊതുജനങ്ങൾക്ക്‌ തുറന്ന്‌ നൽകിയത്‌ ?
2017 ജൂൺ 19

>> കൊച്ചി മെട്രോ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ :
ആലുവ മുതൽ തൃപ്പൂണിത്തുറ വരെ

>> കൊമെറ്റ്‌ (കെ-3C) എന്ന പേരിൽ അറിയപ്പെടുന്നത്‌ ?
കൊച്ചി മെട്രോ

>> കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനമുപയോഗിച്ച് സർവിസ് തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ ?
കൊച്ചി മെട്രോ  

>> കുടുംബശ്രീയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആദ്യ മെട്രോ ?
കൊച്ചി മെട്രോ  

>> ഇന്ത്യയിലെ ആദ്യ സ്ത്രീ സൗഹൃദ മെട്രോ ?
കൊച്ചി മെട്രോ  

>> ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുന്ന ആദ്യ സര്‍ക്കാര്‍ കമ്പനി ?
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

>> ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മെട്രോ ഏത് ?
കൊച്ചി മെട്രോ

>> ഇന്ത്യയിലാദ്യമായി Dormitory Accommodation സംവിധാനം ആരംഭിച്ച മെട്രോ ?
കൊച്ചിമെട്രോ

>> കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമിക്കുന്ന ഫ്രഞ്ച്  കമ്പനി ?
അൽസ്റ്റോം

>> കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത് ?
ആന്ധ്രാപ്രദേശ്

>> കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌ ?
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

>> കൊച്ചി മെട്രോയുടെ യാത്ര വിവരങ്ങൾ അറിയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും ആക്സിസ് ബാങ്കുമായി സഹകരിച്ചു നിർമ്മിച്ച മൊബൈൽ ആപ്പ്  ?
കൊച്ചി 1 ആപ്പ്

>> ആക്സിസ് ബാങ്കുമായി സഹകരിച്ച് കൊച്ചി മെട്രോ പുറത്തിറക്കിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡ് ?
കൊച്ചി 1

Previous Post Next Post