CRPC സെക്ഷൻ 41 :
പോലീസിന് എപ്പോൾ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാം
(Section 41 - When Police may arrest without warrant)
- പോലീസിന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്ന സാഹചര്യങ്ങൾ :-
- ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ, തിരിച്ചറിയാവുന്ന കുറ്റം (cognizable offence) ചെയ്യുന്നവൻ
- പരാതിയുടെയോ, വിവരത്തിന്റെയോ, സംശയത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരു വ്യക്തി കുറ്റം ചെയ്തു എന്ന് വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍
- കുറ്റകൃത്യത്തിന്റെ ശരിയായ അന്വേഷണത്തിനു വേണ്ടി
- ഒരു വ്യക്തി തെളിവ് നശിപ്പിക്കാനോ, കൃത്രിമം കാണിക്കാനോ സാധ്യത ഉണ്ടെങ്കിൽ
- കേസുമായി ബന്ധപ്പെട്ട വ്യക്തികൾക്കോ മറ്റോ, എന്തെങ്കിലും പ്രേരണയോ ഭീഷണിയോ വാഗ്ദാനമോ നൽകുന്നതിൽ നിന്ന് കുറ്റം ചെയ്ത വ്യക്തിയെ തടയുന്നതിന്
- കോടതിയിൽ ഹാജകരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാത്ത വ്യക്തിക്ക് എതിരെ
- ഏഴ് വര്‍ഷത്തില്‍ കുറയാത്തതോ, ഏഴ് വര്‍ഷത്തില്‍ കൂടിയതോ ആയ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള ഏതെങ്കിലും തിരിച്ചറിയാവുന്ന കുറ്റം ചെയ്തു എന്നു വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമായ കാരണമുണ്ടെങ്കില്‍.
CRPC സെക്ഷൻ 41 A :
പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകുന്നതിന് വേണ്ടിയുള്ള നോട്ടീസ്
(Section 41 A - Notice of appearance before Police Officer)
>> നിലവില്‍ അറസ്റ്റ് ആവിശ്യമില്ലാത്തതും എന്നാല്‍ എതെങ്കിലും തിരിച്ചറിയാവുന്ന കുറ്റം ചെയ്തതായി സംശയാസ്പദമായ വിവരങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥന് അയാളെ തന്റെ മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിക്കാം.
>> ഏതെങ്കിലും വ്യക്തിക്ക് അത്തരം ഒരു അറിയിപ്പ് നൽകിയാൽ, അറിയിപ്പിന്റെ നിബന്ധനകൾ പാലിക്കേണ്ടത് ആ വ്യക്തിയുടെ കടമയാണ്.
CRPC സെക്ഷൻ 41 B :
അറസ്റ്റിന്റെ നടപടിക്രമവും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും
(Section 41 B - procedure of arrest and duties of officer making arrest )
>> യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ധരിച്ചിരിക്കണം.
>> അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ കുടുംബത്തിലെ അംഗമോ അറസ്റ്റ് നടക്കുന്ന പ്രദേശത്തെ മാന്യനായ അംഗമോ ആയ ഒരു സാക്ഷിയെങ്കിലും സാക്ഷ്യപ്പെടുത്തിയതും അറസ്റ്റ് ചെയ്യപ്പെട്ട ആൾ ഒപ്പുവച്ചതുമായ ഒരു അറസ്റ്റ് മെമ്മോറാണ്ടം തയ്യാറാക്കണം
>> മെമ്മോറാണ്ടം അയാളുടെ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിൽ,അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ ഒരു ബന്ധുവിനെയും ഇല്ലെങ്കില്‍ ഒരു സുഹൃത്തിനെയും അറിയിക്കാമെന്ന് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്ത വ്യക്തിയെ അറിയിക്കണം
CRPC സെക്ഷൻ 41 D:
ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് താൻ തിരഞ്ഞെടുത്ത ഒരു അഭിഭാഷകനെ കാണുവാൻ അറസ്റ്റ് ചെയ്യപ്പെട്ട ആളിനുള്ള അവകാശം
(Section 41 D - Right of arrested person to meet an advocate of his choice during interrogation )
CRPC സെക്ഷൻ 43 :
സ്വകാര്യവ്യക്തിയാലുള്ള അറസ്റ്റും അപ്രകാരം അറസ്റ്റ് ചെയ്താലുള്ള നടപടിക്രമവും
(Section 43 - Arrest by private person and procedure on such arrest )
>> പ്രഖ്യാപിത കുറ്റവാളിയെയോ അല്ലെങ്കിൽ തന്റെ സാന്നിധ്യത്തിൽ ജാമ്യം ലഭിക്കാത്തതും തിരിച്ചറിയാവുന്ന കുറ്റം ചെയ്ത ഒരു വ്യക്തിയെയോ ഒരു സ്വകാര്യ വ്യക്തിക്ക് അറസ്റ്റ് ചെയ്യാം.
>> ഉടനെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം
>> വാറണ്ടില്ലാത്ത അറസ്റ്റ് ചെയ്യാവുന്ന കുറ്റം ചെയ്ത വ്യക്തിയാണെങ്കിൽ അയാളെ പോലീസിന് വീണ്ടും അറസ്റ്റ് ചെയ്യാം.
>> പ്രതി തന്റെ ശരിയായ പേരും വിലാസവും പോലീസിനോട് വ്യക്തമാക്കാന്‍ വിസമ്മതിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാം.
>> കുറ്റം ചെയ്തിട്ടില്ലാ എന്ന് വിശ്വസിക്കാന്‍ പറ്റിയ കാരണം ഉണ്ടെങ്കില്‍ മൊഴി ശേഖരിച്ചശേഷം ഉടനെ വിട്ടയക്കാം.
CRPC സെക്ഷൻ 44 :
മജിസ്‌ട്രേറ്റിനാലുള്ള അറസ്റ്റ്
(Section 44 - Arrest by Magistrate )
>> ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനോ, ഒരു ജൂഡിഷ്യന്‍ മജിസ്ട്രേറ്റിനോ തന്റെ സാന്നിദ്ധ്യത്തിലോ, അധികാരപരിധിക്കുള്ളിലോ ഏതെങ്കിലും കുറ്റം ചെയ്യുന്ന വ്യക്തിയെ സ്വന്തമായോ, മറ്റൊരു സ്വകാര്യ വ്യക്തിയാലോ അറസ്റ്റ് ചെയ്യാം
CRPC സെക്ഷൻ 46 :
അറസ്റ്റ് ചെയ്യുന്നത് എങ്ങനെയെന്ന്
(Section 46 - Arrest how made )
>> വാക്കാലോ പ്രവര്‍ത്തിയിലോ കസ്റ്റഡിയില്‍ കീഴടങ്ങാത്ത ഒരു വ്യക്തിയെ അന്വേഷണ ഉദ്യോഗസ്ഥന് ബലമായി പിടിച്ച് അറസ്റ്റു ചെയ്യുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യാം.
>> ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തെ ചെറുക്കുകയോ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ, പോലീസ്
ഉദ്യോഗസ്ഥന് അറസ്റ്റ് നടപ്പിലാക്കാൻ ആവശ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കാം.
>> വധശിക്ഷയോ, ജീവപര്യന്തമോ, കിട്ടാന്‍ സാധ്യതയില്ലാത്ത പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ മരണം സംഭവിക്കാവുന്ന ബലപ്രയോഗത്തിന് പോലീസിന് അവകാശം ഇല്ല.
CRPC സെക്ഷൻ 50 :
അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യത്തിനുള്ള അവകാശവും അറിയിക്കണമെന്ന്
(Section 50 - Person arrested to be informed of grounds of arrest and of right to bail )
>> വാറണ്ട് കൂടാതെ ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്‌താൽ അറസ്റ്റ് ചെയ്ത കാരണവും മറ്റു വിവരങ്ങളും ഉടൻ അറിയിക്കേണ്ടതാണ്.
>> ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിൽ ജാമ്യത്തിന്റെ അര്‍ഹത അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കണം.
CRPC സെക്ഷൻ 51:
അറസ്റ്റ് ചെയ്യപ്പെടുന്ന ആളെ ദേഹപരിശോധന ചെയ്യൽ
(Section 51 - Search of arrested person )
>> ആവശ്യമായ വസ്ത്രങ്ങൾ ഒഴികെയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി കസ്റ്റഡിയിൽ വയ്ക്കാം.
>> അറസ്റ്റ് ചെയ്ത വ്യക്തിയിൽ നിന്ന് ഏതെങ്കിലും വസ്തു പിടിച്ചെടുത്താൽ, പോലീസ് ഉദ്യോഗസ്ഥൻ കൈവശം വച്ച സാധനങ്ങൾ കാണിക്കുന്ന രസീത് വ്യക്തിക്ക് നല്‍കണം.
>> സ്ത്രികളെ സ്ത്രീകൾ തന്നെ ദേഹപരിശോധന നടത്തണം .
CRPC സെക്ഷൻ 53 :
പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷയിന്മേൽ പ്രതിയെ ചികിത്സകൻ പരിശോധിക്കുന്നത്
(Section 53- Examination of accused by medical practitioner at the request of Police )
>> ആവിശ്യമെങ്കില്‍ ഒരു മെഡിക്കല്‍ ഓഫീസറെ (ഡോക്ടറെ) കൊണ്ട് പരിശോധന നടത്തണം .
>> സ്ത്രീ ആണെങ്കിൽ വനിതാ ഡോക്ടര്‍ നിര്‍ബന്ധം.
CRPC സെക്ഷൻ 54 :
അറസ്റ്റ് ചെയ്യപ്പെട്ട ആളിനെ മെഡിക്കൽ ഓഫീസർ പരിശോധിക്കൽ
(Section 54 - Examination of arrested person by medical officer )
>> ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ മെഡിക്കല്‍ ഓഫീസര്‍/രജിസ്റ്റേര്‍ഡ് ഡോക്ടറെക്കൊണ്ട് പരിശോധിക്കേണ്ടതാണ്
>> സ്ത്രീ എങ്കില്‍ വനിതാ ഡോക്ടര്‍ മാത്രമേ പരിശോധന നടത്താവൂ.
>> ദേഹത്തെ മുറിവുകള്‍, ആക്രമണത്തിന്റെ അടയാളങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. ഏകദേശ സമയം രേഖപ്പെടുത്തണം.
>> പരിശോധനാ റിപ്പോര്‍ട്ട് കുറ്റവാളിക്കോ, അയാള്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്കോ ഡോക്ടര്‍ അയച്ച് നല്‍കണം.
CRPC സെക്ഷൻ 57 :
അറസ്റ്റ് ചെയ്യപ്പെട്ട ആളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെക്കരുതെന്ന്
(Section 57 - Person arrested not to be detained more than 24 hours )
>> കേസിന്റെ എല്ലാ സാഹചര്യങ്ങളിലും ന്യായമായതിനേക്കാൾ കൂടുതൽ കാലത്തേക്ക് വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട ഒരാളെ ഒരു പോലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിയിൽ സൂക്ഷിക്കാൻ പാടില്ല
CRPC സെക്ഷൻ 151 :
തിരിച്ചറിയാവുന്ന കുറ്റങ്ങൾ ചെയ്യുന്നത് തടയാൻ അറസ്റ്റ് ചെയ്യുക
(Section 151- Arrest to Prevent commission of cognizable offences )
>> മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും അത്തരം വ്യക്തിയെ അറസ്റ്റ് ചെയ്യാം.
CRPC സെക്ഷൻ 167 :
അന്വേഷണം 24 മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമം
(Section 167 - Procedure when investigation cannot be completed in 24 hours)
>> 24 മണിക്കൂറിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയും ആരോപണത്തിന് അടിസ്ഥാന തെളിവുകള്‍ ലഭിക്കുകയും ചെയ്താല്‍
തുടരന്വേഷണത്തിനായി കസ്റ്റഡി നീട്ടല്‍ നടപടികള്‍ സ്വീകരിക്കാം.
>> ഇതിനായി കേസ് ഡയറി അടുത്തുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റിന് കൈമാറുകയും പ്രതിയെ മജിസ്ട്രേറ്റിന് കൈമാറുകയും വേണം.
>> കേസിന്റെ അധികാരപരിധിയെ മജിസ്ട്രേറ്റിനാണ് കൈമാറിയതെങ്കില്‍ പ്രതിയെ 15 ദിവസത്തേക്ക് ഉചിതമായ കസ്റ്റഡിയില്‍ തടഞ്ഞു വെയ്ക്കാന്‍ അധികാരം നല്‍കാം.
>> ആവശ്യമെങ്കിൽ കുറ്റാരോപണം ചെയ്യപ്പെട്ട ആളെ 15 ദിവസത്തിലധികം പോലീസ് കസ്റ്റഡിയിലല്ലാതെ തടഞ്ഞ് വയ്ക്കുന്നതിന് മജിസ്‌ട്രേറ്റിന് അനുവാദം നൽകാം.