സ്വത്തിനെതിരായ കുറ്റകൃത്യങ്ങൾ (OFFENCES AGAINST PROPERTY)

 


ഐപിസി വകുപ്പ് 378 :
മോഷണം
(IPC  Section  378: Theft)

>> ഏതെങ്കിലും ഒരു വ്യക്തിയുടെ കൈവശമുള്ള വസ്തുവോ സാധനമോ ആ വ്യക്തിയുടെ അനുവാദമില്ലാതെ എടുക്കുകയോ സ്ഥാനമാറ്റം ചെയ്യുകയോ ചെയ്താൽ  വകുപ്പ് 378 പ്രകാരം  മോഷണകുറ്റമാണ്.

ഐപിസി വകുപ്പ് 379 :
മോഷണത്തിനുള്ള ശിക്ഷ
(IPC  Section 379 : Punishment for theft)

ശിക്ഷ: 3 വർഷം  വരെ തടവ് ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം  

ഐപിസി വകുപ്പ് 380 :
വാസഗൃഹത്തിലോ , വസ്തു സൂക്ഷിച്ചുവയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്ഥലത്തോ  നിന്ന്‌ മോഷണം ചെയ്യുന്നത്‌.
(IPC  Section  380 : Theft in dwelling house, etc)

ശിക്ഷ : ഏഴ്‌ വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 381 :
യജമാനന്റെ കൈവശത്തിലുള്ള വസ്തു ക്ലർക്കോ ഭൃത്യനോ മോഷണം നടത്തുന്നത്‌
(IPC  Section  381: Theft by clerk or servant of property in possession of master )

ശിക്ഷ : ഏഴ്‌ വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 382:
മോഷണം നടത്തുന്നതിനു വേണ്ടി മരണം സംഭവിപ്പിക്കുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ തടസ്സം ഉണ്ടാക്കുകയോ ചെയ്യുന്നതിന്‌ ഒരുക്കം കൂട്ടിയശേഷം മോഷണം നടത്തുന്നത്‌
(IPC  Section  382 : Theft after preparation made for causing death, hurt or restraint in order to the committing of the theft of Extortion)

ഉദാഹരണം : മോഷണം നടത്തണം എന്നുള്ള ഉദ്ദേശത്തോടെ ഒരാൾ ആയുധം (കത്തി, തോക്ക് മുതലായവ ) കൈവശം  വച്ച്‌ കൊണ്ട്‌ ഒരു വീട്ടിലേക്ക്‌ പോകുന്നു. വകുപ്പ് 382 പ്രകാരം  അയാൾ കുറ്റം ചെയ്തിരിക്കുന്നു

ശിക്ഷ : 10 വർഷം വരെ കഠിന തടവും  പിഴയും  വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം
 
ഐപിസി വകുപ്പ് 383 :
ഭയപ്പെടുത്തിയുള്ള അപഹരണം
(IPC  Section  383: Extortion)

>> ഒരാൾ  അയാൾക്കോ മറ്റേതെങ്കിലും വ്യക്തിക്കോ  ഹാനി സംഭവിക്കുമെന്ന്‌ മനപ്പൂർവ്വം ഭയപ്പെടുത്തി വിലപിടിപ്പുള്ള ഏതെങ്കിലും വസ്തുവോ, ഒപ്പുവച്ചതോ മുദ്രവച്ചതോ ആയ രേഖകളോ, പിന്നീട്‌ വിലപിടിപ്പുള്ളവ ആക്കാൻ സാധിക്കുന്ന വസ്തുക്കളോ അപഹരിച്ചെടുക്കുകയാണെങ്കിൽ അയാൾ ശിക്ഷിക്കപ്പെടും.

ഐപിസി വകുപ്പ് 384 : ഭയപ്പെടുത്തിയുള്ള അപഹരണത്തിന്‌ ശിക്ഷ
(IPC  Section 384 : Punishment for extortion)

ശിക്ഷ : മൂന്നു വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 385 :
ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിനുവേണ്ടി ഒരു വ്യക്തിയെ പരിക്കേൽപ്പിക്കുമെന്ന ഭയം ഉണ്ടാക്കുന്നത്.
(IPC  Section  385 : Putting person in fear of injury in order to commit extortion)

ശിക്ഷ: രണ്ടു വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌. 

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കുന്ന കുറ്റം

ഐപിസി വകുപ്പ് 386 :
ഏതെങ്കിലും ആൾക്ക്‌ മരണം സംഭവിക്കുകയോ ഗുരുതരമായ ദേഹോപദ്രവം ഏൽക്കുകയോ ചെയ്യുമെന്ന്‌ ഭയം ഉളവാക്കി ഭയപ്പെടുത്തിയുള്ള അപഹരണം
(IPC  Section  386 : Extortion by putting a person in fear of death on grievous hurt)

ശിക്ഷ : 10 വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 387 :
ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിനു വേണ്ടി ഒരു  വ്യക്തിയെ മരണഭയത്തിലോ കഠിനമായ വേദനയിലോ ആകുമെന്ന ഭയം ഉണ്ടാക്കുന്നത്
(IPC  Section  387: Putting person in fear of death or of grievous hurt, in order to commit extortion)

ശിക്ഷ : 7 വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

വിചാരണാകോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 388 :
മരണ ശിക്ഷയോ ജീവപര്യന്ത തടവോ  നൽകി ശിക്ഷിക്കാവുന്ന കുറ്റം ആരോപിക്കും എന്നുള്ള ഭീഷണി വഴി ഭയപ്പെടുത്തിയുള്ള അപഹരണം
(IPC  Section 388 : Extortion by threat of accusation of an offence punishable with death or imprisonment for life,etc)

ശിക്ഷ :  10 വർഷം വരെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.

ഐപിസി വകുപ്പ് 389 :
ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിനുവേണ്ടി ഏതെങ്കിലും ആൾക്ക്‌ കുറ്റാരോപണം ഉണ്ടാകും എന്ന ഭയം ഉളവാക്കുന്നത്‌
(IPC  Section  389 : Putting person in fear of accusation of offence , in order to commit extortion of Robbery and Dacoity )

ശിക്ഷ : ജീവപര്യന്തം തടവോ അല്ലെങ്കിൽ 10  വർഷം വരെ തടവ് ശിക്ഷയോ പിഴയോ വിധിക്കപ്പെടുന്നതാണ്

ഐപിസി വകുപ്പ്  390 :
കവർച്ച  
(IPC Section  390: Robbery )

>> എല്ലാ കവർച്ചകളിലും, മോഷണമോ, ഭയപ്പെടുത്തി അപഹരിക്കലോ  നടക്കുന്നതാണ്

  • മോഷണം കവർച്ചയാകുന്ന സാഹചര്യങ്ങൾ :
    • കളവ്‌ ചെയ്യുന്നതിനു വേണ്ടിയോ, കളവ്‌ ചെയ്ത മുതൽ കൊണ്ടു പോകുന്നതിനായോ, കൊണ്ടു പോകാൻ ശ്രമിക്കുമ്പോഴോ ആർക്കെങ്കിലും മരണം, ദേഹോപദ്രവം, തടസ്സം എന്നിവ ഉണ്ടാക്കുകയാണെങ്കിൽ മോഷണം കവർച്ചയായി തീരും
  • ഭയപ്പെടുത്തി അപഹരണം കവർച്ച ആയി തീരുന്ന സാഹചര്യങ്ങൾ :
    •  ഭയപ്പെടുത്തി അപഹരിക്കുന്ന സമയത്ത്‌, ഭയപ്പെട്ട ആളിന്റെ സാന്നിധ്യത്തിൽ അയാൾക്കോ മറ്റോരാൾക്കോ മരണമോ, കഠിന ദേഹോപദ്രവമോ, അന്യായ തടസ്സമോ ഉണ്ടാക്കുമെന്ന്  ഭയപ്പെടുത്തി വിലപിടിപ്പുള്ള വസ്തുവിനെ തൽക്ഷണം  കൊടുക്കാൻ പ്രേരിപ്പിക്കുന്നത്‌ കവർച്ചയായി തീരും


ഐപിസി വകുപ്പ് 391 :
സംഘ കവർച്ച
(IPC Section  391 : Dacoity )

>> അഞ്ചോ അതിലധികമോ ആളുകൾ കൂടിചേർന്ന്‌ ഒരു കവർച്ച നടത്തുകയോ അല്ലെങ്കിൽ നടത്താൻ ശ്രമിക്കുകയോ  അല്ലെങ്കിൽ അവിടെ സന്നിഹിതരായിരിക്കുന്ന മറ്റാരെങ്കിലും കവർച്ചക്ക്‌ സഹായിക്കുകയോ സഹായിക്കാൻ ശ്രമിക്കുകയോ ചെയ്താൽ അത് സംഘ കവർച്ചയായി പറയുന്നു.

ഐപിസി വകുപ്പ്  392 :
കവർച്ച കുറ്റം ചെയ്യുന്ന വ്യക്തിക്കുള്ള ശിക്ഷ
(Punishment for robbery )
 
ശിക്ഷ : 10 വർഷം വരെ തടവ്  ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്‌.
രാത്രിയിൽ ഹൈവേയിൽ വച്ച്‌ നടത്തുന്ന കവർച്ചക്ക്‌ 14 വർഷം വരെ ശിക്ഷ ലഭിക്കും

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 393 :
കവർച്ചക്ക്‌ ശ്രമിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ
(IPC Section  393 - Attempt to commit Robbery )

ശിക്ഷ : 7 വർഷം വരെ കഠിന തടവും  പിഴയും വിധിക്കപ്പെടുന്നതാണ്‌

വിചാരണാ കോടതി: മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 394 :
കവർച്ച ചെയ്യുമ്പോൾ സ്വമേധയാ ദേഹോപദ്രവം ഏൽപ്പിക്കുന്നത്‌
(IPC Section 394 : Voluntarily causing hurt in committing Robbery )

ശിക്ഷ:  ജീവപര്യന്തം അല്ലെങ്കിൽ 10 വർഷം വരെ കഠിന തടവും പിഴയും  വിധിക്കപ്പെടുന്നതാണ്‌.

വിചാരണാ കോടതി: മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 395 :
സംഘ കവർച്ച നടത്തുന്നത്തിനുള്ള ശിക്ഷ
(IPC Section 395 : Punishment for Dacoity )

ശിക്ഷ :  ജീവപര്യന്തം അല്ലെങ്കിൽ 10 വർഷം വരെ കഠിന തടവും പിഴയും  വിധിക്കപ്പെടുന്നതാണ്‌.

വിചാരണാ കോടതി: മജിസ്‌ട്രേറ്റ്‌ കോടതി

>>ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 396:
കൊലപാതകത്തോടു  കൂടിയ സംഘ കവർച്ച
(IPC Section 396: Dacoity with murder )

>> അഞ്ചോ അതിലധികമോ ആളുകൾ ചെയ്യുന്ന സംഘ കവർച്ചക്കിടയിൽ, ആരെങ്കിലും ഒരാൾ കൊലക്കുറ്റം ചെയ്യുകയാണെങ്കിൽ എല്ലാവരും ശിക്ഷിക്കപ്പെടും

ശിക്ഷ: ജീവപര്യന്തം അല്ലെങ്കിൽ 10 വർഷം വരെ കഠിന തടവ് ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്.

വിചാരണാ കോടതി: സെഷൻസ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 397:
കവർച്ച സമയത്ത്‌ മാരകമായ ആയുധങ്ങൾ ഉപയോഗിച്ച്‌ കഠിന ദേഹോപദ്രവമോ, മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കേൽപ്പിക്കാനുള്ള ശ്രമത്തോടുകൂടിയ കവർച്ച
(IPC Section 397: Robbery or Dacoity with attempt to cause death or grievous hurt )

ശിക്ഷ : 7 വർഷത്തിൽ കുറയാത്ത തടവ്‌ ശിക്ഷ

വിചാരണാ കോടതി: സെഷൻസ്‌ കോടതി

ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 398 :
മാരകായുധം ധരിച്ചിട്ടുള്ളപ്പോൾ കവർച്ചയോ സംഘ കവർച്ചയോ നടത്തുവാൻ ശ്രമിക്കുന്നത്‌
(IPC  Section 398 : Attempt to commit robbery or dacoity when armed with deadly weapon)

ശിക്ഷ : ഏഴു വർഷം കുറയാതെ തടവ് ശിക്ഷ വിധിക്കുന്നതാണ്

ഐപിസി വകുപ്പ് 399 :
സംഘ കവർച്ച നടത്തുവാൻ ഒരുക്കം കൂട്ടൽ
(IPC  Section  399 : Making preparation to commit dacoity)

ശിക്ഷ : 10 വർഷം വരെ കഠിന തടവും  പിഴയും വിധിക്കുന്നതാണ്.

ഐപിസി വകുപ്പ് 402 :
സംഘ കവർച്ച നടത്തുന്നതിനുവേണ്ടി ഒത്തുചേരൽ
(IPC  Section 402: Assembling for purpose of committing dacoity )

ശിക്ഷ : 7 വർഷം വരെ കഠിന തടവും പിഴയും വിധിക്കുന്നതാണ്.

ഐപിസി വകുപ്പ് 403 :

വസ്‌തുവകകളുടെ സത്യസന്ധമല്ലാത്ത ദുരുപയോഗം
(IPC  Section 403: Dishonest misappropriation of property)

>> ഒരു വ്യക്തിയുടെ വസ്തുക്കൾ അന്യായമായി മറ്റൊരു വ്യക്തി ദുർവിനിയോഗം ചെയ്യുകയോ സ്വന്തം ഉപയോഗത്തിനായി മാറ്റുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്

ശിക്ഷ : 2 വർഷം വരെ തടവ് ശിക്ഷയോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ  രണ്ടും കൂടിയോ

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ഐപിസി വകുപ്പ് 404 :
മരണസമയത്ത് മരിച്ച വ്യക്തിയുടെ കൈവശമുണ്ടായിരുന്ന സ്വത്തിന്റെ സത്യസന്ധമല്ലാത്ത ദുരുപയോഗം.
(IPC  Section 404 : Dishonest misappropriation of property possessed by deceased person at the time of his death. Of Criminal Breach of Trust )

ഉദാഹരണം : A മരിക്കുമ്പോൾ പണം കൈവശം വച്ചിരിക്കുന്നു . ആ പണത്തിന്റെ പിന്നീടുള്ള അവകാശിക്ക് പണം ലഭിക്കും മുൻപ് A യുടെ  സേവകൻ സത്യസന്ധമല്ലാത്ത രീതിയിൽ ദുരുപയോഗം ചെയ്യുന്നു. സേവകൻ ശിക്ഷിക്കപ്പെടും.

ശിക്ഷ : മൂന്ന്‌ വർഷം വരെ  തടവ്‌ ശിക്ഷയോ പിഴ ശിക്ഷയോ രണ്ടും കൂടിയോ
മരിച്ച ആളുടെ വേലക്കാരനോ ജോലിക്കാരനോ ആയാൽ 7 വർഷത്തിൽ കുറയാത്ത ശിക്ഷ.

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ഐപിസി വകുപ്പ് 405 :

കുറ്റകരമായ വിശ്വാസ ലംഘനം
(IPC  Section 405 : Criminal breach of trust )

>> ഏതെങ്കിലും ഒരു വസ്തുവിന്റെ അധികാരമോ ചുമതലയോ നിയമപരമായി ലഭിച്ചിട്ടുള്ള ആൾ ആ വസ്തുവിനെ സ്വന്തം ആവശ്യത്തിനായി ഉടമയുടെ അനുവാദമില്ലാതെ വഞ്ചനപരമായി ഉപയോഗിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ അല്ലെങ്കിൽ അതിനായി മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ് . 

ഐപിസി വകുപ്പ് 406 :
കുറ്റകരമായ വിശ്വാസ ലംഘനത്തിനുള്ള ശിക്ഷ
(IPC Section 406: Punishment for criminal breach of trust )

ശിക്ഷ : മൂന്ന്‌ വർഷം വരെ  തടവ്‌ ശിക്ഷയോ  പിഴ ശിക്ഷയോ രണ്ടും കൂടിയോ വിധിക്കപ്പെടും

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കുന്ന കുറ്റം

ഐപിസി വകുപ്പ് 407 :
കരിയറും മറ്റും കുറ്റകരമായ വിശ്വാസലംഘനം നടത്തുന്നത്‌
(IPC Section 407: Criminal breach of trust by carrier, etc)

>> വസ്തുകൾ കൊണ്ടു പോകാൻ ഏൽപ്പിച്ച ആൾ, സൂക്ഷിപ്പു സ്ഥലത്തിന്റെ ഉടമസ്ഥൻ തുടങ്ങിയവർ  കുറ്റകരമായ വിശ്വാസവഞ്ചന നടത്തുന്നത് ശിക്ഷാർഹമാണ്.

ശിക്ഷ : ഏഴു വർഷം വരെ  തടവ്‌ ശിക്ഷയോ പിഴ ശിക്ഷയോ രണ്ടും കൂടിയോ വിധിക്കപ്പെടും.

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കുന്ന കുറ്റം

ഐപിസി വകുപ്പ് 408 : ക്ലർക്കോ ഭൃത്യനോ കുറ്റകരമായ ട്രസ്റ്റ്‌ ലംഘനം നടത്തുന്നത്‌.
(IPC  Section 408: Criminal breach of trust by clerk or servant )

>> ഒരു വേലക്കാരനോ, ക്ലാർക്കോ അയാളുടെ ജോലിയുടെ ഭാഗമായി ഏൽപ്പിക്കപ്പെട്ടുള്ള വസ്തുവിൻ മേലോ വസ്തുവിൻ മേലുള്ള അധികാരത്തിലോ കുറ്റകരമായ വിശ്വാസ വഞ്ചന നടത്തുന്നത്‌ ശിക്ഷാർഹമാണ്.

ശിക്ഷ : ഏഴു വർഷം വരെ  തടവ്‌ ശിക്ഷയോ  പിഴ ശിക്ഷയോ രണ്ടും കൂടിയോ വിധിക്കപ്പെടും

വിചാരണാ കോടതി : മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 409 :
പബ്ലിക്‌ സർവെന്റോ അല്ലെങ്കിൽ ബാങ്കറോ കച്ചവടക്കാരനോ ഏജന്റോ കുറ്റകരമായ വിശ്വാസ  ലംഘനം നടത്തുന്നത്‌
(IPC  Section 409 : Criminal breach of trust by public, servant or by banker, merchant or agent. Of the Receiving of Stolen Property )

ശിക്ഷ : ജീവപര്യന്തം അല്ലെങ്കിൽ 10 വർഷത്തോളം തടവ്‌ ശിക്ഷ, പിഴ, അല്ലെങ്കിൽ  രണ്ടു കൂടിയോ.

വിചാരണാ കോടതി :
മജിസ്‌ട്രേറ്റ്‌ കോടതി

>> ജാമ്യം ലഭിക്കാത്ത കുറ്റം

ഐപിസി വകുപ്പ് 410 :
കളവുമുതൽ
(IPC  Section 410: Stolen Property .)

>> മോഷണം, പിടിച്ചു പറിക്കൽ, സംഘകവർച്ച എന്നിവയിലൂടെ നേടിയ  വസ്തുവോ അല്ലെങ്കിൽ കുറ്റകരമായ വിശ്വാസ വഞ്ചനയിലൂടെ ലഭിച്ച വസ്തുവോ കളവുമുതലായി പറയപ്പെടുന്നു.

ഐപിസി വകുപ്പ് 411 :
കളവുമുതൽ നേരു കേടായി സ്വീകരിക്കുന്നത്‌
(IPC  Section 411: Dishonestly receiving Stolen Property )

>> ഒരു വസ്തു മോഷണ മുതലാണെന്ന്‌ അറിഞ്ഞു കൊണ്ട്‌ വഞ്ചനപരമായി സ്വീകരിക്കുകയോ അല്ലെങ്കിൽ കൈവശം വച്ചിരിക്കുകയോ ചെയ്യുന്ന ആൾ ശിക്ഷാർഹനാണ്.

ശിക്ഷ : മൂന്നു വർഷം വരെ  തടവ്‌ ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ.

വിചാരണാ കോടതി  : മജിസ്‌ട്രേറ്റ്‌ കോടതി

 >> ജാമ്യം ലഭിക്കുന്ന കുറ്റം

Previous Post Next Post