CRPC സെക്ഷൻ 1 :
ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും
(Section 1 - Short, title, extent and commencement)
CRPC സെക്ഷൻ 2 (a) :
ജാമ്യം അനുവദിക്കേണ്ട കുറ്റം
(section 2 (a) - Bailable offence)
CRPC യിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുന്നതോ അല്ലെങ്കിൽ നിലവിലുള്ള മറ്റേതെങ്കിലും നിയമം മുഖേന ജാമ്യം ലഭിക്കുന്നതോ ആയ കുറ്റകൃത്യങ്ങൾ
ഇതുപ്രകാരം കുറ്റവാളി എന്ന് ആരോപിക്കുന്ന വ്യക്തിക്ക് ജാമ്യം നൽകുക എന്നത് കുറ്റവാളിയുടെ അവകാശമാണ്.
CRPC സെക്ഷൻ 2 (c) :
തിരിച്ചറിയാവുന്ന കുറ്റം
(Section 2 (c) - Cognizable offence )
>> CRPC യിലെ ഒന്നാം ഷെഡ്യൂൾ അനുസരിച്ച് അല്ലെങ്കിൽ നിലവിലുള്ള മറ്റേതെങ്കിലും നിയമം അനുസരിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് കോടതിയിൽ നിന്നുള്ള വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റകൃത്യങ്ങൾ
ഉദാ : തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, സ്ത്രീധന മരണം, കൊലപാതകം
CRPC സെക്ഷൻ 2 (h) :
അന്വേഷണം
(Section 2 (h) - Investigation)
>> ഒരു പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ ഒരു മജിസ്‌ട്രേറ്റ് അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും വ്യക്തിയോ (മജിസ്‌ട്രേറ്റ് ഒഴികെ) നടത്തുന്ന ഒരു കേസിനു വേണ്ടിയുള്ള തെളിവുകളുടെ ശേഖരണം.
CRPC സെക്ഷൻ 2 (l) :
തിരിച്ചറിയാനാവാത്ത കുറ്റം
(Section 2 (l) - Non - Cognizable offence )
>> ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരമില്ലാത്ത ഒരു കേസ്
>> ഇത്തരം കേസുകൾ തിരിച്ചറിയാവുന്ന കുറ്റങ്ങളെപ്പോലെ ഗുരുതരമല്ല.
ഉദാ: വഞ്ചന, കയ്യേറ്റം
CRPC സെക്ഷൻ 2 (n):
കുറ്റം
(Section 2 (n) - Offence )
>> നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ശിക്ഷാർഹമായ ഏതെങ്കിലും പ്രവൃത്തി
>> 1871-ലെ കന്നുകാലി അതിക്രമം നിയമത്തിലെ സെക്ഷൻ 20 നു കീഴിലുള്ള ശിക്ഷാർഹമായ ഏതൊരു പ്രവർത്തിയും 'കുറ്റം' ആണ് .
CRPC സെക്ഷൻ 2 (w) :
സമൻസ് കേസ്
(Section 2 (w) - Summons case)
>> വാറണ്ട് കേസ് അല്ലാത്തതും ഒരു കുറ്റത്തെ സംബന്ധിക്കുന്നതുമായ കേസ് എന്നർത്ഥമാകുന്നു.
CRPC സെക്ഷൻ 2 (x) :
വാറണ്ട് കേസ്
(Section 2 (x) - Warrant Case )
>> മരണശിക്ഷ, ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസുകൾ
CRPC സെക്ഷൻ 4 :
ഇന്ത്യൻ ശിക്ഷാ നിയമ സംഹിതക്കും മറ്റു നിയമങ്ങൾക്കും കീഴിലുള്ള കുറ്റങ്ങളുടെ വിചാരണ
(Section 4 - Trial of offences under the Indian Penal Code and other law )
>> ഇന്ത്യൻ ശിക്ഷാ നിയമങ്ങൾക്കും മറ്റു നിയമങ്ങൾക്കും കീഴിലുള്ള എല്ലാ കുറ്റകൃത്യങ്ങളും അതേ വ്യവസ്ഥകൾക്കനുസൃതമായി അന്വേഷിക്കുകയും വിചാരണ ചെയ്യുകയും കൈകാര്യം ചെയ്യുകയും വേണം.