>> ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കാലഘട്ടം :
1825 -1874
>> ആറാട്ടുപുഴ വേലായുധ പണിക്കർ ജനിച്ച വർഷം ഏത് ?
1825 ജനുവരി 11
>> ആറാട്ടുപുഴ വേലായുധ പണിക്കർ ജനിച്ചത് എവിടെ ?
കാർത്തികപ്പള്ളി താലൂക്ക് (ആലപ്പുഴ)
>> ആറാട്ടുപുഴ വേലായുധ പണിക്കരുടെ യഥാർത്ഥ പേരെന്ത് ?
കല്ല്യാശ്ശേരി വേലായുധ ചേകവർ
>> വേലായുധ പണിക്കരുടെ ഭാര്യയുടെ പേര് :
വെളുമ്പി
>> ആറാട്ടുപുഴ വേലായുധ പണിക്കർ അറിയപ്പെട്ടിരുന്ന മറ്റൊരു പേര് ?
മംഗലം വേലായുധപ്പെരുമാൾ
>> തിരുവിതാംകൂർ മഹാരാജാവ് “പണിക്കൻ” എന്ന സ്ഥാനപേര് നൽകിയത് ആർക്കായിരുന്നു ?
ആറാട്ടുപുഴ വേലായുധ പണിക്കർക്ക്
>> കേരള നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആര് ?
ആറാട്ടുപുഴ വേലായുധ ചേകവർ
>> വേലായുധ ചേകവരുടെ നേതൃത്വത്തിൽ അച്ചിപ്പുടവ സമരം നടന്നത് എവിടെ ?
കായംകുളം
>> വേലായുധ ചേകവരുടെ നേതൃത്വത്തിൽ അച്ചിപ്പുടവ സമരം നടന്ന വർഷം :
1858
>> മൂക്കുത്തി സമരത്തിന് നേതൃത്വം നൽകിയത് വ്യക്തി ?
ആറാട്ടുപുഴ വേലായുധ പണിക്കർ
>> മൂക്കുത്തി സമരം നടന്ന സ്ഥലം :
പന്തളം
>> മൂക്കൂത്തി സമരം നടന്ന വർഷം ഏത് ?
1860
>> അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനുമുള്ള അവകാശത്തിനുവേണ്ടി സമരം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് ?
ആറാട്ടുപുഴ വേലായുധ പണിക്കർ
>> കളരിയിലും സംസ്കൃതത്തിലും അറിവുണ്ടായിരുന്ന നവോത്ഥാന നായകൻ ?
ആറാട്ടുപുഴ വേലായുധ പണിക്കർ
>> ക്ഷേത്രാചാര്യവിധികൾ പഠിക്കാനായി ഗോവയിൽ പോയ നവോത്ഥാന നായകൻ ?
ആറാട്ടുപുഴ വേലായുധ പണിക്കർ
>> കേരളത്തിൽ ആദ്യമായി ശിവ പ്രതിഷ്ഠനടത്തിയ നവോത്ഥാന നായകൻ ?
ആറാട്ടുപുഴ വേലായുധ പണിക്കർ (മംഗലം)
>> ശ്രീനാരായണഗുരു 1888 ൽ അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പ്, 1852 ൽ അവർണർക്കായി ക്ഷേത്രം പണിത് ശിവനെ പ്രതിഷ്ഠിച്ച നവോഥാന നായകൻ ?
വേലായുധപ്പണിക്കർ
>> മംഗലത്തു ഗ്രാമത്തിൽ വേലായുധപണിക്കർ ശിവക്ഷേത്രം സ്ഥാപിച്ച വർഷം :
1854
>> വേലായുധ ചേകവർ വാരണപ്പള്ളി ക്ഷേത്രം (ചെറുവാരണം) സ്ഥാപിച്ച വർഷം :
1855
>> കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ വ്യക്തി ?
ആറാട്ടുപുഴ വേലായുധ പണിക്കർ
>> ആറാട്ടുപുഴ വേലായുധ പണിക്കർ സ്കൂൾ സ്ഥാപിച്ച സ്ഥലം :
ആറാട്ടുപുഴ
>> കഥകളി കാണുന്നതിനും പരിശീലിക്കുന്നതിനും അവർണർക്ക് അനുവാദമില്ലാതിരുന്ന കാലത്ത് ക്ഷേത്രകലയായ കഥകളിയെ താൻ സ്ഥാപിച്ച മംഗലം ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലിപ്പിക്കാൻ തീരുമാനിക്കുകയും കഥകളി വിദഗ്ധനും തന്റെ കൂട്ടുകാരനുമായ അമ്പലപ്പുഴ മാധവക്കുറുപ്പിന്റെ സഹായത്തോടെ ഈഴവ യുവാക്കളെ പരിശീലിപ്പിച്ച് അരങ്ങേറ്റം നടത്തുകയും ചെയ്ത നവോത്ഥാന നായകൻ ആര് ?
ആറാട്ടുപുഴ വേലായുധ പണിക്കർ
>> ആറാട്ടുപുഴ വേലായുധ പണിക്കർ കല്ലിശ്ശേരി കഥകളിയോഗം സ്ഥാപിച്ച വർഷം :
1860
>> കഥകളിയോഗത്തിന്റെ രക്ഷാധികാരിയായി നിയമിതനായത് ആര് ?
അമ്പലപ്പുഴ മാധവകുറുപ്പ്
>> ആറാട്ടുപുഴ വേലായുധ പണിക്കർ ബോട്ട് യാത്രക്കിടെ വധിക്കപ്പെട്ട വർഷം :
1874
>> ആറാട്ടുപുഴ വേലായുധ പണിക്കർ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം :
പെരുമ്പള്ളി, എറണാകുളം
>> എല്ലാ ജാതിയിൽപ്പെട്ടവർക്കും ആദിവാസി വിഭാഗങ്ങൾക്കും പ്രാർത്ഥനാ സൗകര്യം നല്കിക്കൊണ്ട് വേലായുധപണിക്കർ ക്ഷേത്രങ്ങൾ സ്ഥാപിച്ച സ്ഥലങ്ങൾ :
മംഗലത്ത് ഗ്രാമം (1854)
ചെറുവരണം ( 1855)