>> മണിപ്പൂർ രൂപീകൃതമായത് :
1972 ജനുവരി 21
>> മണിപ്പൂരിന്റെ തലസ്ഥാനം :
ഇംഫാൽ
>> മണിപ്പൂരിലെ പ്രധാനഭാഷ :
മണിപ്പൂരി
>> 'മീതൈ' എന്നറിയപ്പെടുന്ന ഭാഷ :
മണിപ്പൂരി
>> മണിപ്പൂർ എന്ന വാക്കിനർത്ഥം :
രത്നങ്ങളുടെ നാട്
>> ഇന്ത്യയുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം :
മണിപ്പൂർ
>> മണിപ്പൂരിലെ ഔദ്യോഗിക പക്ഷി :
മിസ്ഹ്യൂംസ് ഫെസന്റ്
>> മണിപ്പൂരിന്റെ ഔദ്യോഗിക മൃഗം :
സാങ്ഗായ് മാൻ
>> മണിപ്പൂരിന്റെ ഹൈക്കോടതി :
ഇംഫാൽ
>> മണിപ്പൂർ ഹൈക്കോടതി നിലവിൽ വന്നത് :
2013 മാർച്ച് 25
>> 2013 വരെ മണിപ്പൂർ ഏത് ഹൈക്കോടതി പരിധിയിലായിരുന്നു ?
ഗുഹാവത്തി ഹൈക്കോടതി
മണിപ്പൂർ - പ്രധാന നൃത്ത രൂപങ്ങൾ
- മണിപ്പൂരി
- ലായിഹരേബ
>> മണിപ്പൂരി നൃത്തത്തെ ലോകത്തിന് പരിചയപ്പെടുത്തിയത് :
രബീന്ദ്രനാഥ ടാഗോർ
മണിപ്പൂരിലെ പ്രധാന ജനവിഭാഗങ്ങൾ
- നാഗൻമാർ
- മെയ്റ്റീസ്
- കുക്കീസ്
>> മണിപ്പൂരിലെ പ്രധാന ഗോത്രവർഗം :
കുകി
>> കുകി സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന സംസ്ഥാനം :
മണിപ്പൂർ
>> മണിപ്പൂരിൽ നിലനിന്നിരുന്ന പുരാതന രാജവംശം :
നിങ്ജതൗ രാജവംശം
>> തന്റെ രാജ്യത്തിന് മണിപ്പൂർ എന്ന പേര് നല്കിയ രാജാവ് :
ഗരീബ് നവാസ്
മണിപ്പൂരിലെ പ്രധാന നദികൾ
- ഇംഫാൽ
- ബാരക്
- തൗബാൽ
>> വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
ലോക്തക്
>> ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എലിമെന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് :
മണിപ്പൂരിലെ ലോക്തക് തടാകത്തിൽ
>> ലോക്തക് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് :
മണിപ്പൂർ
>> ലോക്തക് തടാകത്തിലെ സംരക്ഷിത മൃഗം :
സാങ്ഗായ് മാനുകൾ
>> മണിപ്പൂരിൽ കണ്ടുവരുന്ന വംശനാശഭീഷണി നേരിടുന്ന മാൻ :
ഡാൻസിങ് ഡീർ / സാങ്ഗായ് മാനുകൾ
>> ലോകത്തിലെ ഏക ഒഴുകുന്ന ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
മണിപ്പൂർ
>> ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയോദ്യാനം :
കെയ്ബുൾ ലാംജോവോ
>> കെയ്ബുൾ ലംജാവോ ദേശീയോദ്യാനത്തിലെ സംരക്ഷിതമൃഗം :
സാങ്ഗായ് മാൻ
>> സിങ്ടാ ഡാം സ്ഥിതിചെയ്യുന്നത് :
മണിപ്പൂർ
>> ഇന്ത്യയുടെ സ്വിറ്റ്സർ ലാൻഡ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ച വൈസ്രോയി :
ഇർവ്വിൻ പ്രഭു
>> തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് :
മണിപ്പൂർ
>> കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത് :
മണിപ്പൂർ
>> ഖോങ്ജോം യുദ്ധ സ്മാരകംനിർമ്മിക്കപ്പെട്ട സംസ്ഥാനം :
മണിപ്പൂർ
>> മാവോ ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
മണിപ്പൂർ
>> സിറോഹി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് :
മണിപ്പൂർ
>> ആധുനിക പോളോ കളി ഉത്ഭവിച്ച സ്ഥലം :
മണിപ്പൂർ
>> ലോകത്തിലെ ഏറ്റവും പഴയ പോളോ കളിക്കളം :
Mapal kangjeibung (ഇംഫാൽ)
>> അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ കായിക സർവ്വകലാശാല സ്ഥാപിതമാകുന്നത് :
മണിപ്പൂർ
>> 105-മത് ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ വേദി :
മണിപ്പൂർ (ഇംഫാൽ)
>> ഇന്ത്യയിലെ ആദ്യത്തെ സെൻട്രൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് :
ഇംഫാൽ
>> പ്രസിദ്ധമായ കാംഗ്ലെ കോട്ട സ്ഥിതി ചെയ്യുന്നത് :
ഇംഫാൽ
>> മണിപ്പൂരിലെ അന്താരാഷ്ട്രവിമാനത്താവളം സ്ഥിതി ചെയ്യുന്നത് :
ഇംഫാൽ
>> സെനദ്രൽ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം :
ഇംഫാൽ
>> ജ്യുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത് :
മണിപ്പൂർ സുവോളജിക്കൽ പാർക്ക്
>> ഐ.എൻ.എ മ്യൂസിയം സ്ഥിതി ചെയ്യുന്നത് :
മൊയ്രാങ്ങ് (ഇംഫാൽ)
>> കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത് :
ഇംഫാൽ
>> പൂർണമായും സ്ത്രീകൾ നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാർക്കറ്റ് :
ക്വയിറാം ബന്ദ് ബസാർ
പ്രമുഖ വ്യക്തികൾ
മേരി കോം - ബോക്‌സർ
സരിത ദേവി - ബോക്‌സർ
ഇറോം ഷാർമ്മിള - സാമൂഹിക പ്രവർത്തക
കുഞ്ചറാണി ദേവി -വെയിറ്റ് ലിഫ്റ്റർ
>> മണിപ്പൂരിലെ ആദ്യ മുഖ്യമന്ത്രി :
മുഹമ്മദ് അലിമുദ്ദീൻ
>> മണിപ്പുരിൽ ബ്രിട്ടിഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയ വനിത :
റാണി ഗൈഡിന്ലു
>> മണിപ്പൂരിലെ ഉരുക്ക് വനിത :
ഇറോം ഷർമിള
>> മണിപ്പൂരിന്റെ ഉരുക്കു വനിത മെൻഗൗബി എന്നീ പേരുകളിൽ അിറയപ്പെടുന്നത് :
ഇറോം ഷർമ്മിള
>> വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനില്ക്കുന്ന പ്രത്യേക സൈനികാധികാര നിയമം :
AFSPA
>> AFSPA-യുടെ പൂർണ്ണ രൂപം :
ആർമ്ഡ് ഫോർസസ് സ്പഷ്യൽ പവേർസ് ആക്ട്
>> അഫ്‌സ്പ നിയമം നിലവിൽ വന്നത് :
1958
>> ഇറേം ഷർമ്മിള നിരാഹാരാസമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ് :
അഫ്സ്പ
>> ഇറോം ഷർമ്മിള നിരാഹാരാ സമരം ആരംഭിച്ചത് :
2000 നവംബർ 4
>> 16 വർഷം നീണ്ടുനിന്ന നിരാഹാരസമരം ഇറോം ഷർമ്മിള അവസാനിപ്പിച്ചത് :
2016 ആഗസ്റ്റ് 9
>> ഇറോം ഷർമ്മിള രൂപീകരിച്ച പുതിയ രാഷ്ട്രീയപാർട്ടി :
പീപ്പിൾസ് റിസർജൻസ് ആന്ഡ് ജസ്റ്റസ് അലയൻസസ്(PRJA)
>> ഇറോം ഷർമ്മിളയുടെ പ്രശസ്ത കൃതി :
ഫ്രാഗ്രൻസ് ഓഫ് പീസ്
>> തുടർച്ചയായി അഞ്ച് തവണ ലോക ബോക്സിങ്ങ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ വനിത :
മേരി കോം
>> മേരികോമിന്റെ ആത്മകഥ :
അൺ ബ്രേക്കബിൾ
>> 2013 ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി കലാരൂപം
സങ്കീർത്തന
>> ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീമിന് രൂപം നൽകിയ സംസ്ഥാനമേത്?
മണിപ്പൂർ
>> കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഹാരം ലഭിക്കാത്തവർക്കായി 'ഫുഡ് ബാങ്ക് ' സംരംഭം തുടങ്ങിയ സംസ്ഥാനമേത്?
മണിപ്പൂർ
>> സദ്ഭരണത്തിനായി 'ഗോ ടു വില്ലജ്' എന്ന പദ്ധിതി ആരംഭിച്ച സംസ്ഥാനം :
മണിപ്പൂർ
>> ആംഗ്ലോ - മണിപ്പൂരി യുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മരണയ്ക്കായി മണിപ്പൂരിൽ നടന്ന ദിനാചരണം :
'ഖോങ്ജോം ഡേ'
>> ഇന്ത്യയിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ ആദ്യ സംസ്ഥാനം :
മണിപ്പൂർ
>> ഭഗവാൻ ശ്രീകൃഷ്ണന്റെ രാസലീലകൾ ഉൾക്കൊള്ളുന്ന നൃത്തരൂപം :
മണിപ്പൂരി
>> മണിപ്പൂരിലെ തീവ്രവാദി സംഘടനയായി അറിയപ്പെടുന്നത് :
യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രന്റ് (UNLF)