സമൻസും വാറണ്ടും (Summons and Warrant) (ക്രിമിനൽ നടപടി നിയമസംഹിത - VI )CRPC സെക്ഷൻ 62 :
സമൻസ്‌ നടത്തേണ്ട വിധം
(Section 62 - Summons how served)

>> നിശ്ചിത സമയത് കോടതിക്ക് മുന്നിൽ ഹാജരാവാൻ നിർദ്ദേശിച്ചുകൊണ്ട് കോടതി അയയ്ക്കുന്ന  നോട്ടീസ്.

>> സമൻസിന് രണ്ട് പകർപ്പുകൾ (Copy) ഉണ്ടായിരിക്കും.

>> സമൻസിൻറെ തനിപ്പകർപ്പുകളിലൊന്ന് സമൻസ് അയച്ച വ്യക്തിക്ക് വ്യക്തിപരമായി നൽകേണ്ടതാണ്.

>> മറ്റേ പകർപ്പിന്റെ മറുവശത്തു സ്വീകരിച്ചതായി ഒപ്പിട്ട്  വാങ്ങണം.

CRPC സെക്ഷൻ 64:
സമൻസ്  ചെയ്യപ്പെട്ടയാളുകളെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ
(Section 64 - Service when persons summoned cannot be found )

>> കുടുംബത്തിലെ മുതിർന്നയാൾക്ക് (പുരുഷന് ) സമൻസ് നൽകാം.

>> ആവശ്യമെങ്കിൽ ഒരു പകർപ്പിന്റെ പിൻവശത്തു ഒപ്പിട്ട് വാങ്ങാം.

CRPC സെക്ഷൻ 66 :
സർക്കാർ ജീവനക്കാരൻ  സേവനം നടത്തൽ
(Section 66 - Service on government servant )

>> സമൻസ് അയച്ച വ്യക്തി ഗവൺമെന്റിന്റെ സജീവ സേവനത്തിലാണെങ്കിൽ, അയാൾ ജോലി ചെയ്യുന്ന ഓഫീസിൽ മേധാവിക്ക് പകർപ്പ് അയച്ചു കൊടുക്കണം.

>> മേധാവി ഒപ്പുവച്ച പകർപ്പ് കോടതിക്ക് തിരിച്ചയയ്ക്കണം.

CRPC സെക്ഷൻ 72 :
വാറണ്ടുകൾ അധികാരപ്പെടുത്തി കൊടുക്കുന്നത്‌ ആർക്കാണെന്ന്‌.
(Section 72 - Warrant to whom directed )

>> കോടതിയുടെ നിർദ്ദേശമനുസരിച്ച് ഹാജരാകാതിരിക്കുകയോ, മനപ്പൂർവ്വം വിസമ്മതിക്കുകയോ ചെയ്‌താൽ ആ  വ്യക്തിയെ നിർബന്ധിതമായി കോടതിയിൽ എത്തിക്കുന്ന രണ്ടാമത്തെ നടപടി.

>> ഉടനെ നടപ്പാക്കേണ്ട അറസ്റ്റ് വാറന്റ് ആണെങ്കിൽ ഒന്നോ അതിലധികമോ പോലീസ് ഉദ്യോഗസ്ഥർക്കോ അവരുടെ അഭാവത്തിൽ  കോടതി  നിർദ്ദേശിക്കുന്ന മറ്റു വ്യക്തികൾക്കോ നടപ്പിലാക്കാം.

CRPC സെക്ഷൻ 74 :
പോലീസ്‌ ഉദ്യോഗസ്ഥൻ അധികാരപ്പെടുത്തി കൊടുക്കുന്ന വാറണ്ട്‌
(Section 74 - Warrant directed to Police Officer )

>> വാറണ്ട്‌ നടപ്പിലാക്കാൻ കോടതി  നിർദ്ദേശിച്ച പോലീസ് ഓഫീസർക്കോ അല്ലെങ്കിൽ അയാൾ നിർദ്ദേശിക്കുന്ന മറ്റൊരു   പോലീസ്  ഓഫീസർക്കോ വാറന്റ് നടപ്പിലാക്കാം. 

CRPC സെക്ഷൻ 77 :
വാറന്റ്‌ എവിടെ നടപ്പാക്കാമെന്ന്‌
(Section 77 - Where warrant may be executed)

>> ഇന്ത്യയിൽ എവിടെ വച്ചും വാറന്റ് നടപ്പിലാക്കാം.

Previous Post Next Post