>> കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഒർഗാനോക്ലോറിൻ സംയുക്തമാണ് എൻഡോസൾഫാൻ
>> എൻഡോസൾഫാന്റെ മറ്റു പേരുകൾ
- ബെൻസോപ്പിൻ
- എൻഡോസെൽ
- പാരീസൾഫാൻ
- ഫേസർ
- തിയോഡാൻ
- തിയോനെക്സ്
>> ലോകത്ത് ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം :
ഇന്ത്യ
>> എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യം ?
ഇന്ത്യ, ബ്രസീൽ
>> എൻഡോസൾഫാൻ വ്യാപകമായി ഉപയോഗിക്കുന്നത് ഏത് മേഖലയിലാണ്?
കശുവണ്ടി വ്യവസായമേഖലയിൽ
>> എൻഡോസൾഫാന്റെ രാസവാക്യം
C9H6CL6O3S
>> എൻഡോസൾഫാൻ കിടനാശിനി മൂലം ഏറ്റവും കൂടുതൽ ദുരന്തമനുഭവിച്ച കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ :
സ്വർഗ്ഗ, പെദ്ര
>> എൻഡോസൾഫാൻ മൂലം ദുരന്തമനുഭവിച്ചവരെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച കമ്മീഷൻ ?
സി. ഡി. മായി കമ്മീഷൻ
>> എൻഡോസൾഫാൻ മൂലം ദുരന്തമനുഭവിച്ചവരെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ ?
സി. അച്യുതൻ കമ്മീഷൻ
>> എൻഡോസൾഫാൻ നിരോധിച്ച വർഷം ഏത്?
2006
>> എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചത് എന്ന്?
2011 മെയ് 13
>> ആദ്യമായി എൻഡോസൾഫാൻ നിരോധിച്ച രാജ്യം ?
ഫിലിപ്പീൻസ്
>> എൻഡോസൾഫാൻ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
സ്നേഹസാന്ത്വനം
>> എൻഡോസൾഫാൻ ബാധിതർക്കായി പുനരധിവാസ ഗ്രാമം നിർമിക്കുന്നത് എവിടെ?
മുളിയാർ
>> എൻഡോസൾഫാൻ നിർവീര്യമാക്കാൻ കേരളാ സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്
>> എൻഡോസൾഫാൻ വിരുദ്ധ സമര നായിക എന്നറിയപ്പെടുന്നത് ആര്?
ലീലാകുമാരിയമ്മ
>> മധുരരാജ് എന്ന ഫോട്ടോഗ്രാഫർ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധികരിച്ച ചിത്രത്തിലൂടെയാണ് എൻഡോസൾഫാൻ കിടനാശിനി പൊതു ജനശ്രദ്ധ നേടിയത്
>> എൻഡോസൾഫാൻ ദുരന്തം ആസ്പദമാക്കി ഡോക്ടർ ബിജു സംവിധാനം ചെയ്ത സിനിമ ഏത്?
വലിയ ചിറകുള്ള പക്ഷികൾ
>> എൻഡോസൾഫാൻ ഇരകളുടെ നേർകാഴ്ച വരച്ചുകാട്ടിയ മനോജ് കാന സംവിധാനം ചെയ്ത മലയാള സിനിമ ?
അമീബ
>> എൻഡോസൾഫാന്റെ ദുരന്തങ്ങളെ വിഷയമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവൽ ?
എൻമകജെ
>> അംബികസുതൻ മങ്ങാടിന്റെ 'എൻമകജെ' എന്ന നോവലിലെ കഥാപാത്രങ്ങൾ :
നീലകണ്ഠൻ, ദേവയാനി
>> എം. എ റഹ്‌മാൻ സംവിധാനം ചെയ്ത എൻഡോസൾഫാൻ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി ചിത്രം ?
അര ജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം
>> എൻഡോസൾഫാന്റെ അപകടകരമായ ദൂഷ്യങ്ങൾക്കിരയായവരുടെ കഥപറയുന്ന ജയരാജ് സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രം?
പകർന്നാട്ടം