മുല്ലപ്പെരിയാർ അണക്കെട്ട്


>> മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല ?
ഇടുക്കി

>> മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക് ?
പീരുമേട്

>> മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ?
കുമളി

>> മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?
മുല്ലയാർ / പെരിയാർ

>> മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണം ആരംഭിച്ച വർഷം ?
1887

>> മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയാക്കിയ വർഷം ?
1895

>> മുല്ലപ്പെരിയാർ ഡാമിന്റെ പ്രധാന ശില്പി ആര് ?
ജോൺ പെന്നി ക്വിക്ക്‌

>> മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത് ?
വെൻലോക്ക് പ്രഭു

>> മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന വസ്തു ?
സുർക്കി മിശ്രിതം

>> മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണശേഷി എത്ര ?
142.2 അടി

>> മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ച്‌ വയ്ക്കുന്ന തമിഴ്‌നാട്ടിലെ അണക്കെട്ട്‌ ?
വൈഗ അണക്കെട്ട്‌

>> മുല്ലപ്പെരിയാർ അണക്കെട്ട് ഉൾപ്പെട്ടിരിക്കുന്ന ജലവൈദ്യുത പദ്ധതി ?
പെരിയാർ - വൈഗൈ ജലസേചനപദ്ധതി

>> മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത് എന്ന് ?
1886 ഒക്ടോബർ 29

>> മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ച സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ആര് ?
വിശാഖം തിരുനാൾ രാമവർമ്മ

>> മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂർ ഭരണാധികാരി ?
ശ്രീമൂലം തിരുനാൾ രാമവർമ്മ

>> എത്ര വർഷമാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ?
999  വർഷം

>> തിരുവിതാംകൂറിനുവേണ്ടി മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച തിരുവിതാംകൂർ ദിവാൻ ?
വി.രാമയ്യങ്കാർ

>> മുല്ലപ്പെരിയാർ പാട്ടക്കരാർ ബ്രിട്ടീഷുകാർക്കു വേണ്ടി/ മദിരാശിക്ക് വേണ്ടി  ഒപ്പ് വെച്ചത് ആര് ?
ജോൺ ചൈൽഡ് ഹാനിങ് ടൺ

>> പെരിയാർ ലീസ്‌ എഗ്രിമെൻറ്‌ പുതുക്കിയ വർഷം ?
1970

>> പെരിയാർ ലീസ്‌ എഗ്രിമെൻറ്‌ 1970 ൽ പുതുക്കി നൽകിയ കേരളമുഖ്യമന്ത്രി ?
സി. അച്യുതമേനോൻ

>> കേരള സർക്കാറിനുവേണ്ടി പുതുക്കിയ മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവച്ചത് ?
കെ.പി. വിശ്വനാഥൻ നായർ (ജലവൈദ്യുതസെക്രട്ടറി)

>> തമിഴ്‌നാടിനുവേണ്ടി പുതുക്കിയ മുല്ലപ്പെരിയാർ പാട്ടക്കരാറിൽ ഒപ്പുവച്ചത് ?
കെ. എസ്സ്. ശിവസുബ്രഹ്മണ്യം (പൊതുമരാമത്ത് സെക്രട്ടറി )

>> മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുിച്ച്‌ പഠിക്കാൻ സുപ്രീംകോടതി നിയമിച്ച കമ്മീഷന്റെ തലവൻ ?
ജസ്റ്റിസ്‌ എ.എസ്‌.ആനന്ദ്‌

>> മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പിയായ ജോൺ പെന്നിക്വിക്ക്‌ സ്മാരകം സ്ഥിതി ചെയ്യുന്നത് ?
തേനി (തമിഴ്‌നാട്‌)

>> മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റുമായി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ?
പെരിയാർ വന്യജീവിസങ്കേതം



Previous Post Next Post