>> തൃശ്ശൂർ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്ന രാജാവ് ?
ശക്തൻ തമ്പുരാൻ
>> തൃശ്ശൂർ പൂരത്തിന് തുടക്കമിട്ട ഭരണാധികാരി ?
ശക്തൻ തമ്പുരാൻ
>> ശക്തൻ തമ്പുരാന്റെ യഥാർത്ഥ നാമം എന്തായിരുന്നു ?
രാജ രാമവർമ്മ കുഞ്ഞിപിള്ള തമ്പുരാൻ
>> തൃശ്ശൂർ സ്വരാജ് റൗണ്ട് നിർമ്മിച്ച രാജാവ് ?
ശക്തൻ തമ്പുരാൻ
>> പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെട്ട രാജവംശം ?
കൊടുങ്ങല്ലൂർ രാജവംശം
>> പ്രാചീന കേരളത്തിലെ പ്രസിദ്ധമായ തുറമുഖം ?
കൊടുങ്ങല്ലൂർ
>> പ്രാചീന ഭാരതത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന കേരളത്തിലെ തുറമുഖം ?
കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന മറ്റു പേരുകൾ
- മുസിരിസ്
- മുച്ചിരിപട്ടണം
- മഹോദയപുരം
- അശ്മകം
>> തമിഴ് കൃതികളിൽ 'മുചിര' എന്ന് പരാമർശിക്കപ്പെടുന്ന തുറമുഖം ?
മുസിരിസ്
>> രാമായണത്തിൽ 'മുരിചിപത്തനം' എന്ന് പരാമർശിച്ചിരിക്കുന്ന നഗരം ?
മുസിരിസ്
>> ഗ്രീക്ക് നാവികനായ ഹിപ്പാലസ് കേരളത്തിലെ മുസിരിസിൽ എത്തിയ വർഷം ?
എ.ഡി 45
>> സെന്റ് തോമസ് കേരളത്തിൽ എത്തിയ വർഷം ?
എ.ഡി 52
>> സെന്റ് തോമസ് കേരളത്തിൽ സന്ദർശിച്ച സ്ഥലം ഏത്?
മാല്യങ്കര
>> സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ നിർമിച്ചതായി കരുതപ്പെടുന്ന ക്രിസ്ത്യൻ പള്ളി ?
സെന്റ് തോമസ് പള്ളി
>> ഇന്ത്യയിലെ ആദ്യത്തെ ജൂതപള്ളി സ്ഥിതി ചെയ്യുന്നത് ?
കൊടുങ്ങല്ലൂർ
>> പ്രശസ്ത ഗണിത ശാസ്ത്രജ്ഞനും, ജ്യോതി ശാസ്ത്രജ്ഞനുമായ ആര്യഭടൻ ജനിച്ചതായി കരുതപ്പെടുന്ന സ്ഥലം ?
അശ്മകം
>> സംഘകാലത്തെ ചേരന്മാരുടെ ആസ്ഥാനം ?
വാഞ്ചി (തൃശ്ശൂർ)
>> ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളി ഏത്?
ചേരമൻ ജുമാ മസ്ജിദ്
>> ചേരമൻ ജുമാ മസ്ജിദ് പണികഴിപ്പിച്ചത് ?
മാലിക് ബിൻ ദിനാർ (എ.ഡി 629)
>> ചേരമാൻ പെരുമാളിന്റെ പ്രതിമ കാണപ്പെടുന്ന ക്ഷേത്രം ?
തിരുവഞ്ചിക്കുളം ക്ഷേത്രം
>> കുലശേഖര ചേര രാജാക്കൻമാരുടെ സംരക്ഷണത്തിൽ ഗോള നിരീക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലം ?
മഹോദയപുരം
>> കുലശേഖരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന പ്രദേശം ?
മഹോദയപുരം
>> 'വേടക്കാട്' (വേടന്മാരുടെ വാസസ്ഥലം) എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ?
പോർക്കളം
>> കൊച്ചി രാജാക്കന്മാരുടേയും കോഴിക്കോട് സാമൂതിരിമാരുടേയും യുദ്ധങ്ങൾക്ക് വേദിയായ സ്ഥലം ?
പോർക്കുളം
>> കേരളത്തിലെ മഹാശിലാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാനസ്ഥലങ്ങളിലൊന്ന് ?
പോർക്കുളം
>> കേരളത്തിൽ ഭരണം നടത്തിയ ഏക ക്രിസ്തീയ രാജവംശം ?
വില്ല്യാർവട്ടം
>> ഡച്ചുകാർ പണികഴിപ്പിച്ച തൃശൂർ ജില്ലയിലെ പ്രധാന കോട്ട ?
ചേറ്റുവാ കോട്ട
>> ചേറ്റുവാ കോട്ട അറിയപ്പെടുന്ന മറ്റൊരു പേര് ?
വില്യം കോട്ട
>> 1947-ൽ ഐക്യകേരള കൺവെൻഷൻ നടന്നതെവിടെ?
തൃശ്ശൂർ
>> കൂടൽ മാണിക്യ ക്ഷേത്രത്തിനു സമിപത്തു കൂടിയുള്ള സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടിനടന്ന സമരം ?
കുട്ടംകുളം സമരം
>> കുട്ടംകുളം സമരം നടന്ന വർഷം ?
1946
കുട്ടംകുളം സമരനായകർ
- കാട്ടുപറമ്പൻ
- പി.സി.കറുമ്പ
- കെ.വി.ഉണ്ണി
- പി. ഗംഗാധരൻ
>> എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ 1931 -ൽ നടന്ന സത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം
>> ഗുരുവായൂരിലെ ക്ഷേത്ര പ്രവേശനം സംബന്ധിച്ചു ഹിത പരിശോധന നടത്തിയ താലൂക്ക് ?
പൊന്നാനി
ഗുരുവായൂർ സത്യാഗ്രഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക