പൊതുവായ ഒഴിവാക്കലുകൾ (General Exceptions)


 അദ്ധ്യായം IV - പൊതുവായ ഒഴിവാക്കലുകൾ (General Exceptions)


>> ഒരു കുറ്റം കുറ്റമല്ലാതായി തീരുന്ന സാഹചര്യങ്ങളെ കുറിച്ച്  പ്രതിപാദിക്കുന്നു .

>> 76 മുതൽ 106 വരെയുള്ള വകുപ്പുകൾ ഉൾപ്പെടുന്നു .

>> ഒരു പ്രവൃത്തി ചെയ്യാൻ നിയമപരമായി ബാധ്യസ്ഥൻ ആയിരുന്ന ആൾ അല്ലെങ്കിൽ അപ്രകാരം ചെയ്യാൻ നിയമത്താൽ ബാധ്യസ്ഥനാണെന്ന്‌ കരുതുന്ന ആൾ വസ്തുതാപരമായ പിശക്‌ മൂലം ഉത്തമബോധ്യത്തോടെ ചെയ്യുന്ന പ്രവർത്തി കുറ്റകരമല്ല.

ഉദാഹരണം : ഒരു  സൈനികൻ തന്റെ മേലധികാരിയുടെ ഉത്തരവനുസരിച്ച്‌ നിയമാനുസൃതമായി ജനക്കൂട്ടത്തിനുനേരെ വെടിവെക്കുന്നു. സൈനികൻ  ശിക്ഷയിൽ  നിന്ന് ഒഴിവാക്കപ്പെടുന്നു

ഐപിസി വകുപ്പ്  81 :

>> ഹാനി ഉളവാക്കുവാൻ ഇടയുള്ളതും എന്നാൽ ക്രിമിനൽ ഉദ്ദേശം കൂടാതെ വ്യക്തിക്കോ സ്വത്തിനോ ഉണ്ടാകുന്ന ദോഷം തടയുവാനോ ഒഴിവാക്കുവാനോ  വേണ്ടി ചെയ്ത  പ്രവൃത്തി
(IPC Section 81 :  Act likely to cause harm, but done without criminal intent, and to prevent other harm)

>> ഒരു വലിയ കുറ്റം തടയുന്നതിനുവേണ്ടി ചെറിയ കുറ്റം ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രസ്തുത വ്യക്തിയെ ശിക്ഷയിൽ നിന്നും ഒഴിവാക്കുന്നു .

ഉദാഹരണം : വേഗത്തിൽ വരുന്ന ബ്രേക്ക് നഷ്ടപ്പെട്ട വാഹനം മറ്റു വാഹനങ്ങളിൽ തട്ടി വലിയ അപകടം ഉണ്ടാകാതിരിക്കാൻ സമീപത്തെ കെട്ടിടത്തിന്റെ ചുമരിലോ മതിലിലോ ഇടിച്ചു നിർത്തുന്നത് . ഡ്രൈവർ ശിക്ഷയിൽ  നിന്ന് ഒഴിവാക്കപ്പെടുന്നു.

ഐപിസി വകുപ്പ്  82 :

>> ഏഴു വയസ്സിനു താഴെ പ്രായമുള്ള കുട്ടിയുടെ കൃത്യം . (IPC Section 82 : Act of a child under seven year of age )

>> തെറ്റും ശരിയും വേർതിരിച്ചു അറിയാൻ കഴിയാത്ത ഏഴു വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾ ചെയ്യുന്ന പ്രവൃത്തികൾ ക്രിമിനൽ കുറ്റങ്ങളായി  കണക്കാക്കുന്നില്ല.   

ഉദാഹരണം : ഏഴു വയസ്സിനു താഴെ പ്രായമുള്ള കുട്ടി മൂർച്ചയുള്ള വസ്തു കൊണ്ട് ഒരാളെ കുത്തുകയും അയാളുടെ മരണത്തിനു കാരണമാകുകയും ചെയ്യുന്നു. കുട്ടി ശിക്ഷയിൽ  നിന്ന് ഒഴിവാക്കപ്പെടുന്നു.

ഐപിസി വകുപ്പ് 83 :

>> അപക്വമായ ധാരണാശക്തിയും  7 വയസ്സിനും  12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടിയുടെ കൃത്യം.
(IPC Section 83 : Act of a child above seven and under twelve of immature understanding )

>> കുറ്റം ചെയ്യുന്ന സമയത്ത്‌ അനന്തരഫലം മനസ്സിലാക്കാനുള്ള പക്വത കൈവരാത്ത 7 വയസ്സിനും  12 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ചെയ്യുന്ന പ്രവൃത്തികൾ ക്രിമിനൽ കുറ്റങ്ങളായി  കണക്കാക്കുന്നില്ല  

ഉദാഹരണം : 12  വയസ്സിനു താഴെയുള്ള X കുട്ടി കളിക്കുന്നതിനിടയിൽ കൂടെയുള്ള Y കുട്ടിയെ വെള്ളത്തിൽ തള്ളിയിടുകയും മരണത്തിനു കാരണമാകുകയും ചെയ്യുന്നു . X കുട്ടി ശിക്ഷയിൽ  നിന്ന് ഒഴിവാക്കപ്പെടുന്നു.

ഐപിസി വകുപ്പ്  84 :

>> ചിത്തഭ്രമമുള്ള/അബോധമനസ്സുള്ള   ഒരാളുടെ കൃത്യം .
(IPC Section 84 : Act of a person of unsound mind )

>> മാനസിക അസ്വാസ്ഥ്യം കാരണം ചെയ്യുന്ന പ്രവൃത്തി കുറ്റമാണെന്നോ, നിയമവിരുദ്ധമാണെന്നോ മനസ്സിലാക്കാൻ കഴിവില്ലാത്ത അവസ്ഥയിൽ ചെയ്യുന്ന പ്രവർത്തി

ഉദാഹരണം : മകൻ ഉറക്കത്തിൽ സ്വപ്നം കണ്ടുകൊണ്ട് അടുത്തുകിടക്കുന്ന അച്ഛനെ  കത്തിയെടുത്തു കുത്തുകയും അയാൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുന്നു . മകൻ ശിക്ഷയിൽ  നിന്ന് ഒഴിവാക്കപ്പെടുന്നു.

ഐപിസി വകുപ്പ് 85 :

>> തന്റെ ഇച്ഛക്കെതിരായി ലഹരി പിടിപ്പിക്കപ്പെട്ടത്‌ കാരണമായി നിർണയ ശക്തി ഉപയോഗിക്കുവാൻ കഴിവില്ലാത്ത ഒരാളുടെ കൃത്യം.
(IPC Section 85 : Act of a person incapable of judgement by reason of jadgment by reason of intoxication caused against his will )

>> തന്റെ ഇഷ്ടത്തിന്‌ എതിരായി (മറ്റാരെങ്കിലും നിർബന്ധിച്ച്‌/ ബലപ്രയോഗത്തിലൂടെ) ലഹരിക്കടിമയായ കാരണത്താൽ തീരുമാനമെടുക്കാൻ കഴിയാതെ ചെയ്യുന്ന പ്രവർത്തി  കുറ്റകരമല്ല.

ഐപിസി വകുപ്പ് 88 :

>> മരണം സംഭവിക്കണമെന്ന്‌ ഉദ്ദേശിക്കാത്തതും ഒരാളുടെ ഗുണത്തിനായി അയാളുടെ സമ്മതത്തോടെ വിശ്വാസപൂർവ്വം ചെയ്യുന്നതുമായ കൃത്യം.
(IPC Section 88 : Act not intended to cause death, done by consent in good faith for person's)

ഉദാഹരണം : ഒരു സർജൻ രോഗിയുടെയോ ഉറ്റ ബന്ധുക്കളുടെയോ സമ്മതപ്രകാരം നടത്തുന്ന സർജറിക്കിടയിൽ രോഗി മരിക്കുന്നു . ഡോക്ടർ ശിക്ഷയിൽ  നിന്ന് ഒഴിവാക്കപ്പെടുന്നു.


ഐപിസി വകുപ്പ് 89 :

>> കുട്ടിയുടെയോ ചിത്തഭ്രമമുള്ള ആളുടെയോ പ്രയോജനത്തിനായി  രക്ഷാധികാരിയുടെ സമ്മതപ്രകാരമോ അദ്ദേഹത്തിന്റെ സമ്മതത്തോടുകൂടിയോ ഉത്തമവിശ്വാസപൂർവം ചെയ്യപ്പെടുന്ന കൃത്യം.
(IPC Section 89 : Act done in good faith for benefit of child or insane person, by or by consent )

ഉദാഹരണം : ഒരു സർജറിയിൽ കുട്ടി മരിക്കാൻ സാധ്യതയുണ്ടെങ്കിലും തന്റെ കുട്ടിയുടെ ഗുണത്തിനായി കുട്ടിയുടെ സമ്മതമില്ലാതെ സർജറി ചെയ്യാൻ  ഒരു സർജനെ അനുവദിക്കുന്നു . കുഞ്ഞു മരണപ്പെടാൻ രക്ഷകർത്താവോ ഡോക്ടറോ ഉദ്ദേശിക്കുന്നില്ല .

ഐപിസി വകുപ്പ് 92 :

>> ഒരാളുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യം
(IPC Section 92 : Act done in good faith for benefit of a person without consent )

>> ഒരു വ്യക്തിക്ക് സമ്മതം നൽകാൻ  അസാധ്യമായ സാഹചര്യമാണെങ്കിൽ, ആ വ്യക്തിക്ക് ഹാനി സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിലും  ആ വ്യക്തിയുടെ സമ്മതമില്ലാതെ  നല്ല വിശ്വാസത്തോടെ ചെയ്യുന്ന പ്രവർത്തി .

ഉദാഹരണം : ഒരാളെ പുലി പിടിച്ചു കൊണ്ടുപോകുമ്പോൾ അയാളെ രക്ഷിക്കുന്നതിനായി ഒരാൾ പുലിയെ വെടിവെച്ചത്, അബദ്ധത്തിൽ പുലി പിടിച്ച ആൾക്ക്‌ കൊണ്ട്‌ മുറിവുണ്ടാകുന്നു. വെടിവെച്ച ആൾ കുറ്റക്കാരനല്ല


Previous Post Next Post