കൊല്ലം ജില്ല - സാംസ്കാരിക സവിശേഷതകൾ

>> കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം ?
കൊട്ടാരക്കര

>> കഥകളിയുടെ ആദ്യരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ?
കൊട്ടാരക്കര തമ്പുരാൻ

>> കൊല്ലം ജില്ലയിൽ ആംഗ്ലോ - ഇന്ത്യൻ സംസ്‌കാരം നിലനിൽക്കുന്ന സ്ഥലം ?
തങ്കശ്ശേരി

>> കോട്ടുകൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം

>> കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം ?
മലനട

>> കേരളത്തിലെ ഏക ശകുനി ക്ഷേത്രം ?
പവിത്രേശ്വരം  (കൊല്ലം)

>> കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ?
ശിവൻ

>> പുരുഷന്മാർ സ്ത്രീവേഷം ധരിച്ച്‌ താലപ്പൊലി നേർച്ച നടത്തുന്ന  ക്ഷേത്രം ?
കൊറ്റംകുളങ്ങര ദേവി  ക്ഷേത്രം(ചവറ)

>> ക്ഷേത്ര പ്രവേശന വിളംമ്പരത്തിനു മുൻപും എല്ലാ മതക്കാർക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രം ?
ഓച്ചിറ പരബ്രഹ്മക്ഷേത്രം



>> ഓച്ചിറ കളിയും പന്ത്രണ്ടു വിളക്കും പ്രധാന ഉത്സവമായുള്ള കേരളത്തിലെ ക്ഷേത്രം ഏത് ?
ഓച്ചിറ പരബ്രഹ്മക്ഷേത്രം

>> പ്രതിഷ്ഠയും ചുറ്റുമതിലുമില്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം ഏത് ?
ഓച്ചിറ പരബ്രഹ്മക്ഷേത്രം

>> ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ എല്ലാ വർഷവും ജൂൺ മാസത്തിൽ നടക്കുന്ന ഒരു പ്രധാന ആഘോഷം ഏത് ?
ഓച്ചിറക്കളി

>> എല്ലാ വർഷവും നവംബർ/ ഡിസംബർ മാസത്തിൽ ഓച്ചിറ  പരബ്രഹ്മക്ഷേത്രത്തിൽ നടക്കുന്ന ആഘോഷം ഏത് ?
പന്ത്രണ്ട്‌ വിളക്ക്‌

>> കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ള അപൂർവ ഗോത്രവിഭാഗം ?
മലമ്പണ്ടാരം

>> അടുത്തകാലത്തായി പുരാവസ്തു വകുപ്പ്‌  ചൈനീസ്‌ നാണയങ്ങളും ചില പുരാവസ്തുക്കളും കണ്ടെത്തിയ കൊല്ലം ജില്ലയിലെ ബീച്ച് ?
തങ്കശ്ശേരി ബീച്ച്


Previous Post Next Post