പൊതുജനാരോഗ്യം, സുരക്ഷ, സൗകര്യം, മാന്യത, ധാർമ്മികത എന്നിവയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ



IPC Sections 268 to 294



ഐപിസി വകുപ്പ്  268  :

>> പൊതുജന ശല്യം (IPC Section  268 : Public nuisance )

>> ഒരാൾ ചെയ്യുന്ന പ്രവർത്തികളോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ  പൊതുസമൂഹത്തിനോ സമീപവാസികൾക്കോ ദോഷമോ, അപായമോ ഉപദ്രവമോ ഉണ്ടാക്കുന്നതാണെങ്കിൽ ആ വ്യക്തി  268 പ്രകാരം കുറ്റക്കാരനാണ്‌.

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ശിക്ഷ : 200 രൂപ പിഴ

ഐപിസി വകുപ്പ് 269 :


>> ജീവന് അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിപ്പിക്കുവാൻ ഇടയുള്ള ഉപേക്ഷ പൂർവ്വകമായ കൃത്യം.
(IPC Section 269 - negaligent act likely to spread infection of diseases dangerous to life )

>> ഒരു വ്യക്തി നിയമ വിരുദ്ധമായോ അശ്രദ്ധമായോ ചെയ്യുന്ന പ്രവൃത്തി , മാരകമായ രോഗപ്പകർച്ചയ്‌ക്കോ ജീവഹാനിക്കോ കാരണമായാൽ    IPC വകുപ്പ് 269  പ്രകാരം  ആ വ്യക്തി കുറ്റക്കാരനാണ് .

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ശിക്ഷ : ആറുമാസം തടവോ പിഴയോ രണ്ടും കൂടിയോ

ഐപിസി വകുപ്പ് 270 :

>> ജീവന അപായകരമായ രോഗത്തിന്റെ പകർച്ച വ്യാപിപ്പിക്കുവാൻ ഇടയുള്ള വിദ്വേഷ പൂർവ്വമായ കൃത്യം.
(IPC Section 270 - Malignant act likely to spread infection of diseases dangerous to life )

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ശിക്ഷ : 2 രണ്ടു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ

ഐപിസി വകുപ്പ് 277 :

>> പൊതു ഉറവയിലെയോ പൊതു റിസർവോയറിലെയോ ജലം മലിനമാക്കുന്നത്‌.
(IPC Section 277 - fouling water of public spring or reservoir )

>> ഏതെങ്കിലും പൊതു നീരുറവയുടെയോ ജലസംഭരണിയുടെയോ, വെള്ളം സ്വമേധയാ ദുഷിപ്പിക്കുകയോ മലിനമാക്കുകയോ, സാധാരണയായി ഉപയോഗിക്കുന്ന ആവശ്യത്തിന് അനുയോജ്യമല്ലാതാക്കുകയോ ചെയ്‌താൽ IPC വകുപ്പ് 277  പ്രകാരം അയാൾ കുറ്റക്കാരനാണ് .

>> ജാമ്യം ലഭിക്കാവുന്ന കുറ്റം

ശിക്ഷ : മൂന്ന്‌ മാസം വരെ തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ


Previous Post Next Post