പോലീസിന് കൊടുക്കുന്ന വിവരവും അന്വേഷണത്തിനുള്ള അവരുടെ അധികാരങ്ങളും (Information to the Police and their powers to investigate)

CRPC സെക്ഷൻ 154 :
കൊഗ്‌നൈസബിൾ(തിരിച്ചറിയാവുന്ന) കേസുകളിലെ വിവരം
(Section 154 - Information in Cognizable Offences )

>> ഒരു വ്യക്തി വാക്കാൽ നൽകുന്ന എല്ലാ വിവരങ്ങളും എഴുതി തയ്യാറാക്കി ആ വ്യക്തിയെ  വായിച്ചു കേൾപ്പിച്ച് , അതിൽ  ഒപ്പിട്ട് വാങ്ങണം .

>> റിക്കോര്‍ഡ്‌ ബുക്കില്‍ രേഖപ്പെടുത്തുകയും  ആവിശ്യമെങ്കില്‍ വിവരം റിക്കോര്‍ഡാക്കുകയും വേണം.
 
>> രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ ഒരു പകർപ്പ് വിവരം നൽകിയ വ്യക്തിക്ക് നൽകണം.

>> വിവരങ്ങൾ രേഖപ്പെടുത്താൻ ഒരു പോലീസ്  ഉദ്യോഗസ്ഥൻ വിസമ്മതിച്ചാൽ, അത്തരം വിവരങ്ങളുടെ ഉള്ളടക്കം രേഖാമൂലവും തപാൽ മുഖേനയും പോലീസ് സൂപ്രണ്ടിന് അയയ്ക്കാവുന്നതാണ്.

CRPC സെക്ഷൻ 155:
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരവും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും
(Section 155 - Information as to non- cognizable cases and investigation of such cases )

>> പോലീസ്‌ ഉദ്യോഗസ്ഥന്‍ ആ വിവരം റിക്കോര്‍ഡ്‌ ബുക്കില്‍ രേഖപ്പെടുത്തണം

>> മജിസ്‌ട്രേറ്റിന്റെ  ഉത്തരവ്‌ കൂടാതെ ഇത്തരം കേസുകൾ  അന്വേഷിക്കാന്‍ പാടില്ല.

>> ഉദ്യോഗസ്ഥന്‌ അന്വേഷണ ഉത്തരവ്‌ ലഭിച്ചാല്‍ കോഗൈനസിബിള്‍ അധികാരങ്ങള്‍ ഉപയോഗിക്കാവുന്നതാണ്‌.

>> ഒരു കേസിൽ  രണ്ടോ അതിലധികമോ കുറ്റകൃത്യങ്ങളുണ്ടെങ്കിൽ, ഒരു കോഗ്‌നൈസബിൾ കുറ്റവും മറ്റുള്ളവ നോൺ കോഗ്‌നൈസബിൾ കുറ്റങ്ങൾ ആയാൽ പോലും ആ കേസ് കോഗ്‌നൈസബിൾ ആയി പരിഗണിക്കും.

CRPC സെക്ഷൻ 156:
cognizable കേസുകൾ അന്വേഷണം നടത്താൻ പൊലീസ്‌ ഉദ്യോഗസ്ഥനുള്ള അധികാരം
(Section 156 - Police officer's power to investigate cognizable cases )

>> സ്റ്റേഷന്റെ ചാര്‍ജ്ജുള്ള ഏതൊരു പോലീസ്  ഉദ്യോഗസ്ഥനും  സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടക്കുന്ന ഏതെങ്കിലും കോഗൈനിസിബിള്‍ കേസ്‌ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്‌ കൂടാതെ അന്വേഷണം നടത്താവുന്നതാണ്‌.

>> അത്തരം  കേസിലെ യാതൊരു നടപടിയും ഒരു ഘട്ടത്തിലും ചോദ്യം ചെയ്യാന്‍ പാടില്ല.

CRPC സെക്ഷൻ 157 :
അന്വേഷണം നടത്താനുള്ള നടപടിക്രമം
(Section 157 - Procedure for investigation )

>> സ്റ്റേഷന്റെ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‌ ലഭിച്ച  വിവരത്തില്‍ നിന്നോ, മറ്റേതെങ്കിലും വിവരത്തില്‍ നിന്നോ അന്വേഷണം ആരംഭിക്കാവുന്നതാണ് .

>> അത്തരം വിവരങ്ങളടങ്ങിയ F.I.R ന്റെ പകര്‍പ്പ്‌ അധികാരപ്പെട്ട മജിസ്‌ട്രേറ്റിനു അയച്ച്‌ കൊടുക്കേണ്ടതാണ്‌.

>> ഗൗരവമുള്ള കേസുകളിൽ അന്വേഷണത്തിന്റെ ഭാഗമായി ഓഫീസർക്ക്,  നേരിട്ട്‌ സ്ഥലത്ത്‌ പോകുകയോ  അല്ലെങ്കിൽ  തന്റെ കീഴുദ്യോഗസ്ഥരെ നിയോഗിക്കുകയോ ചെയ്യാം .

CRPC സെക്ഷൻ 160 :
സാക്ഷികൾ ഹാജരാകണമെന്ന്‌ ആവശ്യപ്പെടാൻ പോലീസ്‌ ഉദ്യോഗസ്ഥനുള്ള അധികാരം
(Section 160 - Police officers power to require attendance of witnesses)

>> കേസുമായി ബന്ധപ്പെട്ടവരെ (മറ്റു ഏത്  സ്റ്റേഷൻ പരിധിയിലുള്ളവരായാലും) തന്റെ മുമ്പാകെ ഹാജരാകുന്നതിന്‌ ലിഖിത ഉത്തരവ്‌ വഴി ആവശ്യപ്പെടാം.

>> അത്തരം വ്യക്തി ഹാജരാകേണ്ടതാണ് .

>> സ്ത്രീകള്‍, 15 വയസ്സില്‍ താഴെ ഉള്ള കുട്ടികൾ, 65 വയസ്സിന്‌ മുകളില്‍ പ്രായം ഉള്ളവര്‍, മാനസിക വൈകല്യം ഉള്ളവര്‍ എന്നിവരെ വിളിച്ച്‌ വരുത്താന്‍ പാടില്ല.

CRPC സെക്ഷൻ 161 :
സാക്ഷികളെ പോലീസ്‌ വിസ്തരിക്കൽ
(Section 161 - Examination of witnesses by Police )

>> ഏതൊരു സാക്ഷിയെയും ചോദ്യം ചെയ്യാന്‍ പോലീസിന് അവകാശമുണ്ട്‌.

>> സാക്ഷി സത്യസന്ധമായി വിവരം നല്‍കാന്‍ ബാദ്ധ്യസ്ഥനാണ്‌.

>> സാക്ഷിമൊഴി രേഖപ്പെടുത്തുവാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ അവകാശമുണ്ട്‌.

CRPC സെക്ഷൻ 164 :
കുറ്റസമ്മതങ്ങളും സ്റ്റേറ്റ് മെന്റുകളും രേഖപ്പെടുത്തൽ.
(Section 164 - Recording of confession and statements )
കുറ്റസമ്മതവും മൊഴിയും മജിസ്ട്രേറ്റ്‌ രേഖപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ വിശദികരിക്കുന്നു .

>> കുറ്റാരോപിതനായ വ്യക്തിയുടെ അഭിഭാഷകന്റെ സാനിധ്യത്തിൽ ഓഡിയോ- വീഡിയോ തുടങ്ങിയ ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെയും കുറ്റസമ്മതവും മൊഴിയും റെക്കോർഡ് ചെയ്യാവുന്നതാണ് .

>> പ്രാബല്യത്തില്‍ ഇരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച്‌ ഒരാള്‍ കൊടുക്കുന്ന കുറ്റസമ്മതമോ, മൊഴിയോ തന്റെ അധികാര പരിധിയില്‍ ഉള്ളതല്ലെങ്കിലും റെക്കോർഡ് ചെയ്യാവുന്നതാണ്.

>> കുറ്റസമ്മതം നടത്താൻ  ഒരുക്കമല്ലെന്ന്‌ പറഞ്ഞാല്‍ ആ വ്യക്തിയെ പോലീസ്‌ കസ്റ്റഡിയില്‍ വയ്ക്കാന്‍ അധികാരം കൊടുക്കാന്‍ പാടില്ല.

>> മജിസ്‌ട്രേറ്റിനു മുന്നിൽ കുറ്റസമ്മതം നടത്തുന്നത്, കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്ക് എതിരായ തെളിവായി സ്വീകരിക്കാൻ കഴിയുമെന്നും അതിന്റെ അനന്തര നടപടികള്‍ നേരിടാന്‍ അയാൾ  ബാധ്യസ്ഥന്‍ ആണെന്നും  അയാളെ അറിയിക്കണം .

CRPC സെക്ഷൻ 174 :
ആത്മഹത്യ മുതലായവ പോലീസ്‌ അന്വേഷിക്കുകയും റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യണമെന്ന്‌
(Section 174 - Police to enquire and report on suicide etc. )

>> മരണത്തെക്കുറിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടായാല്‍ ഏറ്റവും അടുത്തുള്ള സിവില്‍ സര്‍ജനോ, യോഗ്യതയുള്ള മറ്റ്‌ ഡോക്ടറോ പരിശോധന നടത്തണം.

>> റിപ്പോർട്ട് ബന്ധപ്പെട്ടവർ ഒപ്പുവച്ച് ജില്ലാ മജിസ്‌ട്രേറ്റിന് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് കൈമാറണം.

Previous Post Next Post