കേരളത്തിലെ കാലാവസ്ഥ



>> കേരളം ഉൾപ്പെടുന്ന കാലാവസ്ഥാമേഖല :  
ഉഷ്ണ മേഖല

>> കേരളത്തിൽ അനുഭവപ്പെടുന്നത്‌ 4 തരം കാലാവസ്ഥകളാണ്‌

  • ശൈത്യകാലം [ഡിസംബർ - ഫെബ്രുവരി]
  •  വേനൽക്കാലം [മാർച്ച്‌-മെയ്‌]
  •  വർഷകാലം[ജൂൺ-സെപ്റ്റംബർ]
  •  വടക്കു കിഴക്കൻ മൺസൂൺ / തുലാവർഷം [ഒക്ടോബർ-നവംബർ]

>> കേരളത്തിലെ ശരാശരി വാർഷിക വർഷപാതം :  
300 സെ.മീ.

>> 'മൺസൂണിന്റെ കവാടം' എന്നറിയപ്പെടുന്ന സംസ്ഥാനം :  
കേരളം

>> 'മൺസൂൺ' എന്ന വാക്കിന്റെ ഉത്ഭവം ഏത് ഭാഷയിൽ  നിന്നാണ് ?  
അറബി

>> മൺസൂൺ കാറ്റിന്റെ ഗതിയും വേഗതയും കണ്ടെത്തിയത്‌ :  
ഹിപ്പാലസ്‌ (ഗ്രീസ്)

>> ഹിപ്പാലസ്‌ കേരളത്തിൽ എത്തിയ വർഷം :  
എ.ഡി. 45

>> കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കാലാവസ്ഥ :  
തെക്കു-പടിഞ്ഞാറൻ മൺസൂൺ

>> കേരളത്തിൽ തെക്ക്‌-പടിഞ്ഞാറൻ മൺസൂൺ അനുഭവപ്പെടുന്ന കാലയളവ്‌ :  ജൂൺ മുതൽ സെപ്തംബർ വരെ

>> വടക്ക്‌ - കിഴക്കൻ മൺസൂൺ അറിയപ്പെടുന്നത്‌ :  
തുലാവർഷം

>> തുലാവർഷത്തിന്റെ കാലയളവ്‌  :  
ഒക്ടോബർ മുതൽ നവംബർ വരെ

>> ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുലാവർഷത്തിന്റെ പ്രത്യേകതയാണ്‌

>> മൺസൂണിന്‌ മുൻപായുള്ള വേനൽ മഴ അറിയപ്പെടുന്നത്  :  
മാംഗോഷവർ

>> കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌  :  
കാലവർഷം / തെക്കുപടിഞ്ഞാറൻ മൺസൂൺ

>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌ :  
വടക്ക്‌-കിഴക്കൻ മൺസൂൺ  

>> കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം :  
ജൂലായ്‌

>> കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന മാസം :  
ജനുവരി

>> കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം :  
നേര്യമംഗലം (എറണാകുളം)

>>കേരളത്തിൽ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന പ്രദേശം :  

ചിന്നാർ (ഇടുക്കി)

>> കേരളത്തിലെ മഴ നിഴൽ പ്രദേശം :  
ചിന്നാർ

>> കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല :  
കോഴിക്കോട്‌

>> ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന ജില്ല :  
തിരുവനന്തപുരം

>> കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്  :  
ലക്കിടി (വയനാട്‌)

>> വടക്കു കിഴക്കൻ മൺസൂണിന്റെ അവസാനത്തോടുകൂടി കേരളത്തിൽ  ആരംഭിക്കുന്നത്  :  
ശൈത്യകാലം

>> നവംബർ മാസം അവസാനം ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി  പകുതി വരെ തുടരുന്നു

>> നേരിയ ചാറ്റൽ മഴയും, ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ഈ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌

>> കേരളത്തിൽ വേനൽക്കാലം :   
മാർച്ച് മാസം മുതൽ മെയ്‌ മാസം വരെ

>> അന്തരീക്ഷ താപനില ഏറ്റവും കൂടുതലായിരിക്കുന്ന കാലയളവ്‌ :  
മാർച്ച്  മുതൽ മെയ്‌ വരെ

>> കേരളത്തിൽ ഏറ്റവും ചൂട്‌ കൂടിയ സ്ഥലം :  
പുനലൂർ (കൊല്ലം)

>> കേരളത്തിൽ ഏറ്റവും ചൂട്‌ കൂടിയ ജില്ല :  
പാലക്കാട്‌

>> പാലക്കാട്‌ ചുരത്തിലൂടെ വീശുന്ന ചൂടുകാറ്റിന്റെ ഫലമായി വേനൽക്കാലത്ത്‌ പാലക്കാട്‌ ജില്ലയിലെ ചൂട്‌ വളരെയധികം ഉയരുന്നു


Previous Post Next Post