ഗതികോർജ്ജം (Kinetic Energy)>> ഒരു വസ്തുവിന്‌ അതിന്റെ ചലനം കൊണ്ട്‌ ലഭ്യമാകുന്ന ഊർജ്ജം ?
ഗതികോർജ്ജം

>> ഗതികോർജ്ജം,  K.E. = 1/2 m v2
m - വസ്തുവിന്റെ പിണ്ഡം
v - വസ്തുവിന്റെ പ്രവേഗം

>> ഒരു വസ്തുവിന്റെ ഗതികോർജത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ :
പിണ്ഡം(Mass), പ്രവേഗം(Velocity)

>> വസ്തുവിന്റെ പിണ്ഡവും വേഗതയും കൂടുന്നതിനനുസരിച്ച്‌ ഗതികോർജം _______ ?
കൂടുന്നു

>> ഏതവസ്ഥയിലാണ്  തന്മാത്രകൾക്ക് ഏറ്റവും കൂടുതൽ ഗതികോർജമുള്ളത്‌ ?
വാതകം

>> ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കിൽ അതിന്റെ ഗതികോർജ്ജത്തിനുണ്ടാകുന്ന മാറ്റം ?
നാലിരട്ടിയാകും

>> ലംബമായി മുകളിലേക്ക് എറിയുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം ____
കുറയുന്നു

>> മുകളിൽ നിന്ന് താഴേക്ക് എറിയുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം ____
കൂടുന്നു

>> പ്രവൃത്തിയുടെ അളവ്,  വസ്തുവിന്‌ ലഭിക്കുന്ന ഗതികോർജ്ജത്തിനു ____
തുല്യമായിരിക്കും

>> ഗതികോർജ്ജം  എല്ലായ്പ്പോഴും പോസിറ്റീവോ പൂജ്യമോ ആയിരിക്കും.

>> ഗതികോർജവും (K) ആക്കവും (P) തമ്മിലുള്ള സമവാക്യം

ഗതികോർജം, K.E= /2m
                      m= മാസ്
                      p= ആക്കം (momentm)[p=mv]

>> ഉരുളുന്ന കല്ല്‌, പായുന്ന ബുള്ളറ്റ്‌, വീഴുന്ന വസ്തുക്കൾ, ഒഴുകുന്ന ജലം, ഭൂമിയിലേയ്ക്കു പതിക്കുന്ന ഉൽക്ക എന്നിവയിൽ അനുഭവപ്പെടുന്ന  ഊർജ്ജം ?
ഗതികോർജ്ജം

Previous Post Next Post