>> സ്ഥാനം കൊണ്ടും രൂപമാറ്റം (സ്‌ട്രെയിൻ) കൊണ്ടും വസ്തുവിന് ലഭിക്കുന്ന ഊർജ്ജം ?
സ്ഥിതികോർജം
>> സ്ഥിതികോർജം, P.E = mgh
m = വസ്തുവിന്റെ പിണ്ഡം
g = ഭൂഗുരുത്വം മൂലമുള്ള ത്വരണം ( 9.8 m/s2 )
h = ഉയരം
>> ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിൽ നൽകുന്ന പ്രവൃത്തിയുടെ അളവും വസ്തുവിന്റെ സ്ഥിതികോർജവും ____
കൂടുന്നു
>> ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിൽ അനുഭവപ്പെടുന്ന ഊർജ്ജം ?
സ്ഥിതികോർജം
>> തറയിലിരിക്കുന്ന ഒരു വസ്‌തുവിന്റെ സ്ഥിതികോർജ്ജം എത്ര?
പൂജ്യം
>> മുകളിലേയ്ക്ക് എറിയപ്പെടുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം _____
കൂടുന്നു
>> രൂപമാറ്റം കാരണം വസ്തുക്കൾക്ക് ലഭ്യമാകുന്ന സ്ഥിതികോർജ്ജത്തിന് ഉദാഹരണങ്ങൾ :
- അമർത്തുകയോ വലിക്കുകയോ ചെയ്ത സ്പ്രിങ്
- കുലച്ചുവച്ച വില്ല്
- വലിച്ചു നിർത്തിയിരിക്കുന്ന റബ്ബർബാന്റ്