കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ 
- തെന്മല ഇക്കോ ടൂറിസം
 - ജഡായുപാറ
 - തങ്കശ്ശേരി ലൈറ്റ് ഹൗസ്
 - പാലരുവി വെള്ളച്ചാട്ടം
 - മൺറോതുരത്ത്
 - റോസ് മല
 - ആശ്രാമം ടൂറിസ്റ്റ് വില്ലേജ്
 - ചീനക്കൊട്ടാരം
 
>> കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പ്രോജക്ട് ?
തെന്മല
>> കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം ?
മൺറോ തുരുത്ത്
>> ഏഷ്യയിലെ ആദ്യ ബട്ടർഫ്‌ളൈ സഫാരി പാർക്ക് ഏത് ?
തെന്മല 
>> തെന്മല ബട്ടർഫ്‌ളൈ സഫാരി പാർക്ക് ആരംഭിച്ച  വർഷം ?
2008  ഫെബ്രുവരി 28
>> തെൻമല ഇക്കോടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ചെന്തുരുണി
>> കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന  ഏക വന്യജീവിസങ്കേതം ?
ചെന്തുരുണി വന്യജീവിസങ്കേതം (1984)
>> ചെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം :
തെന്മല 
>> ഒരു വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?
ചെന്തുരുണി വന്യജീവിസങ്കേതം
>> ചെന്തുരുണിയുടെ ശാസ്ത്രീയനാമം :
ഗ്ലൂട്ടാ ട്രാവൻകുറിക്ക
>> ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലുക്ക് ?
പത്തനാപുരം
>> കൊല്ലം ജില്ലയിലെ ജഡായുപാറ സ്ഥിതി ചെയ്യുന്ന സ്ഥലം ?
ചടയമംഗലം
>> ജഡായുമംഗലം എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
ചടയമംഗലം 
>> ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം ?
ചടയമംഗലം
>> ജഡായു പക്ഷി പ്രതിമയുടെ ശില്പി ആര് ?
രാജീവ് അഞ്ചൽ
>> ജഡായു നാഷണൽ പാർക്കിന്റെ ബ്രാന്റ് അംബാസിഡർ ?
സുരേഷ് ഗോപി
>> കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടം ?
തങ്കശ്ശേരി വിളക്കുമാടം
>> കൊല്ലത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരം ?
ആര്യങ്കാവ് ചുരം
>> കൊല്ലം - ചെങ്കോട്ട റെയിൽപാത കടന്നുപോകുന്ന ചുരം ?
ആര്യങ്കാവ് ചുരം