>> കൊല്ലം ജില്ല രൂപീകൃതമായത് :
1949 ജൂലൈ 1
>> കൊല്ലം ജില്ലയിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം ?
11
>> കൊല്ലം ജില്ലയിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം ?
1
>> കൊല്ലം ജില്ലയിലെ താലുക്കുകളുടെ എണ്ണം ?
6
കൊല്ലം ജില്ലയിലെ താലൂക്കുകൾ
- കരുനാഗപ്പള്ളി
- കുന്നത്തൂർ
- കൊട്ടാരക്കര
- കൊല്ലം
- പത്തനാപുരം
- പുനലൂർ
>> പ്രാചീനകാലത്ത് ദേശിംഗനാട്, തെൻവഞ്ചി, ജയസിംഹനാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം ?
കൊല്ലം
>> കൊല്ലം നഗരത്തിന്റെ ശിൽപി എന്നറിയപ്പെടുന്നത് ?
മാർ സാപിർ ഈസോ
>> വേണാട് രാജ്യത്തിന്റെ ആസ്ഥാനം :
കൊല്ലം
വിശേഷണങ്ങൾ
>> ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത് ?
കൊല്ലം
>> അറബികടലിന്റെ രാജകുമാരൻ എന്ന വിശേഷണമുള്ള ജില്ല ?
കൊല്ലം
>> കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത് ?
കൊല്ലം
>> കശുവണ്ടി ഫാക്ടറികളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നത് ?
കൊല്ലം
>> പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്ന് വിശേഷിപ്പിക്കുന്നത് ?
പുനലൂർ
>> കൊല്ലം നഗരത്തിന്റെ ഹാൾമാർക്ക് എന്നറിയപ്പെടുന്നത് ?
തേവള്ളി കൊട്ടാരം
>> ജലനഗരം എന്നർത്ഥം വരുന്ന കൊല്ലം ജില്ലയിലെ നഗരം ?
പുനലൂർ
>> കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്നത് ?
കൊല്ലം