കൊല്ലം - കേരളത്തിൽ ആദ്യം>> കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിതമായത് ?
പുനലൂർ (1888)

>> കേരളത്തിലെ (തെക്കേ ഇന്ത്യയിലെ)ആദ്യത്തെ  തൂക്കുപാലം ?
പുനലൂർ തൂക്കുപാലം

>> കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹാർദ്ദ ടൂറിസം (ഇക്കോ ടൂറിസം) പദ്ധതി ആരംഭിച്ചത് ?
തെന്മല

>> കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം ?
മൺറോതുരുത്ത്‌

>> കേരളത്തിലെ ആദ്യത്തെ ഏറ്റവും വലിയജലസേചന പദ്ധതി ഏത് ?
കല്ലട

>> കേരളത്തിലെ ആദ്യത്തെ സീപ്പെയിൻ സർവീസ്‌ ആരംഭിച്ചത്‌ എവിടെ ?
കൊല്ലം (അഷ്ടമുടി-പുന്നമട)

>> കേരളത്തിലെ ആദ്യ കളിമൺ ഫാക്ടറി സ്ഥാപിതമായത് ?
കുണ്ടറ

>> കേരളത്തിലെ ആദ്യ ദേശീയ ജലപാത ഏത് ?
NW  3 (കൊല്ലം - കോട്ടപ്പുറം)

>> കേരളത്തിലെ ആദ്യ വ്യവസായ ഗ്രാമം ഏത് ?
പന്മന

>> കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായത് ?
കൊട്ടാരക്കര (2005)

>> കേരളത്തിലെ ആദ്യ തീരദേശ പോലീസ്‌ സ്റ്റേഷൻ ?
നീണ്ടകര

>> കേരളത്തിലെ ആദ്യത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
നീണ്ടകര

>> കേരളത്തിലെ ആദ്യ ഗവൺമെന്റ്‌ എയ്ഡഡ് എഞ്ചിനിയറിംഗ്‌ കോളേജ്‌ സ്ഥിതി ചെയ്യുന്നത് ?
TKM  എഞ്ചിനിയറിംഗ്‌ കോളേജ്‌ (1958)

>> കേരളത്തിലെ ആദ്യത്തെ തുണിമില്ലും പുസ്തക പ്രസാധനശാലയും സ്ഥാപിച്ച ജില്ല ?
കൊല്ലം

>> കേരളത്തിൽ ആദ്യമായി ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ഗ്രാമം ?
മേലില

>> കേരളത്തിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെ ?
അഴീക്കൽ

>> കേരളത്തിലെ ആദ്യത്തെ നീരാ പ്ലാന്റ്‌ സ്ഥിതി ചെയ്യുന്നത് ?
കൈപ്പുഴ

>> കേരള ഗവൺമെന്റിന്റെ കീഴിലുളള ഏക ടർക്കി ഫാം സ്ഥിതി ചെയ്യുന്നത്‌ ?
കുരീപ്പുഴ (കൊല്ലം)

>> മാർക്കോപോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കേരളത്തിൽ ആദ്യമായി എത്തിയ സ്ഥലം ?
കൊല്ലം (AD 1293)

Previous Post Next Post