കൊല്ലം ജില്ല - ചരിത്രം



>> കൊല്ലത്തെപ്പറ്റി പരാമർശിക്കുന്ന പ്രാചീന ഗ്രന്ഥം ഏത് ?
ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്ത്യാന

>> ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്ത്യാന രചിച്ചത്‌ ആര് ?
കോസ്മാസ്‌ ഇൻഡിക്കോ പ്ലുസ്ററസ്‌

>> കൊല്ലത്തെക്കുറിച്ച്‌ പരാമർശിക്കുന്ന ആറാം ശതകത്തിലെ ഗ്രീക്ക്‌ വിദേശ സഞ്ചാരി ?
കോസ്‌മോസ്‌ ഇൻഡിക്കോപ്ലൂസ്റ്റിസ്

>> ദേശിംഗനാട്‌, ജയസിംഹനാട്‌, തെൻവഞ്ചി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം ?
കൊല്ലം

>> ചരിത്രത്തിൽ കുരക്കേണികൊളംബം, മലൈ, ചുലം എന്നീ പേരുകളിൽ പരാമർശിച്ചിട്ടുള്ള പ്രദേശം ?
കൊല്ലം

>> ചരിത്ര രേഖകളിൽ യൂറോപ്യൻമാർ 'മാർത്ത' എന്ന്‌ രേഖപ്പെടുത്തിയിട്ടുള്ള പ്രദേശം?
കരുനാഗപ്പള്ളി

>> പ്രാചീനകാലത്ത്‌ ദേവലോകക്കര എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
തേവലക്കര

>> മാർക്കോപോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കേരളത്തിൽ ആദ്യമായി എത്തിയ സ്ഥലം ?
കൊല്ലം (AD 1293 )

>> അറബിസഞ്ചാരിയായ സുലൈമാൻ കൊല്ലം സന്ദർശിച്ച വർഷം ?
എ.ഡി. 851

>> പ്രമുഖ തുറമുഖങ്ങളിൽ ഒന്നായി കൊല്ലത്തെ പരമാർശിച്ച വിദേശ സഞ്ചാരി ?
ഇബ്നു ബത്തൂത്ത

>> കേരളത്തിലെ ഏറ്റവും നല്ല നഗരമെന്ന്‌ കൊല്ലത്തെ വിശേഷിപ്പിച്ച മൊറോക്കൻ സഞ്ചാരി ?
ഇബ്നു ബത്തൂത്ത

>> കൊല്ലവുമായി  ആദ്യമായി വാണിജ്യബന്ധം സ്ഥാപിച്ച യൂറോപ്യൻമാർ ?
പോർച്ചുഗീസുകാർ (1502)

>> കൊല്ലത്ത്‌ തങ്കശ്ശേരിയിൽ പോർച്ചുഗീസുകാർ ട്രേഡിംഗ്‌ പോസ്റ്റ്‌ സ്ഥാപിച്ച വർഷം ?
1502

>> പോർച്ചുഗീസുകാരുടെ കോട്ട ഉണ്ടായിരുന്ന കൊല്ലം ജില്ലയിലെ പ്രദേശം ?
തങ്കശ്ശേരി

>> പോർച്ചുഗീസുകാർ തങ്കശ്ശേരിയിൽ പണികഴിപ്പിച്ച കോട്ട ?
തോമസ്‌ കോട്ട

>> തങ്കശ്ശേരി ലൈറ്റ്‌ ഹൗസ്  സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം

>> 1940-ൽ തങ്കശ്ശേരി ലൈറ്റ്‌ ഹൗസിന്റെ പുനർനിർമ്മാണ ജോലികൾക്ക്‌ നേതൃത്വം നൽകിയത്‌ ആര് ?
എ.എൻ. സീൽ

>> കൊല്ലം നഗരത്തിന്റെ ശിൽപി ?
മാർസപ്പീർ ഇഷോ

>> പ്രാചീന കാലത്ത്‌ ചൈനയുമായി വിപുലമായ വ്യാപാര ബന്ധം പുലർത്തിയിരുന്ന പ്രദേശം ?
കൊല്ലം

>> ചീനക്കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം

>> ശുക സന്ദേശത്തിലും ഉണ്ണുനീലി സന്ദേശത്തിലും മയൂര സന്ദേശത്തിലും പരാമർശിച്ചിട്ടുള്ള  നഗരം ?
കൊല്ലം

>> "കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ കൊതിച്ചിട്ടില്ലം വേണ്ടെന്നുള്ള ചൊല്ലുള്ളതത്രേ” ഈ വരികൾ ഏത്‌ പുരാതന സന്ദേശകാവ്യത്തിൽ നിന്നുള്ളതാണ്‌ ?
മയൂരസന്ദേശം

>> “കൊല്ലം തൊല്ലം ഭവതു തിതരാം പിന്നെയും കൊല്ലമേവ" (കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ, എന്നും അത്‌ കൊല്ലമായി തന്നെ നിലനിൽക്കും) ഈ വരികൾ ഏത്‌ പുരാതന കാവ്യത്തിൽ നിന്നുള്ളതാണ്‌ ?
ഉണ്ണിനീലി സന്ദേശം

>> പ്രാചീന കാലത്തെ ഒരു പ്രധാന തുറമുഖം ?
നെൽക്കിണ്ട

>> പഴയ കാലത്ത്‌ 'നെൽക്കിണ്ട' എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
നീണ്ടകര

>> “ക്വയിലോൺ” എന്ന പേര് മാറ്റി കൊല്ലം എന്നാക്കിയ വർഷം ?
1990

>> പല്ലവൻമാരുടെ കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം ?
കോട്ടുകാൽ ഗുഹാ ക്ഷേത്രം

>> തിരുവിതാംകൂർ എന്ന പേരിൽ അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ കീഴിൽ ശക്തി പ്രാപിച്ച നാട്ടുരാജ്യം ഏത് ?
വേണാട്‌

>> വേണാട്‌ രാജ്യത്തിന്റെ ആസ്ഥാനം ?
കൊല്ലം

>> ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ?
വേണാട്‌

>> വേണാട്‌ ഭരിച്ച ഏക വനിതാ ഭരണാധികാരി ?
ഉമയമ്മ റാണി

>> വേണാടിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്നത്‌ ?
ചേര ഉദയ മാർത്താണ്ഡവർമ്മ (61വർഷം)

>> ഇളയിടത്ത്‌  സ്വരൂപത്തിന്റെ ആസ്ഥാനം ?
കൊട്ടാരക്കര

>> ചരിത്ര പ്രസിദ്ധമായ കൊല്ലം ജില്ലയിലെ  പ്രദേശം ?
കുണ്ടറ

>> കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ  ?
വേലുത്തമ്പി ദളവ

>> കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം ?
1809 ജനുവരി 11

>> വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ ക്ഷേത്ര സന്നിധി ?
ഇളമ്പള്ളൂർ ക്ഷേത്രം (കുണ്ടറ)

>> കുണ്ടറ വിളംബരം പ്രഖ്യാപിക്കുമ്പോൾ ബ്രിട്ടീഷ് റെസിഡന്റ് ?
കേണൽ മെക്കാളെ

>> കൊല്ലത്ത്‌ ഹജൂർ കച്ചേരി സ്ഥാപിച്ച ദിവാൻ ?
വേലുത്തമ്പി ദളവ

>> ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് അയിത്തത്തിനെതിരെ  കൊല്ലം ജില്ലയിൽ നടന്ന സമരം ?
കല്ലുമാല സമരം

>> കല്ലുമാല സമരം നടന്ന വർഷം ?
1915

>> കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക വിപ്ലവകാരി ?
അയ്യങ്കാളി

>> ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ കടയ്ക്കൽ പ്രക്ഷോഭം നടന്നതെന്ന് ?
1938 സെപ്തംബർ 29

>> കടയ്ക്കൽ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വിപ്ലവകാരി ?
രാഘവൻ പിള്ള

>> 'കടയ്ക്കൽ ഫ്രാങ്കോ' എന്നറിയപ്പെടുന്ന വ്യക്തി ?
രാഘവൻ പിള്ള

>> കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം ?
പെരുമൺ തീവണ്ടി അപകടം (1988 ജൂലൈ 8)

>> പെരുമൺ തീവണ്ടി അപകടം നടന്ന കായൽ ?
അഷ്ടമുടിക്കായൽ

>> പെരുമണിൽ അപകടത്തിൽപെട്ട ട്രെയിൻ ഏത് ?
ബാംഗ്ലൂർ - കന്യാകുമാരിഐലന്റ്‌ എക്സ്പ്രസ്‌

Previous Post Next Post