കൊല്ലം ജില്ലയിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ



>> 1974- ലെ ടെഹ്‌റാൻ ഏഷ്യാഡിൽ  ലോങ്ജമ്പിൽ സ്വർണം നേടിയ മലയാളി കായികതാരമാര്‌ ?    
ടി.സി. യോഹന്നാൻ

>> ആദ്യത്തെ വയലാർ അവാർഡ്‌ നേടിയ വ്യക്തി ?
ലളിതാംബിക അന്തർജനം (1977)

>> ആദ്യത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന്‌ അർഹനായ വ്യക്തി ?
ശൂരനാട്‌ കുഞ്ഞൻ പിള്ള (1993)

>> ജ്ഞാനപീഠം നേടിയ രണ്ടാമത്തെ മലയാള കവി ?
ഒ.എൻ.വി കുറുപ്പ്‌ (2007)

>> ഒ.എൻ.വി കുറുപ്പിൻറെ ജന്മസ്ഥലം ?
ചവറ

>> 'ദി ഫ്രോഗ് മാൻ ഓഫ് ഇന്ത്യ'  എന്നറിയപ്പെടുന്നത്‌ ?
എസ്‌.ഡി.ബിജു (സത്യഭാമ ദാസ്‌ ബിജു)

>> 2008-ലെ ഐ.യു.സി.എൻ.ന്റെ സാബിൻ പുരസ്‌കാരം ലഭിച്ച വ്യക്തി ?
സത്യഭാമ ദാസ്‌ ബിജു

>> സുജനനന്ദിനി എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക പത്രാധിപർ ആയിരുന്ന വ്യക്തി
പറവൂർ വി. കേശവനാശാൻ

>> 2009 ൽ  മികച്ച ശബ്ദമിശ്രണത്തിനുള്ള  ഓസ്കാർ പുരസ്കാരം നേടിയ മലയാളി ?
റസൂൽ പൂക്കുട്ടി

>> ലോക്സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ആദ്യ മലയാളി ?
സി.എം. സ്റ്റീഫൻ

>> കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട ആദ്യ മലയാളി ?
ആർ.ബാലകൃഷ്ണപ്പിള്ള

>> മുൻ കേരള മുഖ്യമന്ത്രി ആർ.ശങ്കർ ജനിച്ച സ്ഥലം ?
പുത്തൂർ (കൊല്ലം )

>> നിവർത്തനപ്രക്ഷോഭത്തിനു നേതൃത്വം വഹിച്ച സി.കേശവൻ ജനിച്ച സ്ഥലം ?
മയ്യനാട് (കൊല്ലം)

>> ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം ?
പന്മന

Previous Post Next Post