പെരിയാർ വന്യജീവി സങ്കേതം>> കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ?
പെരിയാർ (തേക്കടി)

>> കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?
പെരിയാർ വന്യജീവി സങ്കേതം

>> ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ?
പെരിയാർ വന്യജീവി സങ്കേതം

>> പെരിയാർ വന്യജീവി സങ്കേതത്തിന്റെ  മറ്റൊരു പേര് ?
തേക്കടി വന്യജീവി സങ്കേതം

>> ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം ?
പെരിയാർ വന്യജീവി സങ്കേതം

>> മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റുമായി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ?
പെരിയാർ വന്യജീവിസങ്കേതം

>> പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ലകൾ ?
ഇടുക്കി, പത്തനംതിട്ട

>> പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് ?
പീരുമേട്

>> പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നപേര് ?
നെല്ലിക്കാം പെട്ടി ഗെയിം സാങ്‌ച്യുറി

>> പെരിയാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ?
1934

>> നെല്ലിക്കാം പെട്ടി ഗെയിം സാങ്‌ച്യുറി നിലവിൽ വരുമ്പോൾ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു?
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

>> നെല്ലിക്കാം പെട്ടി ഗെയിം സാങ്‌ച്യുറിയുടെ ആദ്യ വാർഡൻ ?
എസ്. സി. എച്ച് റോബിൻസൺ

>> നെല്ലിക്കാം പെട്ടി ഗെയിം സാങ്‌ച്യുറി പെരിയാർ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം ?
1950

>> കേരളത്തിലെ ആദ്യ കടുവാ സങ്കേതം ഏത് ?
പെരിയാർ കടുവാ സങ്കേതം

>> പെരിയാർ വന്യജീവി സങ്കേതത്തെ കടുവ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ച വർഷം ?
1978

>> പെരിയാർ വന്യജീവി സങ്കേതത്തിന്റെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
1982

>> പെരിയാർ വന്യജീവി സങ്കേതത്തെ ആന സംരക്ഷിത പ്രദേശം എന്ന പരിധിക്കുള്ളിൽ കൊണ്ടുവന്ന വർഷം ?
1991

>> പെരിയാർ വന്യജീവി സങ്കേതത്തെ ആന സംരക്ഷിത പ്രദേശമാക്കിയ പദ്ധതി ?
പ്രൊജക്റ്റ് എലിഫന്റ്

>> പെരിയാർ ടൈഗർ റിസർവിനുള്ളിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം ?
മംഗളാദേവി ക്ഷേത്രം

Previous Post Next Post