ഐപിസി വകുപ്പ് 354:
സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി അവളുടെ നേർക്ക് നടത്തുന്ന കയ്യേറ്റമോ കുറ്റകരമായ ബലപ്രയോഗമോ
(IPC Section 354 : Assault or criminal force to women with intent to outrage her modesty )
ശിക്ഷ: 1-5 വർഷം വരെ തടവ് ശിക്ഷയും, പിഴയും ലഭിക്കും.
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
>> ജാമ്യം ലഭിക്കാത്ത കുറ്റമാണ്
ഐപിസി വകുപ്പ് 354 A :
ലൈംഗിക പീഡനവും ലൈംഗിക പീഡനത്തിനുള്ള ശിക്ഷയും
(IPC Section 354 A : Sexual harassment and Punishment for sexual harassment)
>> ലൈംഗിക സ്വഭാവത്തോടു കൂടി ഒരു സ്ത്രീയെ അവരുടെ സമ്മതമില്ലാതെ സ്പർശിക്കുകയോ, സ്പർശിക്കാൻ ശ്രമിക്കുകയോ ചെയ്താലോ, അല്ലെങ്കിൽ ലൈംഗിക ആനുകൂല്യങ്ങൾ ആവശ്യപ്പെടുകയോ, അപേക്ഷിക്കുകയോ, അശ്ലീല ചിത്രമോ സാഹിത്യമോ കാണിക്കുകയോ, ലൈംഗിക അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്താൽ അയാൾ ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെടും
ശിക്ഷ : 1-3 വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കുന്നതാണ്.
ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയാൽ ഒരു വർഷത്തിൽ കുറയാത്ത തടവ്ശിക്ഷയോ, പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
>> ജാമ്യം ലഭിക്കാവുന്ന കുറ്റം
ഐപിസി വകുപ്പ് 354 B:
വിവസ്ത്രയാക്കാനുള്ള ഉദ്ദേശത്തോടുകൂടി സ്ത്രീയുടെ നേരെ നടത്തുന്ന കയ്യേറ്റമോ കുറ്റകരമായ ബലപ്രയോഗമോ
(IPC Section 354 B : Assault or use of criminal force to woman with intent to disrobe)
ശിക്ഷ: മൂന്ന് വർഷത്തിൽ കുറയാത്ത തടവ്ശിക്ഷയോ പിഴയോ ലഭിക്കും
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
>> ജാമ്യം ലഭിക്കാത്ത കുറ്റം
ഐപിസി വകുപ്പ് 354 C:
ഒളിഞ്ഞുനോക്കി രസിക്കൽ.
(IPC Section 354 C : Voyeurism)
>> ഒരു സ്ത്രീ സ്വകാര്യമായി ചെയ്യുന്ന പ്രവർത്തി ഒരാൾ നിരീക്ഷിക്കുകയോ അല്ലെങ്കിൽ അയാൾ ചുമതലപ്പെടുത്തിയ മറ്റൊരാൾ വീക്ഷിക്കുകയോ ചിത്രീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അയാൾ ശിക്ഷിക്കപ്പെടും
ശിക്ഷ :
- ആദ്യതവണ കുറ്റത്തിന് 1- 3 വർഷം വരെ തടവ്ശിക്ഷയോ, പിഴയോ ലഭിക്കുന്നതാണ്.
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
ജാമ്യം ലഭിക്കുന്ന കുറ്റം. - കുറ്റംആവർത്തിക്കുകയാണെങ്കിൽ 3-7 വർഷം വരെ തടവ് ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്.
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
ജാമ്യം ലഭിക്കാത്ത കുറ്റം
ഐപിസി വകുപ്പ് 354 D :
പൂവാലശല്യം
(IPC Section 354 D : Stalking)
>> ഒരാൾ ഒരു സ്ത്രീക്ക് താൽപര്യമില്ലാതെ ടിയാളുടെ പുറകെ നടക്കുകയോ, സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയോ അല്ലെങ്കിൽ ഇന്റർനെറ്റ് ഇമെയിൽ മറ്റേതെങ്കിലും ഇലക്ട്രോണിക് വാർത്താവിനിമയ ഉപാധികൾ എന്നിവ ഉപയോഗിക്കുന്നതിനെ നിരീക്ഷിക്കുകയോ ചെയ്താൽ അയാൾ ശിക്ഷിക്കപ്പെടും
ശിക്ഷ :
- ആദ്യ തവണ കുറ്റത്തിന് 3 വർഷത്തിൽ കുറയാതെ തടവ് ശിക്ഷയും പിഴയും വിധിക്കപെടുന്നതാണ്.
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
ജാമ്യം ലഭിക്കുന്ന കുറ്റം - കുറ്റം ആവർത്തിക്കുകയാണെങ്കിൽ അഞ്ചു വർഷത്തിൽ കുറയാതെ തടവ്ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്.
വിചാരണാ കോടതി : മജിസ്ട്രേറ്റ് കോടതി
ജാമ്യം ലഭിക്കുന്ന കുറ്റം
ഐപിസി വകുപ്പ് 498 A :
ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത്
(IPC Section 498 A : Husband or relative of husband of a woman subjecting her to cruelty )
- ക്രൂരത എന്നാൽ :-
- സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കുകയോ ശരീരത്തിനും മനസ്സിനും ക്ഷതമുണ്ടാക്കുകയോ ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തി.
- വിലപിടിപ്പുള്ള എന്തെങ്കിലും വസ്തുവോ മറ്റ് സാധനങ്ങളോ അന്യായമായി ആവശ്യപ്പെടുക
ശിക്ഷ: 3 വർഷത്തിൽ കുറയാതെ തടവ് ശിക്ഷയും പിഴയും വിധിക്കപ്പെടുന്നതാണ്.
വിചാരണാ കോടതി: മജിസ്ട്രറ്റ് കോടതി
>> ജാമ്യം ലഭിക്കാത്ത കുറ്റം
ഐപിസി വകുപ്പ് 509:
ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്കോ ആംഗ്യമോ പ്രവൃത്തിയോ
(IPC Section 509 : Word gesture of act intended to insult the modesty of a women )
>> സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ച്, എന്തെങ്കിലും വാക്കുകൾ ഉച്ചരിക്കുകയോ, ഏതെങ്കിലും ശബ്ദമോ ആംഗ്യമോ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വസ്തു പ്രദർശിപ്പിക്കുകയോ സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയോ ചെയ്‌താൽ അയാൾ ശിക്ഷിക്കപ്പെടും
ശിക്ഷ: മൂന്ന് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും, പിഴയും വിധിക്കപ്പെടുന്നതാണ്.
വിചാരണാ കോടതി: മജിസ്ട്രേറ്റ് കോടതി
>> ജാമ്യം ലഭിക്കുന്ന കുറ്റം