ഇന്ത്യൻ ശിക്ഷാ നിയമം 1860 (Indian Penal Code - 1860)



>> ഇന്ത്യൻ ക്രിമിനൽ നിയമത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ച കൊണ്ടുള്ള നിയമസംഹിത.

>> ഇന്ത്യൻ ശിക്ഷാനിയമത്തിൽ (Indian Penal Code) ആകെ 23  അദ്ധ്യായങ്ങളും 511 വകുപ്പുകളുമുണ്ട്.

>> 1834  ൽ മെക്കാളെ കമ്മീഷൻ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ രൂപീകരണത്തിന് ആരംഭം കുറിച്ചു.

>> 1836-ൽ മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഇന്ത്യൻ ലാ കമ്മിഷനാണ് പീനൽ കോഡിന്റെ ഉപജ്ഞാതാക്കൾ.

>> മെക്കാളെ ലോ കമ്മീഷനിൽ ഉൾപ്പെട്ട അംഗങ്ങൾ

  • മെക്കാളെ പ്രഭു
  • മക്ലിയോഡ്
  • അൻഡേഴ്സൺ
  • മില്ലെ

>> 1860-ൽ ഇന്ത്യൻ പീനൽകോഡ് രൂപീകരിച്ചു .

>> 1862  ജനുവരി 1 നു ഇന്ത്യൻ ശിക്ഷാനിയമം നിലവിൽ വന്നു .

>> വകുപ്പ് 76  മുതൽ 106  വരെ ഉൾക്കൊള്ളുന്ന അദ്ധ്യായം IV പ്രതിപാദിക്കുന്നത് പൊതുവായ ഒഴിവാക്കലുകൾ (General Exceptions) ആണ് .
പൊതുവായ ഒഴിവാക്കലുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

>> വകുപ്പ് 299  മുതൽ 377 വരെ ഉൾക്കൊള്ളുന്ന അദ്ധ്യായം XIV - ൽ ശരീരത്തിന് എതിരായ  കുറ്റകൃത്യങ്ങളെ  (Offences Against Body) കുറിച്ച് പ്രതിപാദിക്കുന്നു .
ശരീരത്തിന് എതിരായ  കുറ്റകൃത്യങ്ങളെ  (Offences Against Body) കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

>> വകുപ്പ് 378  മുതൽ 462 വരെ ഉൾക്കൊള്ളുന്ന അദ്ധ്യായം XVII - ൽ സ്വത്തിനെതിരായ കുറ്റകൃത്യങ്ങളെ (Offences Against Property) കുറിച്ച് പ്രതിപാദിക്കുന്നു .
സ്വത്തിനെതിരായ കുറ്റകൃത്യങ്ങളെ (Offences Against Property) കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Previous Post Next Post