ഊർജ്ജസ്രോതസ്സുകൾ, ഇന്ധനങ്ങൾ

>> ഊർജ്ജസ്രോതസ്സുകൾ രണ്ടു തരം:

  1. പുനഃസ്ഥാപിക്കാൻ സാധിക്കുന്നവ
  2. പുനഃസ്ഥാപിക്കാൻ സാധ്യമല്ലാത്ത

>> പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾക്ക്‌ ഉദാഹരണങ്ങൾ :
സൗരോർജ്ജം, ബയോഗ്യാസ്‌, ജലം, ജൈവപിണ്ഡം

>> പുനഃസ്ഥാപിക്കാൻ സാധ്യമല്ലാത്ത ഊർജ്ജ സ്രോതസ്സുകൾക്ക്‌ ഉദാഹരണം:
കൽക്കരി, പെട്രോളിയം, പ്രകൃതി വാതകം

>> ന്യൂക്ലിയർ ഊർജ്ജം, പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജസ്രോതസ്സുകളിൽ നിന്നും ഉണ്ടാകുന്ന ഊർജ്ജം എന്നിവയാണ് :
ബ്രൗൺ എനർജി

>> പ്രകൃതിക്ക്‌ ഇണങ്ങുന്ന തരത്തിൽ ഊർജസ്രോതസുകളിൽ നിന്ന്‌ പരിസരമലിനീകരണം ഉണ്ടാകാതെ നിർമിക്കുന്ന ഊർജം :
ഹരിതോർജം / ഗ്രീൻ എനർജി / ക്ലീൻ എനർജി
ഉദാ : സൗരോർജം, കാറ്റിൽ നിന്നുള്ള ഊർജം, തിരമാലയിൽ നിന്നുള്ള ഊർജം, ബയോമാസിൽ നിന്നുള്ള ഊർജം

>> കാറ്റിന്റെ ശക്തിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഉപകരണങ്ങളാണ്‌:
കാറ്റാടികൾ

>> കൃത്രിമ ഉപഗ്രഹങ്ങളുടേയും, ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജ്ജ സ്രോതസ്സ്‌ :
സൗരോർജ്ജം

>> ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ്‌ :
90%

>> സൂര്യപ്രകാശം വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം :
സോളാർ സെൽ

>> സോളാർ സെൽ ഒരു P-N സന്ധി ഡയോഡാണ്‌.

>> സോളാർ സെൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ :
ജർമേനിയം, സിലിക്കൺ

>> സോളാർ സെല്ലിലെ ഡയോഡിലൂടെയുള്ള വൈദ്യുതപ്രവാഹ പ്രതിഭാസം :
ഫോട്ടോ വോൾട്ടായിക്  പ്രഭാവം  

>> ഹ്രൈഡജനും ഓക്സിജനും സംയോജിപ്പിച്ച്‌ വൈദ്യുതി നിർമിക്കുന്നതിന്‌ ഉപയോഗിക്കുന്ന സെൽ :
ഹ്രൈഡജൻ ഫ്യൂവൽ സെൽ

>> സ്പേസ്ക്രാഫ്റ്റുകളിലും സബ്മറൈനുകളിലും ഉപയോഗിക്കുന്ന സെൽ :
ഫ്യൂവൽ സെൽ

>> അനേകം സോളാർ സെല്ലുകൾ അനുയോജ്യമായി യോജിപ്പിച്ചാണ് സോളാർ പാനൽ നിർമ്മിച്ചിരിക്കുന്നത്‌.

>> സോളാർ പാനലുകൾ പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ :

  • തെരുവ്‌ വിളക്കുകളിൽ
  • കൃത്രിമ ഉപഗ്രഹങ്ങളുടെ  ഊർജാവശ്യങ്ങൾക്ക്‌
  • സോളാർ ഫോട്ടോ വോൾട്ടായിക്‌ (SPV) പവർ പ്ലാന്റുകളിൽ


>> സോളാർ തെർമൽ പവർപ്ലാന്റിൽ നടക്കുന്ന ഊർജ പരിവർത്തനം :
സൗരോർജം ----> താപോർജം ----> യാന്ത്രികോർജം -----> വൈദ്യുതോർജം

>> സോളാർ തെർമൽ പവർപ്ലാന്റിൽ ഉപയോഗിക്കുന്ന റിഫ്ളക്ടറുകൾ :
കോൺകേവ്‌ റിഫ്ളക്ടറുകൾ

>> സൗരോർജത്തിലെ താപവികിരണങ്ങളെ നേരിട്ട്‌ പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ :

  • സോളാർ വാട്ടർ ഹീറ്റർ
  • സോളാർ കുക്കർ


>> ഭൂമിയിലെത്തിച്ചേരുന്ന സൗരോർജത്തിന്റെ എത്ര ശതമാനം തിരിച്ചു പ്രതിപതിക്കുന്നു :
ഏകദേശം 30%

>> ഊർജത്തിന്റെ ആവശ്യകതയിലുള്ള വർധനവും ലഭ്യതയിലുള്ള കുറവുമാണ്‌ :
ഊർജ പ്രതിസന്ധി


ഇന്ധനങ്ങൾ

കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കൾ ?
ഇന്ധനങ്ങൾ

ഖര ഇന്ധനങ്ങൾ :


  • വിറക്‌
  • കൽക്കരി

ദ്രാവക ഇന്ധനങ്ങൾ :

  • ഡീസൽ
  • പെട്രോൾ
  • മണ്ണെണ്ണ

വാതക ഇന്ധനങ്ങൾ :

  • എൽ.പി.ജി
  • സി.എൻ.ജി
  • ഹൈഡ്രജൻ

>> ഏതിൽ നിന്നാണ് ദ്രാവക ഇന്ധനങ്ങൾ വേർതിരിച്ചെടുക്കുന്നത്‌ ?
പെട്രോളിയത്തിൽ നിന്ന്‌

>> ഇന്ധനങ്ങളിൽ നിന്ന്‌ ഊർജ്ജം  പുറത്തുവരുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
ജ്വലനം

>> ഇന്ധനങ്ങൾ ഓക്സിജനുമായി പ്രതിപ്രവർത്തിച്ച്‌ താപവും പ്രകാശവും അതോടൊപ്പം കാർബൺ ഡൈ ഓക്സൈഡും നീരാവിയും ഉണ്ടാകുന്ന പ്രക്രിയ :
പൂർണജ്വലനം

>> ജ്വലനത്തിനു ഓക്സിജന്റെ അളവ് കുറവായാൽ കൂടുതൽ കാർബൺമോണോക്സൈഡും കരിയും കുറഞ്ഞ അളവിൽ കാർബൺഡൈ ഓക്സൈഡും ഉണ്ടാകുന്ന പ്രക്രിയ :
ഭാഗിക ജ്വലനം

>> ജ്വലനത്തിന്‌ സഹായിക്കുന്ന വാതകം ?
ഓക്സിജൻ

>> ലക്ഷകണക്കിനു വർഷങ്ങൾക്കുമുമ്പ്‌ മണ്ണിനടിയിൽ പെട്ടുപോയ സസ്യങ്ങളും ജീവികളും വായുവിന്റെ അസാന്നിധ്യത്തിലും ഉന്നത താപനിലയിലും മർദത്തിലും രൂപാന്തരം പ്രാപിച്ചുണ്ടായതാണ് :
ഫോസിൽ ഇന്ധനങ്ങൾ
ഉദാ: കൽക്കരി, പെട്രോളിയം, പ്രകൃതിവാതകങ്ങൾ

>> ഭൂമിക്കടിയിൽനിന്നാണ് പെട്രോളിയം ലഭിക്കുന്നത്‌.

>> പെട്രോളിയത്തോടൊപ്പം ലഭിക്കുന്ന മറ്റൊരു ഇന്ധനം :
പ്രകൃതിവാതകം

>> ഫോസിൽ ഇന്ധനങ്ങളും അവയുടെ സ്രോതസ്സും :

  • ഡീസൽ, മണ്ണെണ്ണ - പെട്രോളിയം
  • നാഫ്ത, പെട്രോൾ - പെട്രോളിയം
  • സി.എൻ.ജി, എൽ.എൻ.ജി  - പ്രകൃതിവാതകം
  • കൽക്കരി - കൽക്കരി


LPG

  • ലിക്വിഫൈഡ്‌ പെട്രോളിയം ഗ്യാസ്
  • പ്രധാന ഘടകം പ്രൊപ്പെയ്ൻ  ബ്യൂട്ടെയ്ൻ
  • സാധാരണ മർദത്തിൽ ദ്രവീകരിക്കാം
  • ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ എളുപ്പം
  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ ലഭിക്കുന്ന നിറമോ മണമോ ഇല്ലാത്ത ഇന്ധനം
  • ഗാർഹിക LPG  യിൽ വാതകചോർച്ച തിരിച്ചറിയാനായി ചേർക്കുന്ന ഘടകമാണ് ഈതെയ്ൽ മെർക്യാപ്റ്റൻ


LNG

  • ലിക്വിഫൈഡ്‌ നാച്വറൽ ഗ്യാസ്
  • പ്രധാന ഘടകം മീതെയ്ൻ
  • സാധാരണ മർദത്തിൽ ദ്രവീകരിക്കാം
  • ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ എളുപ്പം
  • പ്രകൃതിവാതകത്തെ ദ്രവീകരിച്ച്‌ സൗകര്യപ്രദമായി ദൂരസ്ഥലങ്ങളിലേക്ക്‌ കൊണ്ടുപോകാം.
  • അന്തരീക്ഷ താപനിലയിൽ വീണ്ടും വാതകമാക്കി പൈപ്പ്‌ ലൈനുകളിലൂടെ വിതരണം ചെയ്യാൻ സാധിക്കുന്നു.


CNG

  • കംപ്രസ്ഡ്‌ നാച്വറൽ ഗ്യാസ്
  • പ്രധാന ഘടകം മീതെയ്ൻ    
  • സാധാരണ മർദത്തിൽ ദ്രവീകരിക്കാൻ സാധ്യമല്ല
  • ദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രയാസം


>> താപീയ വിഘടനം വഴി ഒരു പദാർത്ഥത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതി :
ഡിസ്ട്രക്റ്റീവ്  ഡിസ്റ്റിലേഷൻ

>> ഡിസ്ട്രക്റ്റീവ് ഡിസ്റ്റിലേഷനിൽ സ്വേദനം നടക്കുന്ന പദാർത്ഥത്തിന്റെ വലിയ തന്മാത്രകൾ  ചെറിയ തന്മാത്രകളായി വിഘടിക്കപ്പെടുന്നു.

>> വായുവിന്റെ അസാന്നിധ്യത്തിൽ ഒരു ജൈവ പദാർത്ഥത്തെ ഉന്നത താപനിലയിൽ ചൂടാക്കി ഘടകങ്ങളെ വേർതിരിക്കുന്ന പ്രവർത്തനം :
ഡിസ്ട്രക്റ്റീവ് ഡിസ്റ്റിലേഷൻ

>> ബയോഗ്യാസിലെ പ്രധാന ഘടകം :
മീതെയ്ൻ

>> വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
ഏവിയേഷൻ ഫ്യൂവൽ

>> ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്‌ :
റോക്കറ്റുകളിൽ

>> ഒരു കിലോഗ്രാം ഇന്ധനം പൂർണമായി കത്തുമ്പോൾ പുറത്തുവിടുന്ന താപോർജത്തിന്റെ അളവ്‌ :
കലോറികമൂല്യം

>> കലോറിക മൂല്യത്തിന്റെ യൂണിറ്റ്‌ :
കിലോജൂൾ/കിലോഗ്രാം

>> കലോറിക മൂല്യം കൂടിയ ഇന്ധനം
ഹ്രൈഡജൻ

>> ഇന്ധനക്ഷമത തീരുമാനിക്കുന്നത്തിന്റെ അടിസ്ഥാനം :
കലോറികമൂല്യം

>> ഒരു ഇന്ധനത്തിന്റെ കലോറികമൂല്യത്തിന്റെ അളവാണ്‌
ഇന്ധനക്ഷമത

>> 14.2 kg വിറകിനെ അപേക്ഷിച്ച്‌ 14.2 kg LPG ക്കുള്ള ഇന്ധനക്ഷമത കൂടുതലാണ്




Previous Post Next Post