പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ



>> കേരളത്തിലെ ആദ്യത്തെ പഞ്ചസാര ഫാക്ടറിയായ പമ്പാ ഷുഗർ മില്ലിന്റെ ആസ്ഥാനം :
മന്നം

>> മന്നം ഷുഗർ  മില്ലിന്റെ ആസ്ഥാനം :
പന്തളം

>> കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം ?
തിരുവല്ല

>> ട്രാവൻകൂർ ഷുഗർ & കെമിക്കൽസിന്റെ ആസ്ഥാനം ?
തിരുവല്ല

>> കേരള ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഫോക്ലോർ &ഫോക്‌ ആർട്സ്‌ ആസ്ഥാനം ?
മണ്ണടി

>> വാസ്തുവിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്‌ ?
ആറന്മുള

>> താറാവു വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
നിരണം

>> കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ്‌ സ്ഥിതി ചെയ്യുന്നത് ?
മഞ്ചാടി

>> കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച്‌ ആന്റ്‌ ഡവലപ്മെന്റ്‌ സ്ഥിതി ചെയ്യുന്നത്‌ ?
കോന്നി

>> മണ്ണ്‌ പരിപാലന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
കോന്നി

>> കേരളത്തിലെ ഫിഷ്‌ സീഡ്‌ ഫാം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
കവിയൂർ

>> മഹാത്മാ ഖാദി ആശ്രമം സ്ഥിതി ചെയ്യുന്നത്‌ ?
ഇലന്തൂർ

>> ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി 1941- ൽ ഇലന്തൂരിൽ മഹാത്മാ ഖാദി ആശ്രമം സ്ഥാപിച്ച സ്വാതന്ത്ര്യസമര സേനാനി ?
ടി.പി ഗോപാലപിള്ള

>> ഖാദി തുണിത്തരങ്ങളുടെ വിപണനത്തിനായി ടി.പി. ഗോപാലപിള്ള ആവിഷ്കരിച്ച പദ്ധതി ഏത് ?
ഒരു പൈസാ നിക്ഷേപം (ഏക്‌ പൈസാ ഫണ്ട്‌)

>> പത്തനംതിട്ടയിലെ പ്രസിദ്ധ ആന പരിശീലന കേന്ദ്രം ഏത് ?
കോന്നി

>> കോന്നി ആനക്കൂട്‌ സ്ഥാപിതമായ വർഷം ?
1942

>> കോന്നി ആനക്കൂട്‌ നിർമ്മിക്കുന്നതിനായി ഉപയോഗിച്ച മരം ?
കമ്പകം

>> കോന്നി ആനത്താവളത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന പുസ്തകം ഏത് ?
ഐതിഹ്യമാല

>> പോർച്ചുഗലിന്‌ ഭാരതത്തിന്റെ സമ്മാനമായി കോന്നി ആനക്കൂടിൽ നിന്നും നൽകിയ  ആന ?
സംയുക്ത

>> സരസകവി  മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ഇലവുംതിട്ട

>> വേലുത്തമ്പി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ?
മണ്ണടി


Previous Post Next Post