>> കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ താലൂക്ക് ഏത് ?
കുന്നത്തൂർ
>> ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ?
കുന്നത്തൂർ
>> കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനം :
ശാസ്താംകോട്ട
>> ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുന:സംഘടന സമയത്ത് മദ്രാസ് സംസ്ഥാനത്തിലെ തിരുനെൽവേലി ജില്ലയോട് ചേർക്കപ്പെട്ട കൊല്ലം ജില്ലയിലെ താലൂക്ക് ?
ചെങ്കോട്ട
>> കൊല്ലത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന ചുരം ?
ആര്യങ്കാവ് ചുരം
>> കൊല്ലം - ചെങ്കോട്ട റെയിൽപാത കടന്നുപോകുന്ന ചുരം ?
ആര്യങ്കാവ് ചുരം
>> കേരളത്തിലെ ഏറ്റവും ചൂടു കൂടിയ സ്ഥലം ഏത് ?
പുനലൂർ
>> ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് ?
തെന്മല (1998 )
>> തിരുവിതാംകൂറിലെ ആദ്യത്തെ തീപ്പെട്ടി വ്യവസായം ആരംഭിച്ച സ്ഥലം ?
തെന്മല
>> ഇന്ത്യലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം ?
തെന്മല
>> കേരളത്തിൽ ഏറ്റവും കൂടുതൽ ധാതു നിക്ഷേപം കണ്ടെത്തിയിട്ടുള്ള സ്ഥലം ?
ചവറ
>> നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ആദ്യമായി അരങ്ങേറിയ സ്ഥലം ?
ചവറ (1952)
>> ആംഗ്ലോ- ഇന്ത്യൻ സംസ്‌കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലെ പ്രദേശം ?
തങ്കശ്ശേരി
>> സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത് ?
നീണ്ടകര പാലം
>> നോർവേയുടെ സഹായത്തോടുകൂടി സ്ഥാപിച്ച ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് സ്ഥിതി ചെയ്യുന്നതെവിടെ ?
നീണ്ടകര (1953)
>> കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം ?
കുണ്ടറ
>> കേരളത്തിൽ ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ ?
ചടയമംഗലം (ചിതറ)
>> ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ് ആര് ?
എം.എൻ.ഗോവിന്ദൻ നായർ
>> കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം ?
ആലുംകടവ്
>> ഇന്ത്യയിൽ ആദ്യമായി ഹൗസിംഗ് ബോട്ട് നിർമ്മിച്ച സ്ഥലം ?
ആലുംകടവ്
>> ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടത്തിയ സ്ഥലം ?
പട്ടാഴി
>> ഏഷ്യയിലെ ഏറ്റവും വലിയ ടർക്കിഫാം ?
കുരീപ്പുഴ
>> ഇന്ത്യയിലെ ആദ്യത്തെ ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് ?
പാരിപ്പള്ളി
>> കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല ?
കൊല്ലം
>> പീരങ്കി മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം
>> ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം ആരംഭിച്ചതെവിടെ ?
അഴീക്കൽ (ആലപ്പാട് വില്ലേജ്, കൊല്ലം)
>> കേരളത്തിലെ എരുമ പ്രജനന ക്രേന്ദം സ്ഥിതി ചെയ്യുന്നത് ?
കുര്യോട്ടുമല(കൊല്ലം)
>> ഇന്ത്യയിലെ ആദ്യത്തെ ടൈറ്റാനിയ, സ്പോഞ്ച് പ്ലാന്റ് സ്ഥിതി ചെയ്യുന്നത് ?
ചവറ
>> ഇന്ത്യയിലെ ആദ്യത്തെ കൗശൽ കേന്ദ്രം സ്ഥാപിതമായത് എവിടെ ?
ചവറ
>> ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ജില്ലയായി പ്രഖ്യാപിച്ചത് ?
കൊല്ലം
>> തീരദേശ തൊഴിലാളികൾക്കായി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ സഹായത്തോടെ “സാഗര” എന്ന ആപ് വികസിപ്പിച്ചെടുത്ത ജില്ല
കൊല്ലം
>> മീൻപിടിപ്പാറ ടൂറിസം പദ്ധതി നിലവിൽവന്ന ജില്ലയേത്?
കൊല്ലം
>> കൃഷിവകുപ്പ് കാലാവസ്ഥാ അനുരൂപകൃഷിയുടെ മാതൃകാപദ്ധതി ആരംഭിച്ച ജില്ലയേത്?
കൊല്ലം
>> കേരളത്തിലെ പ്രധാന ദേശീയജലപാതയായ ദേശീയ ജലപാത-3 ബന്ധിപ്പിക്കുന്ന പ്രദേശങ്ങളേവ?
കൊല്ലം-കോഴിക്കോട്
>> നാഷണൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയുടെ 2019- ലെ കണക്കുകൾ പ്രകാരം, ആത്മഹത്യാനിരക്കിൽ ഒന്നാമതുള്ള ഇന്ത്യയിലെ ജില്ലയേത്? കൊല്ലം
>> 2021-ലെ വായനദിനത്തിൽ സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം ജില്ലയിലെ പ്രദേശം ?
പെരുങ്കുളം
>> നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ലീഷ് വാരിക 'ഇന്ത്യ ടുഡെ', മികച്ച ജില്ലയായി തിരഞ്ഞടുതത് ?
കൊല്ലം
>> കേരളത്തിലെ പ്രഥമ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനമെവിടെ ?
കൊല്ലം
>> ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ?
ഡോ. പി.എം. മുബരാക്ക് പാഷ
>> കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?
പുനലൂർ (1877 )
>> പുനലൂർ തൂക്കുപാലത്തിന്റെ ശിൽപി ?
ആൽബർട്ട് ഹെന്റി (ബ്രിട്ടീഷ്)
>> പാലരുവി എക്സ്പ്രസ്സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
പുനലൂർ - പാലക്കാട്
>> NW3 യെ ദേശീയ ജലപാതയായി പ്രഖ്യാപിച്ച വർഷം ?
1993
>> കേരളത്തിലെ ആദ്യ ദേശീയ ജലപാതയായ NW-3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ :
കൊല്ലം - കോട്ടപ്പുറം (2015-ലെ നാഷണൽ വാട്ടർ വേസ് ബിൽ പ്രകാരം കോട്ടപ്പുറത്തു നിന്നും കോഴിക്കോട് വരെ ഇതിന്റെ പരിധി കൂട്ടിയിട്ടുണ്ട് )
>> തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ ?
കൊല്ലം - ചെങ്കോട്ട (1904)
>> കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ഏത് റെയിൽവേ സ്റ്റേഷനിൽ ആണ് ?
കൊല്ലം (ഇന്ത്യയിലെ രണ്ടാമത്തെ നീളംകൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം)
>> കേരളത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന റെയിൽവേ ജംഗ്ഷൻ ?
കൊല്ലം റെയിൽവേ ജംഗ്ഷൻ
>> തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത ?
കൊല്ലം - ചെങ്കോട്ട മീറ്റർഗേജ് പാത
>> 1911-ൽ സി.വി.കുഞ്ഞിരാമൻ കേരള കൗമുദി ആരംഭിച്ച സ്ഥലം ?
മയ്യനാട്
>> സൈനുദ്ദീൻ പട്ടാഴി എന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പേരിൽ അിറയപ്പെടുന്ന ചെറു ഗ്രഹം ?
5178 പട്ടാഴി
>> 5178 പട്ടാഴി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
ഡോ. ആർ . രാജ് മോഹൻ
>> മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത് എവിടെ ?
വള്ളിക്കാവ്
>> വള്ളിക്കാവ് പ്രദേശം ഇപ്പോൾ അറിയപ്പെടുന്ന പേര് ?
അമൃതപുരി
>> 1964 - ലെ സിരിമാവോ ശാസ്ത്രി കരാർ പ്രകാരം ശ്രീലങ്കൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം ?
പുനലൂർ
>> കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം ഉള്ളതായി ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ കണ്ടെത്തിയ സ്ഥലം ഏത് ?
കരുനാഗപ്പള്ളി
>> കേരളത്തിൽ ഏറ്റവും വലിയ വെടിക്കെട്ടപകടം നടന്ന ക്ഷേത്രം ?
പുറ്റിങ്ങൽക്ഷേത്രം
>> പുറ്റിങ്ങൽ ദുരന്തം നടന്ന സ്ഥലം ?
പരവൂർ
>> പുറ്റിങ്ങൽ വെടിക്കെട്ടപകടം നടന്നതെന്ന് ?
2016 ഏപ്രിൽ 10
>> പുറ്റിങ്ങൽ വെടിക്കെട്ടപകടം അമ്പേഷിക്കാൻ നിയമിതനായ ആദ്യ കമ്മീഷൻ ?
ജസ്റ്റിസ് എൻ.കൃഷ്ണൻ നായർ
>> പുറ്റിങ്ങൽ വെടിക്കെട്ടപകടം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച കമ്മീഷൻ ?
ജസ്റ്റിസ് എസ്.ഗോപിനാഥൻ