പല ചോദ്യം ഒരു ഉത്തരം - കോഴിക്കോട്


>> കേരളത്തിലെ മൂന്നാമത്തെ വലിയ നഗരം


>> ലക്ഷദ്വീപിന്റെ ആദ്യകാല ആസ്ഥാനം

>> ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ മലബാര്‍ ജില്ലയുടെ ആസ്ഥാനം

>> കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല

>> കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ നിക്ഷേപം ഉള്ള ജില്ല

>> കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല

>> കേരളത്തില്‍ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്‌

>> കേരളത്തിലെ ആദ്യ വയോജന സൗഹൃദ ജില്ല

>> നാളികേര ഉത്പാദനത്തില്‍ ഒന്നാംസ്ഥാനത്തുള്ള ജില്ല

>> കേരളത്തില്‍ പാഴ്‌സികൾ കുടുതലുള്ള ജില്ല

>> ഏറ്റവും കുറവ്‌ കർഷകരുള്ള ജില്ല

>> സ്റ്റുഡന്‍റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്ക്‌ തുടക്കമിട്ട ജില്ല

>> സിറോവേസ്റ്റ്‌ പ്രോജക്ട്‌ ആരംഭിച്ച ജില്ല

>> 'സുഭിക്ഷ' എന്ന സ്വയം തൊഴിൽ പദ്ധതി ആരംഭിച്ച ജില്ല

>> കേരളത്തിൽ 3G സംവിധാനത്തിന്‌ തുടക്കമിട്ട നഗരം

>> കേരളത്തിലെ ആദ്യ സ്‌പോര്‍ട്‌സ്‌ മെഡിസിന്‍  ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ട ജില്ല

>> മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്ന ജില്ല

>> നല്ലളം താപവെദ്യുത നിലയം സ്ഥിതി ചെയ്യുന്ന ജില്ല

>> മത്സ്യബന്ധന തുറമുഖമായ പുതിയാപ്പ സ്ഥിതി ചെയ്യുന്ന ജില്ല

>> കേരളത്തിലെ പ്രധാന തുറമുഖമായ ബേപ്പൂർ തുറമുഖം സ്ഥിതി ചെയ്യുന്ന ജില്ല

 ഉത്തരം : കോഴിക്കോട്

Previous Post Next Post