തിരുവനന്തപുരം - ചരിത്രം



>> പ്രാചീനകാലത്ത്‌ സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
തിരുവിതാംകൂർ  

>> പ്രാചീന കാലത്ത്‌ 'രാജന്ദ്രചോളപട്ടണം' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
വിഴിഞ്ഞം

>> ശുകഹരിണപുരം എന്ന്‌ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്ന സ്ഥലം ?
കിളിമാനൂർ

>> പ്രാചീന കാലത്ത്‌ വർക്കല അറിയപ്പെട്ടിരുന്ന പേര് ?
ബലിത

>> തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ?
തിരുവിതാംകൂർ രാജവംശം

>> ആയ്‌ രാജാക്കന്മാരുടെ തലസ്ഥാനം ?
പൊതിയൻമല (അഗസ്ത്യമല)

>> ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവ് ?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

>> 12-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അനന്തവർണ്ണൻ എന്ന കൃതിയിൽ പരാമർശിച്ചിട്ടുള്ള പ്രദേശം ഏത് ?
തിരുവനന്തപുരം

>> കിംഗ്‌ സോളമന്റെ കപ്പൽ വന്നടുത്ത കേരളത്തിലെ തുറമുഖം ?
പൂവാർ

>> പ്രാചീനകാലത്ത്‌ 'ഓഫിർ' എന്നറിയപ്പെട്ടിരുന്ന തുറമുഖം ?
പൂവാർ

>> തിരുവിതാംകൂർ 1949-ൽ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരഞ്ഞെടുത്തത്‌ ?
തിരുവനന്തപുരം

>> കേരളത്തിലെ പ്രാചീന സർവ്വകലാ ശാല എന്നറിയപ്പെടുന്നത്‌ ?
കാന്തള്ളൂർശാല

>> ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്‌ ?
കാന്തളളൂർ ശാല

>> കാന്തളൂർ ശാല സ്ഥാപിച്ചത്‌ ആര് ?
കരുനന്തടക്കൻ

>> അഞ്ചുതെങ്ങ്‌ കലാപം (1697), ആറ്റിങ്ങൽ കലാപം(1721) എന്നിവ നടന്ന ജില്ല ?
തിരുവനന്തപുരം

>> ബ്രിട്ടിഷുകാർ അഞ്ചുതെങ്ങ് കോട്ട  പണികഴിപ്പിച്ച വർഷം ?
1695

>> ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിക്ക്‌ കോട്ട പണിയുവാൻ അനുവാദം നൽകിയ റാണി ?
ഉമയമ്മറാണി (ആറ്റിങ്ങൽ കൊട്ടാരം )

>> കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌ എവിടെ ?
നെടുമങ്ങാട്

>> വേണാട്‌ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി പണികഴിപ്പിച്ച കൊട്ടാരം ?
കോയിക്കൽ കൊട്ടാരം

>> തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരത്തേക്ക്‌ മാറ്റിയ രാജാവ്‌ ?
കാർത്തിക തിരുനാൾ ബാലരാമവർമ്മ

>> തിരുവനന്തപുരത്ത്‌ നക്ഷത്ര ബംഗ്ലാവ്‌ സ്ഥാപിച്ച രാജാവ് ?
സ്വാതി തിരുനാൾ

>> 1834-ൽ തിരുവനന്തപുരത്ത്‌ ആദ്യമായി ഇംഗ്ലീഷ്‌ സ്കൂൾ ആരംഭിച്ച ഭരണാധികാരി ?
സ്വാതിതിരുനാൾ

>> തിരുവനന്തപുരത്ത്‌ സ്ഥിതി ചെയ്യുന്ന പുത്തൻമാളിക (കുതിരമാളിക) സ്ഥാപിച്ച രാജാവ് ?
സ്വാതിതിരുനാൾ

>>പ്രസിദ്ധമായ 'മേത്തൻമണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം  ?
കുതിരമാളിക

>> കോവളത്ത്‌ സ്ഥിതി ചെയ്യുന്ന  ഹാൽസിയൻകൊട്ടാരം (1932) പണി കഴിപ്പിച്ച ഭരണാധികാരി ?
രാമവർമ്മവലിയ കോയിത്തമ്പുരാൻ

>> തിരുവനന്തപുരത്തെ പ്രശസ്തമായ ചാലക്കമ്പോളം നിർമ്മിച്ച തിരുവിതാംകൂർ ദിവാൻ  ?
രാജാകേശവദാസ്‌

>> ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ, കേരളത്തിലെ നെയ്ത്തുപട്ടണം  എന്നിങ്ങനെ പ്രശസ്തമായ  ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്‌ ആര് ?
ഉമ്മിണി തമ്പി

>> തിരുവനന്തപുരം സെക്രട്ടറിയേറ്റ്‌ മന്ദിരത്തിന്റെ ശില്പി ആര് ?
വില്യം ബാർട്ടർ

>> സെക്രട്ടറിയേറ്റ്‌ ഉദ്ഘാടനം ചെയ്ത വർഷം
1869

>> വർക്കല നഗരത്തിന്റെ ശില്പി ആര് ?
അയ്യപ്പൻ മാർത്തണ്ഡപിള്ള

>> ശ്രീനാരായണഗുരു അഞ്ചുതെങ്ങിൽ സ്കൂൾ ആരംഭിച്ച വർഷം ?
1881

>> ശ്രീനാരായണഗുരുവിന്റെ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം ?
1888

>> അരുവിപ്പുറം സ്ഥിതിചെയ്യുന്ന നദീതീരം ?
നെയ്യാർ

>> അരുവിപ്പുറത്ത്‌ ശ്രീനാരായണഗുരു തപസ്സ് അനുഷ്‌ഠിച്ചിരുന്ന  ഗുഹ  സ്ഥിതിചെയ്യുന്ന മല ?
കൊടിതൂക്കിമല

>> തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിതമായ വർഷം ?
1888

>> കേരള ഗവൺമെന്റ്‌ തിരുവനന്തപുരം എന്ന പേര്‌ ഔദ്യോഗികമായി പ്രഖ്യാപിച്ച വർഷം ?
1991

>> 1991വരെ തിരുവനന്തപുരം  അറിയപ്പെട്ടിരുന്ന പേര് ?
ട്രിവാൻട്രം

>> അഞ്ചുതെങ്ങിൽ നിന്നും വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രം ?
സ്വദേശാഭിമാനി



Previous Post Next Post