തിരുവനന്തപുരം - കേരളത്തിൽ ആദ്യം



>> കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ ഏത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ മെട്രോ നഗരം ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത നഗരം ?
തിരുവനന്തപുരം

>> കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യ ബാലഭിക്ഷാടന വിമുക്ത ജില്ല ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ പബ്ലിക്‌ ലൈബ്രറി ?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി  (1829)

>> കേരളത്തിലെ ആദ്യത്തെ സർവകലാശാല ?
തിരുവിതാംകൂർ സർവകലാശാല (1937)

>> കേരളത്തിലെ ആദ്യ വനിത കോളേജ്‌ ?
തിരുവനന്തപുരം വിമൻസ് കോളേജ് (1864)

>> കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ്‌ കോളേജ്‌ ?
തിരുവനന്തപുരം (CET) (1939)

>> കേരളത്തിലെ ആദ്യത്തെ ആർട്സ്‌ കോളേജ്‌ ?
തിരുവനന്തപുരം (1866)

>> കേരളത്തിലെ ആദ്യത്തെ സംസ്കൃത കോളേജ്‌ ?
തിരുവനന്തപുരം (1889)

>> കേരളത്തിലെ ആദ്യത്തെ സർക്കാർ ലോ കോളേജ്‌ ?
തിരുവനന്തപുരം(1875)

>> കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്  ?
തിരുവനന്തപുരം (1937)

>> കേരളത്തിലെ ആദ്യത്തെ മാജിക്‌ അക്കാഡമി സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ ഓൺലൈൻ പി.എസ്‌. സി പരീക്ഷാകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ സ്മാർട്ട്‌ ട്രാഫിക്‌ക്ലാസ്റൂം സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്‌ ?
തിരുവനന്തപുരം (1951)

>> കേരളത്തിലെ ആദ്യത്തെ ആയുർവേദ കോളേജ്‌ ?
തിരുവനന്തപുരം (1889)

>> കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി സ്ഥാപിതമായ ജില്ല ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ മാനസികരോഗാശുപത്രി സ്ഥാപിതമായ ജില്ല ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ കാരുണ്യ ഫാർമസി ഔട്ട് ലെറ്റ്  സെന്റർ  സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ ആയുഷ്‌ ഹോളിസ്റ്റിക്‌ സെന്റർ സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ ലോക്‌അദാലത്ത്‌ ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ മൃഗശാല ?
തിരുവനന്തപുരം (1857)

>> കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്‌ ?
തിരുവനന്തപുരം (1985)

>> കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം (1943)

>> കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ എസ്‌കലേറ്റർ സ്ഥാപിതമായത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യമായി അമ്മത്തൊട്ടിൽ ആരംഭിച്ച സ്ഥലം ?
തിരുവനന്തപുരം (2002 നവംബർ 14)

>> കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ പ്ലാനറ്റോറിയം ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ പബ്ലിക്‌ ട്രാൻസ്പോർട്ട്‌ സമ്പ്രദായം നിലവിൽവന്ന ജില്ല ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ അടിപ്പാത നിലവിൽ വന്നത്‌ ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ വാനനിരീക്ഷണ കേന്ദ്രം ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ ടി.വി. സ്റ്റേഷൻ ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ ഫ്‌ളൈയിംഗ്‌ ക്ലബ്‌ ?
തിരുവനന്തപുരം

>> കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ്‌ പ്രസ്‌ സ്ഥാപിതമായത് ?
തിരുവനന്തപുരം (1838)

>> കേരളത്തിലെ ആദ്യത്തെ ബ്രെയ്‌ലി പ്രസ്‌ ?
തിരുവനന്തപുരം

>> ബ്രിട്ടീഷുകാർക്കെതിരായി കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത് ?
ആറ്റിങ്ങൽ കലാപം (1721)

>> കേരളത്തിലെ ആദ്യ അക്വാട്ടിക്‌ സമുച്ചയം ?
പിരപ്പൻ കോട്‌

>> കേരളത്തിലെ ആദ്യത്തെ മ്യൂസിയം ?
നേപ്പിയർ മ്യൂസിയം (1855)

>> കേരളത്തിലെ ആദ്യത്തെ മണ്ണ്‌ മ്യൂസിയം ?
പാറോട്ടുകോണം

>> കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി ?
ചിത്രലേഖ

>> പൂർണമായും കമ്പ്യൂട്ടർവത്ക്കരിച്ച ആദ്യ പഞ്ചായത്ത്‌ ?
വെള്ളനാട്‌

>> തിരമാലയിൽ നിന്ന്‌ വൈദ്യുതി ഉത്പാദിപ്പിച്ച ആദ്യ സ്ഥലം ?
വിഴിഞ്ഞം

>> കേരളത്തിലെ ആദ്യ തുറന്ന ജയിൽ ?
നെട്ടുകാൽത്തേരി (കാട്ടാക്കട)

>> കേരളത്തിലെ ആദ്യ വനിത ജയിൽ ?
നെയ്യാറ്റിൻകര

>> കേരളത്തിലെ ആദ്യത്തെ സൈബർ ക്രൈം പോലീസ്‌ സ്റ്റേഷൻ ?
പട്ടം

>> കേരളത്തിലെ ആദ്യ പോലീസ്‌ ട്രെയിനിംഗ്‌കോളേജ്‌  ?
തൈക്കാട്‌(തിരുവനന്തപുരം)

>> കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോലീസ്‌ സ്റ്റേഷൻ ?
ഫോർട്ട്‌ പോലീസ്‌ സ്റ്റേഷൻ (ഈസ്റ്റ്‌ ഫോർട്ട്‌)

>> കേരളത്തിലെ ആദ്യത്തെ എ.ടി.എം തിരുവനന്തപുരത്ത്‌ ആരംഭിച്ച ബാങ്ക്‌ ?
ബ്രിട്ടീഷ്‌ ബാങ്ക്‌ ഓഫ്‌ മിഡിൽ ഈസ്റ്റ്‌ (1992)

>> കേരളത്തിൽ ആദ്യമായി രാജ്യാന്തര ഏകദിന ക്രിക്കറ്റ്‌ മത്സരം നടന്ന വേദി ?
യുണിവേഴ്സിറ്റി സ്റ്റേഡിയം, തിരുവനന്തപുരം

Previous Post Next Post