തിരുവനന്തപുരം - പ്രമുഖ വ്യക്തികൾ

>> തിരുവനന്തപുരത്തെ പ്രശസ്തമായ ചാലക്കമ്പോളം നിർമ്മിച്ച തിരുവിതാംകൂർ ദിവാൻ  ?
രാജാകേശവദാസ്‌

>> ദക്ഷിണ കേരളത്തിലെ മാഞ്ചസ്റ്റർ, കേരളത്തിലെ നെയ്ത്തുപട്ടണം  എന്നിങ്ങനെ പ്രശസ്തമായ  ബാലരാമപുരം പട്ടണം പണികഴിപ്പിച്ചത്‌ ആര് ?
ഉമ്മിണി തമ്പി

>> തിരുവനന്തപുരം സെക്രട്ടറിയേറ്റ്‌ മന്ദിരത്തിന്റെ ശില്പി ആര് ?
വില്യം ബാർട്ടർ

>> അഞ്ചുതെങ്ങിൽ നിന്നും വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രം ?
സ്വദേശാഭിമാനി

>> കുമാരനാശാൻ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് ?
തോന്നയ്ക്കൽ

>> മഹാകവി ഉള്ളൂർ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് ?
ജഗതി

>> ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?
ചെമ്പഴന്തി

>> ചട്ടമ്പിസ്വാമികൾ ജനിച്ച സ്ഥലം ?
കണ്ണമ്മൂല(കൊല്ലൂർ)

>> അയ്യങ്കാളിയുടെ ജന്മസ്ഥലം ?
വെങ്ങാനൂർ

>> കുമാരനാശാൻ ജനിച്ച സ്ഥലം ?
കായിക്കര

>> സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം ?
നെയ്യാറ്റിൻകര

>> നവോഥാന നായകൻ ഡോ. പൽപ്പു ജനിച്ച സ്ഥലം ?
പേട്ട

>> ഒ.എൻ.വി. സാംസ്‌കാരിക സമുച്ചയം സ്ഥാപിതമാകുന്ന ജില്ല ?
തിരുവനന്തപുരം

Previous Post Next Post