തിരുവനന്തപുരം - സാംസ്കാരിക സവിശേഷതകൾ

>> കേരളത്തിലെ ഏക പരശുരാമക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ ?
തിരുവല്ലം (തിരുവനന്തപുരം)

>> തിരുവല്ലം പരശുരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന നദീതീരം ?
കരമന നദി

>> സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ?
ആറ്റുകാൽ ദേവിക്ഷേത്രം

>> ഏറ്റവും കൂടുതൽ സ്ത്രീകളുടെ ഒത്തുചേരലിനു  ഗിന്നസ്‌ റിക്കോർഡിൽ ഇടം നേടിയ  പൊങ്കാല ?
ആറ്റുകാൽ പൊങ്കാല

>> വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി ?
മഹാവിഷ്ണു

>> വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ മണി സംഭാവന ചെയ്ത വിദേശികൾ ?
ഡച്ചുകാർ

>> ശത്രുക്കളിൽ നിന്ന്‌ രക്ഷനേടാൻ മാർത്താണ്ഡവർമ്മ അഭയം തേടിയ അമ്മച്ചിപ്പാവ്‌ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ?
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി  ക്ഷേത്രം

ശ്രീപത്മനാഭസ്വാമി ക്ഷ്രേതം



>> മ്യൂറൽ പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ?
ശ്രീപത്മനാഭസ്വാമി ക്ഷ്രേതം

>> ലോകത്തിലെ ഏറ്റവും സമ്പദ്ശേഷിയുള്ള ക്ഷേത്രം ?
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം

>> ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി ?
മഹാവിഷ്ണു

>> പത്മനാഭസ്വാമിക്ഷേത്രത്തിൽ വർഷത്തിൽ രണ്ടു തവണ നടക്കുന്ന ക്ഷേത്രാചാരം ?
ഭദ്രദീപം

>> പത്മനാഭസ്വാമിക്ഷേത്രത്തിൽ ആറ് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ക്ഷേത്രാചാരം ?
മുറജപം

>> ഭദ്രദീപം, മുറജപം എന്നിവ ആരംഭിച്ച തിരൂവിതാംകൂർ ഭരിച്ചിരുന്ന രാജാവ്‌ ?
മാർത്താണ്ഡവർമ്മ

>> പത്മനാഭസ്വാമി ക്ഷേത്രത്തിൽ  നിന്നും ലഭിച്ച പ്രാചീന താളിയോല ഗ്രന്ഥം ഏത് ?
മതിലകം രേഖകൾ

>> സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം ഏത് ?
പത്മനാഭസ്വാമിക്ഷേത്രം

Previous Post Next Post