വാഗ്ഭടാനന്ദൻ>> വാഗ്ഭടാനന്ദന്റെ ജനനം :  
1885 ഏപ്രിൽ 27

>> വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം :  
കണ്ണൂരിലെ തലശ്ശേരിക്കടുത്ത്‌ പാട്യം ഗ്രാമം

>> വാഗ്ഭടാനന്ദന്റെ പിതാവ്‌ :  
കോരൻ ഗുരുക്കൾ

>> വാഗ്ഭടാനന്ദന്റെ മാതാവ്‌ :  
ചീരുവമ്മ

>> വാഗ്ഭടാനന്ദന്റെ യഥാർത്ഥ നാമം :  
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

>> വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം :  
കുഞ്ഞിക്കണ്ണൻ

>> വാഗ്ഭടാനന്ദന്റെ പ്രധാന ഗുരു :  
ബ്രഹ്മാനന്ദ ശിവയോഗി

>> കുഞ്ഞിക്കണ്ണനു വാഗ്ഭടാനന്ദൻ എന്ന പേരു നൽകിയത്‌ :
 ബ്രഹ്മാനന്ദ ശിവയോഗി

>> വാഗ്ഭടാനന്ദൻ തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക്‌ മാതൃകയായി തിരഞ്ഞെടുത്ത വ്യക്തി :  
രാജാറാം മോഹൻ റോയി

>> വാഗ്ഭടാനന്ദൻ പ്രചരിപ്പിച്ച ആരാധന രീതി :  
നിർഗുണോപാസന

>> വാഗ്ഭടാനന്ദൻ വിശ്വസിച്ചിരുന്ന ദർശനം :  
അദ്വൈത ദർശനം

>> അദ്വൈത ചിന്താധാരയുടെ പിതാവ് എന്നറിയപ്പെടുന്നത്  :  
വാഗ്ഭടാനന്ദൻ

>> കാവി ഉപേക്ഷിച്ച്‌ ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ :  
വാഗ്ഭടാനന്ദൻ

>> വി.കെ. ഗുരുക്കൾ (വയലേരി കുഞ്ഞിക്കണ്ണൻഗുരുക്കൾ) എന്നറിയപ്പെട്ടത്‌ :  
വാഗ്ഭടാനന്ദൻ

>> ബാലഗുരു എന്നറിയപ്പെട്ട നവോത്ഥാന നായകൻ :  
വാഗ്ഭടാനന്ദൻ

>> മലബാറിലെ ശ്രീ നാരായണ ഗുരു എന്ന അറിയപ്പെടുന്ന വ്യകതി :  
വാഗ്ഭടാനന്ദൻ

>> ശ്രീനാരായണ ഗുരു വിഗ്രഹപ്രതിഷ്ഠ ചെയ്യുന്നതിനോട്‌ എതിർപ്പ്‌ പ്രകടിപ്പിച്ച നവോത്ഥന നായകൻ :  
വാഗ്ഭടാനന്ദൻ

>> കാലക്രമേണ ബ്രഹ്മാനന്ദശിവയോഗിയുടെ വിമർശകനായി മാറിയ നവോത്ഥന നായകൻ :  
വാഗ്ഭടാനന്ദൻ

>> ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് വാഗ്‌ഭടാനന്ദൻ എഴുതിയ കൃതി :  
ആധ്യന്മ യുദ്ധം

>> ജാതി പ്രമാണം ഹിന്ദു മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക്‌ വിരുദ്ധമാണ്‌ എന്ന്‌ വാദിച്ച സാമുദായിക പരിഷ്കർത്താവ്‌ :  
വാഗ്ഭടാനന്ദൻ

>> കൊട്ടിയൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന ഇളനീരാട്ടം എന്ന ആചാരത്തിനെതിരെ വാദിച്ച നവോത്ഥാന നായകൻ :  
വാഗ്ഭടാനന്ദൻ

>> ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന 'ഇളനീരാട്ടം' തെറ്റാണ്‌ എന്നു വ്യക്തമാക്കിയ നവോത്ഥാന നായകൻ :  
വാഗ്ഭടാനന്ദൻ

>> ഏട്ടേമട്ട്‌ എന്ന സാമൂഹ്യ അനാചാരം നിർത്തലാക്കാൻ ശ്രമം നടത്തിയ വ്യക്തി :  
വാഗ്ഭടാനന്ദൻ

>> കൊട്ടിയൂർ ഉത്സവപ്പാട്ട് രചിച്ചത് ആര്?  
വാഗ്ഭടാനന്ദൻ

>> ഏകദൈവ വിശ്വാസം പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര്?  
വാഗ്ഭടാനന്ദൻ

വാഗ്ഭടാനന്ദന്റെ വിശേഷണങ്ങൾ

 • മലബാറിലെ ശ്രീനാരായണ ഗുരു 
 •  കർഷകത്തൊഴിലാളികളുടെ മിത്രം 
 •  ബാലഗുരു
 •  വി.കെ.ഗുരുക്കൾ

>> 1906  - ൽ കോഴിക്കോട്‌ ജില്ലയിലെ കാരപ്പറമ്പ്‌ എന്ന സ്ഥലത്ത്‌ വാഗ്ഭടാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം :  
തത്വപ്രകാശിക

>> 1911 -ൽ കോഴക്കോട് ജില്ലയിലെ കല്ലായിയിൽ  രാജയോഗാനന്ദ കൗമുദി യോഗശാല  സ്ഥാപിച്ചത്‌ :  
വാഗ്ഭടാനന്ദൻ

>> ആലുവ അദ്വൈത ആശ്രമത്തിൽ വച്ച്  വാഗ്ഭടാനന്ദൻ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയവർഷം :  
1914

>> ശിവയോഗ വിലാസം വാരിക കോഴിക്കോട്‌ നിന്ന്‌ ആരംഭിച്ച വർഷം :  
1914

>> വാഗ്ഭടാനന്ദൻ സ്ഥാപിച്ച പ്രധാന സംഘടന :  
ആത്മവിദ്യാസംഘം

ആത്മവിദ്യാസംഘം
ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേ പോരാടുന്നതിനു വേണ്ടി 1917 -ൽ വാഗ്ഭടാനന്ദൻ  ആത്മവിദ്യാ സംഘം സ്ഥാപിച്ചു. മലബാർ ആയിരുന്നു ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖല.  ഈ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തകരായി കറപ്പയിൽ കണാരൻ മാസ്റ്റർ, കുന്നേത്ത് കുഞ്ഞേക്കു ഗുരിക്കൾ, പാലേരി ചന്തമ്മൻ, വണ്ണാത്തിക്കണ്ടി കണ്ണൻ എന്നിവർ പ്രവർത്തിച്ചു .അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനായി പ്രവർത്തിച്ച ഈ സംഘടനക്കെതിരെ ജന്മിമാർ ശക്തമായ എതിർപ്പുമായി മുന്നോട്ട്  വന്നു.  സംഘം പ്രവർത്തകർക്ക്‌ തൊഴിൽ നിഷേധിച്ചുകൊണ്ട്‌ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയും  സംഘത്തിൽ പ്രവർത്തിക്കുന്നവരുടെ മക്കളെ സ്കൂളിൽ കയറ്റാതിരിക്കുകയും ചെയ്തു . ഇതിനെതിരായി  1924ൽ കാരക്കാട്ട് ആത്മവിദ്യാസംഘം എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയമാരംഭിച്ചു. അതോടൊപ്പം തൊഴിൽ നിഷേധിക്കപ്പെട്ടവർക്കായി 'ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്‌പര സഹായസഹകരണ സംഘവും' സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവർക്കുവേണ്ടി 'ഐക്യനാണയസംഘം' എന്ന ധനകാര്യസ്ഥാപനവും തുടങ്ങി . സംഘാദർശപ്രചാരണത്തിനായി  1921-ൽ 'അഭിനവകേരളം' എന്ന പേരിൽ  മുഖപത്രം പ്രസിദ്ധീകരണമാരംഭിച്ചു. ‘ഉണരുവിൻ  അഖിലേശനെ സ്‌മരിപ്പിൻ  ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ ’ എന്നതായിരുന്നു അഭിനവ കേരളത്തിന്റെ ആപ്തവാക്യം. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർക്കുകയായിരുന്നു.


>> ആത്മവിദ്യാസംഘം  കോഴിക്കോട്‌ സ്ഥാപിതമായ വർഷം :  
1917

>> ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖല :   
മലബാർ

>> ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം :  
അഭിനവകേരളം

>> 1921-ൽ കോഴിക്കോട് നിന്നും പ്രസസിദ്ധികരണം  ആരംഭിച്ച വാരിക :   
അഭിനവകേരളം

>> ആത്മവിദ്യാ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും  പ്രചരിച്ചപ്പിച്ച  വാരിക :   
ആത്മവിദ്യാ കാഹളം

>> ആത്മവിദ്യാ കാഹളം ആരംഭിച്ച വർഷം :   
1929

>> അഭിനവ കേരളത്തിന്റെ ആപ്തവാക്യം :  
ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ

>> 'ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ' എന്നത്‌ ആരുടെ വരികൾ ?
വാഗ്ഭടാനന്ദൻ

>> ആത്മവിദ്യാ സംഘംത്തിന്റെ ആശയങ്ങളെ  കുറിച്ച് വിവരിക്കുന്ന കവിത :  
സ്വതന്ത്ര ചിന്താമണി

>> സ്വതന്ത്ര ചിന്താമണി  എന്ന കവിതയുടെ രചയിതാവ് :   
വാഗ്ഭടാനന്ദൻ (1921)

>> ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ ആയി കരുതപെടുന്ന പുസ്തകം :   
ആത്മവിദ്യ

>> മലബാറിൽ  കർഷക സംഘം സ്ഥാപിച്ചത് :  
വാഗ്ഭടാനന്ദൻ

>> 'ഉരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം' എന്ന പേരിൽ കർഷക സംഘടന സ്ഥാപിക്കുന്നതിന്‌ നേതൃത്വം നൽകിയ നവോത്ഥാന നായകൻ? 
വാഗ്ഭടാനന്ദൻ

>> ഊരാളുങ്കൽ ലേബർ കോ. ഓപ്പറേറ്റീവ്‌ സൊസൈറ്റി മുൻപ് അറിയപ്പെട്ടിരുന്നത്?   
ഉരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം

>> ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ്‌ സൊസൈറ്റി :  
ഊരാളുങ്കൽ ലേബർ കോ. ഓപ്പറേറ്റീവ്‌ സൊസൈറ്റി

>> പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ :  
വാഗ്ഭടാനന്ദൻ

>> വാഗ്ഭടാനന്ദൻ കോഴിക്കോട്‌ വച്ച്‌ പ്രീതി ഭോജനം സംഘടിപ്പിച്ച വർഷം :  
1927

>> കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി നിരാഹാരം അനുഷ്ഠിച്ചപ്പോൾ 'ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കൂ ' എന്ന തലക്കെട്ടോടു കൂടി 1932 - ൽ ലേഖനം എഴുതിയത്‌?
വാഗ്ഭടാനന്ദൻ

>> വാഗ്ഭടാനന്ദൻ യജമാനൻ എന്ന മാസിക പ്രസിദ്ധീകരണം ആരംഭിച്ച വർഷം :  
1939 (കോഴിക്കോട്)

>> വാഗ്ഭടാനന്ദൻ അന്തരിച്ചത്‌ :  
1939 ഒക്ടോബർ 29

>> ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നാരായണീയത്തെക്കുറിച്ചുള്ള 15 തിങ്കളാഴ്ച നീണ്ടു നിന്ന പ്രസംഗ പരമ്പര തീരും മുൻപേ രോഗ ബാധിതനായി കിടപ്പിലായി. 1939 ഒക്ടോബർ 29 ന്‌ അന്തരിച്ചു

>> സുകുമാർ അഴീക്കോടിന്റെ 'തത്വമസി' എന്ന കൃതിയിൽ പരാമർശിക്കുന്ന നവോത്ഥാന നായകൻ :  
വാഗ്ഭടാനന്ദൻ

>> "വാഗ്ഭടാനന്ദൻ ആർഷ സന്ന്യാസിയായിരുന്നു, ആചാര സന്ന്യാസി ആയിരുന്നില്ല" എന്ന്‌ പറഞ്ഞത്‌  :   
സുകുമാർ അഴീക്കോട്‌

വാഗ്ഭടാനന്ദന്റെ പ്രധാന കൃതികൾ
 •  അധ്യാത്മയുദ്ധം
 •  ആത്മവിദ്യ 
 •  പ്രാർത്ഥനാ മഞ്ജരി
 •  പ്രാർത്ഥനാഞ്ജലി
 •  മാനസചാപല്യം
 •  മംഗള ശ്ലോകങ്ങൾ
 •  കൊട്ടിയൂർ ഉത്സവപ്പാട്ട്‌
 •  ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും
 •  സ്വതന്ത്ര ചിന്താമണി
 •  യജമാനൻ

പ്രധാന മാസികകൾ
 • ശിവയോഗ വിലാസം(1914 ) 
 •  അഭിനവകേരളം (1921 )
 •  ആത്മവിദ്യാ കാഹളം (1929 )
 •  യജമാനൻ  (1939)

Previous Post Next Post