ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ



ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ

  • ഇടുക്കി ജലവൈദ്യുത പദ്ധതി
  • ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി
  • പള്ളിവാസൽ ജലവൈദ്യുത പദ്ധതി
  • മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി
  • ചെങ്കുളം ജലവൈദ്യുത പദ്ധതി
  • കുത്തുങ്കൽ ജലവൈദ്യുത പദ്ധതി
  • പന്നിയാർ ജലവൈദ്യുത പദ്ധതി
  • നേര്യമംഗലം ജലവൈദ്യുത പദ്ധതി
  • മലങ്കര ജലവൈദ്യുത പദ്ധതി

      
>> ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി ?
പെരിയാർ

>> കേരളത്തിൽ ജലവൈദ്യുതി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
ഇടുക്കി

>> കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ?
മൂലമറ്റം

>> മൂലമറ്റം വൈദ്യുതി നിലയം സ്ഥാപിച്ചിരിക്കുന്നത്‌ ഏതുമലയുടെ താഴ്‌വാരത്താണ്‌ ?
നാടുകാണി

>> കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതി ഏത്?
പള്ളിവാസൽ ജലവൈദ്യുത പദ്ധതി (1940)

>> പള്ളിവാസൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി ?
മുതിരപ്പുഴ

>> ആരുടെ കാലത്താണ്‌ പള്ളിവാസൽ ജലവൈദ്യുതി പദ്ധതി ആരംഭിച്ചത്‌ ?
ശ്രീ ചിത്തിര തിരുനാൾ

>> 1940 മാർച്ച് 19  നു പള്ളിവാസൽ പവർഹൗസിന്റെ ഉത്‌ഘാടനം നിർവഹിച്ച തിരുവിതാംകൂർ ദിവാൻ ?
സി. പി. രാമസ്വാമി അയ്യർ

>> പള്ളിവാസൽ പദ്ധതിയിൽ നിന്ന്‌ ഉപയോഗശേഷം പുറത്തേക്കൊഴുകുന്ന വെള്ളവും മുതിരപ്പുഴയിലെ വെള്ളവും ഉപയോഗിച്ച്‌ വൈദ്യുതി ഉൽപ്പാദിപതിക്കുന്ന പദ്ധതി ?
ചെങ്കുളം ജലവൈദ്യുത പദ്ധതി

>> കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതി ?
ചെങ്കുളം (1954 )

>> ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്ന നദി ?
മുതിരപ്പുഴ

>> മുതിരപ്പുഴയാറിന്റെ പോഷക നദിയായ ആനച്ചാൽ പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്  ?
ചെങ്കുളം അണക്കെട്ട്   

>> കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?
കൂത്തുങ്കൽ

>> കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന താലൂക് ?
ഉടുമ്പൻചോല

>> കുത്തുങ്കൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദി ?
പന്നിയാർ പുഴ

>> മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി ?
തൊടുപുഴ

>> മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായി തൊടുപുഴയാറിനു കുറുകെ നിർമ്മിച്ചിട്ടുള്ള അണക്കെട്ട് ?
മലങ്കര അണക്കെട്ട്

>> സുപ്രസിദ്ധമായ എക്കോപോയിന്റ് സ്ഥിതി ചെയ്യുന്ന അണക്കെട്ട് ?
മാട്ടുപ്പെട്ടി

>> മാട്ടുപ്പെട്ടി പവർസ്റ്റേഷൻ നിലവിൽ വന്ന വർഷം ?
1998

>> പൊൻമുടി അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന ജില്ല ?
ഇടുക്കി
[പൊൻമുടി സുഖവാസകേന്ദ്രം -തിരുവനന്തപുരം ]

>> പൊന്മുടി അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?
പന്നിയാർ

>> കേരളത്തിലെ ആദ്യത്തെ ഡാം ?
മുല്ലപ്പെരിയാർ (1895)

മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇടുക്കി ജലവൈദ്യുത പദ്ധതി

>> ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ ഉൾപ്പെട്ട  അണക്കെട്ടുകൾ :

  1. ഇടുക്കി
  2. ചെറുതോണി
  3. കുളമാവ്‌

>> ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം എത്തിച്ചേരുന്ന നദി ?
തൊടുപുഴയാർ

>> ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച്‌ ഡാം ഏത് ?
ഇടുക്കി ഡാം (ചെറുതോണിപ്പുഴ)

>> ഇടുക്കി ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ?
ഇന്ദിരാഗാന്ധി (1976)

>> ഇടുക്കി ഡാം പ്രവർത്തനം ആരംഭിച്ച വർഷം ?
1976

>> ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി എത്രയാണ് ?
780 മെഗാ വാട്ട്‌

>> ഇടുക്കി ഡാമിന്റെ നിർമ്മാണവുമായി സഹകരിച്ച രാജ്യം ?
കാനഡ

>> കുറവൻ-കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം ?
ഇടുക്കി

>> ഇടുക്കി അണക്കെട്ടിന്റെ പ്രധാന്യം മനസ്സിലാക്കി ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിന്‌ മുൻകൈ എടുത്ത ബ്രിട്ടീഷുകാരൻ ആര്?
ഡബ്ല്യൂ. ജെ.ജോൺ

>> ഇടുക്കി ജലവൈദ്യുത പ്രദേശം ബ്രിട്ടീഷ്കാർക്ക്‌ കാണിച്ചു കൊടുത്ത ആദിവാസി ?
കൊലുമ്പൻ മൂപ്പൻ

>> ചെമ്പൻ കൊലുമ്പൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?
ചെറുതോണിയിൽ

>> ഇടുക്കി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന പെരിയാറിന്റെ പോഷക നദി ?
ചെറുതോണി നദി

>> ഇടുക്കി ജില്ലയിൽ ചെറുതോണി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഡാം ?
ചെറുതോണി ഡാം

>> കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട് ?
ചെറുതോണി അണക്കെട്ട്‌

>> കേരളത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ്‌ ഗ്രാവിറ്റി ഡാം ?
ചെറുതോണി ഡാം

നദികളും ജലവൈദ്യുത പദ്ധതികളും

പെരിയാർ

  • ഇടുക്കി ജലവൈദ്യുത പദ്ധതി
  • ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി

മുതിരപ്പുഴ

  • മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി
  • പള്ളിവാസൽ ജലവൈദ്യുത പദ്ധതി
  • ചെങ്കുളം ജലവൈദ്യുത പദ്ധതി
  • നേര്യമംഗലം  ജലവൈദ്യുത പദ്ധതി

പന്നിയാർ

  • പന്നിയാർ ജലവൈദ്യുത പദ്ധതി
  • കൂത്തുങ്കൽ ജലവൈദ്യുത പദ്ധതി 

 

Previous Post Next Post